ഗവ.യു പി എസ് പൂവക്കുളം

14:45, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31263 (സംവാദം | സംഭാവനകൾ)
ഗവ.യു പി എസ് പൂവക്കുളം
വിലാസം
പൂവക്കുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
10-02-201731263




ചരിത്രം

കേരളപ്പിറവിക്കും മൂന്നുവർഷങ്ങൾക്കു മുമ്പ് 1953 ൽ ആയിരുന്നു കോട്ടയം ജില്ലയിലെ വിദൂര ഗ്രാമമായിരുന്ന പൂവ ക്കുളത്ത് ഒരു ലോവർ പ്രൈമറി സൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.ശ്രീ..എ .ജെ.ജോൺ മുഖ്യമന്ത്രിയായുള്ള തിരു-കൊച്ചി മന്ത്രിസഭ ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസ പുരോഗതിക്കായി സൂളുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ വിദ്യാലയത്തിനും പ്രവർത്തനാനുമതി ലഭിച്ചത്.1953 ൽ, 1, 2 ക്ലാസ്സുകളിലേക്കായി പ്രവേശനം നേടിയ 87 കുട്ടികളുമായാണ് സൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ രജിസ്റ്ററിൽ ആദ്യ പേരുകാരനാകാനുള്ള ഭാഗ്യം സിദ്ധിച്ചത് ശ്രീ കുഞ്ചറക്കാട്ട് രാമൻ നമ്പൂതിരിക്കായിരുന്നു. ആദ്യ പ്രഥമാധ്യാപകൻ കൊച്ചു സാർ എന്നറിയപ്പെട്ടിരുന്ന ശ്രീ നാരായണൻ അവർകളുമായിരുന്നു.പൊതു ജനപങ്കാളിത്തത്തോടു കുടി നിർമ്മാണം പൂർത്തീകരിക്കപ്പെട്ട സ്കൂൾ പൊതുജനാഭിപ്രായം മാനിച്ച് സ്കൂളിന്റെ പരിപൂർണാധികാരം സർക്കാരിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തു.ഏറെ കാലങ്ങൾക്കുശേഷം ജനപ്രതിനിധികളുടെയും പി.ടി.എ യുടെയും പരിശ്രമഫലമായി 1980 ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും പ്രദേശവാസികൾക്ക് അഭിമാനമായി നിലകൊള്ളുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

===ലൈബ്രറി=== അയിരത്തിൽപരം പുസ്തകങ്ങളും ആനുകാലികങ്ങളുമായി വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.


വായനാ മുറി

കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

കുട്ടികൾക്കു കളിക്കുന്നതിനുള്ള കളിസ്ഥലം സ്കൂളിൽഒരുക്കിയിട്ടുണ്ട്.

സയന്‍സലാബ്

ലാബു പകരണങ്ങൾ ക്രമീകരിച്ചിട്ടുള്ള ലാബ് കുട്ടികൾക്ക് പ0ന പ്രവർത്തനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യ ഇതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു

===ജൈവ കൃഷി=== 2012

ജൈവ പച്ചക്കറി കൃഷി സ്കൂളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ജൈവ കൃഷിയാണ് ഞങ്ങൾ പ്രോത്സാഹിപ്പി ക്കുന്നത്.ഇതിന് കൃഷിഭവന്റ സഹകരണം ലഭിക്കുന്നുണ്ട്. പച്ചക്കറി നടുന്നതിന് ആവശ്യമായ വിത്തുകൾ ,ഗ്രോ ബാഗുകൾ, വളം തുടങ്ങിയവ കൃഷി ഭവനിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും വിതരണം ചെയ്ത ടിഷ്യുകൾച്ചർ വാഴകൾ, കൂടാതെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഞാലിപ്പൂവൻ വാഴകളും റോബസ്റ്റോ വാഴകളും സ്കൂളിൽ കൃഷി ചെയ്തു വരുന്നു.വെണ്ട പയർ ,പാവൽ ,കോവൽ, മുരിങ്ങ ,തക്കാളി ,എന്നിവയും കൃഷി ചെയ്യുന്നു. ജൈവവളവും ജൈവ കീടനാശിനികളും മാത്രം ഇവിടെ ഉപയോഗിക്കുന്നു .അതുകൊണ്ട് വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകാൻ കഴിയുന്നു .ജൈവ പച്ചക്കറിയുടെ മേൽനോട്ടം കുട്ടികളാണ് നടത്തുന്നത്. അവർക്ക് അത് വളരെ ഉത്സാഹവും ആനന്ദവും നൽകുന്നു .

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു.

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ആശാ മാത്യു, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേല്‍നേട്ടത്തില്‍ 36 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ആശാ മാത്യു, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേല്‍നേട്ടത്തില്‍ 36 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ബോബി തോമസ്, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേല്‍നേട്ടത്തില്‍ 36 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.


പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ സിബി കുര്യൻ, ജിജിമോൾ കുര്യാക്കോസ് എന്നിവരുടെ മേല്‍നേട്ടത്തില്‍ 36 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • 2012-13

പ്രവൃത്തി പരിചയമേള സബ് ജില്ലാതല മത്സരത്തിൽ മരപ്പണിയിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം.

  • 2013-14

ഡിജിറ്റൽ പെയിന്റിംഗ് ജില്ലാതലം എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം.

  • 2014-15

ചിത്രത്തുന്നലിൽ സബ് ജില്ലാ ,ജില്ലാതലങ്ങളിൽ പുരസ്കാരങ്ങൾ. സംസ്ഥാന തല മത്സരത്തിൽ പങ്കാളിത്തം - അമി ബേബി.

എൽ.എസ്.എസ് സ്കോളർഷിപ്പ്‌-രാഹുൽ രാജേഷ്.

  • 2015-16

ചിത്രത്തുന്നലിൽ അമി ബേബി ഉപജില്ല ,ജില്ലാതലങ്ങളിൽ എ ഗ്രഡോ ടു കൂടി പുരസ്കാരങ്ങൾ നേടി.

ഡിജിറ്റൽ പെയിന്റിംഗിൽ സിദ്ധാർത്ഥൻ ദാസൻ ഉപജില്ലാതലത്തിൽ എ' ഗ്രേഡോടു കൂടി പുരസ്കാരം നേടി.

കർഷക ദിന ക്വിസ് പഞ്ചായത്തുതലം. രാഹുൽ രാജേഷ്, അലീന ബിനു എന്നിവർ ജേതാക്കളായി.

  • 2016-17

ഉപജില്ലാ തലം ഡിജിറ്റൽ പെയിന്റിംഗിൽ സിദ്ധാർത്ഥൻ ദാസൻ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം. കരസ്ഥമാക്കി.

ഉപജില്ലാതലം ബീഡ് സ് വർക്കിൽ നിൽബി ബാബു എ ഗ്രേഡോ ടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

പഞ്ചായത്തു തല കർഷകക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി -രാഹുൽ രാജേഷ്,

രാമപുരം ഉപജില്ല കലോത്സവത്തിൽ രാഹുൽ രാജേഷ് ഹിന്ദി പ്രസംഗത്തിന് മൂന്നാം സ്ഥാനവും ഹിന്ദി പദ്യം ചൊല്ലിന് എ ഗ്രേഡോടു കൂടി രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

രാമപുരം ഉപജില്ല ഗണിത ക്വിസ് ബേസിൽ ബേബി രണ്ടാം സ്ഥാനം കര സ്ഥമാക്കി.

ജീവനക്കാര്‍

അധ്യാപകര്‍

  1. ടി.പി.ഗീവർഗ്ഗീസ് (ഹെഡ്മാസ്റ്റർ)
  2. ബോബി തോമസ്
  3. ജിജി മോൾകുര്യാക്കോസ്
  4. ആശ മാത്യു
  5. സിബി കുര്യൻ
  6. മഞ്ജുഷ അഗസ്റ്റിൻ

അനധ്യാപകര്‍

  • സനിത പി.ജി

പ്രീ-പ്രൈമറി

  • ടീച്ചർ: അനു വിജയൻ
  • ആയ: താരാ .ജി .നാഥ്

മുന്‍ പ്രധാനാധ്യാപകര്‍

  • 2016- -> ശ്രീ. ടി.പി.ഗീവർഗ്ഗീസ്
  • 2015-16 -> ശ്രീമതി ചന്ദ്രമ്മ വി.എസ്
  • 2010-15 -> ശ്രീമതി സുഷമ റ്റി.റ്റി.
  • ശ്രീമതി മോളി കെ.പി.
  • ശ്രീമതി എസ് ശ്രീദേവി അമ്മ
  • ശ്രീമതി.എൻ.വിജയമ്മ
  • ശ്രീമതി. വി.എസ്.ശ്യാമളാമ്മ
  • ശ്രീമതി.റ്റി.ജി. അമ്മിണി
  • ശ്രീ.സി. കുര്യാക്കോസ്
  • ശ്രീ .വി .എൻ ദാമോദരൻ നായർ
  • ശ്രീ.കെ .എസ് വർഗീസ്.
  • ശ്രീ.കെ.കെ നാരായണൻ നായർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_പൂവക്കുളം&oldid=329874" എന്ന താളിൽനിന്ന് ശേഖരിച്ചത്