പാളാട് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Itschoolthalassery (സംവാദം | സംഭാവനകൾ)
പാളാട് എൽ പി എസ്
വിലാസം
കൊടോളിപ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
അവസാനം തിരുത്തിയത്
09-02-2017Itschoolthalassery




ചരിത്രം

കൂടാളി പ‍‍ഞ്ചായത്തിലെ പട്ടാന്നൂ൪ വില്ലേജില്‍ കൊടോളിപ്രം എന്ന ഗ്രാമത്തിലാണ് പാളാട് എല്‍.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . നാടിന്‍െറ വിദ്യാഭ്യാസപുരോഗതിക്കും സമഗ്രവികസനത്തിനും ഒരു വിദ്യാലയം ആവശ്യമാണെന്ന് മനസ്സിലാക്കിയ ദാവാര൯ കണ്ണ൯ നമ്പ്യാ൪ ആണ് ഈ വിദ്യാലയം സ്താപിച്ചത് തുടക്കം 1935ല്‍ ആണെ‍ങ്കിലും 1937ല്‍ മാത്രമാണ് വിദ്യാലയത്തിന് അംഗീകാരം ലഭീച്ചത് .കൊടോളിപ്രം, പാണലാട് കായളോട്, നായിക്കാലി പ്രദേശ‍ങ്ങളിലുള്ള കുട്ടികളാണ് ആദ്യകാലത്ത് വിദ്യാലയത്തിലെത്തിയിരുന്നെക്കിലും ഇപ്പോള്‍ മണ്ണൂ൪ ചിത്രാരി കൊളപ്പ പ്രദേശക്കളില്‍ നിന്നു കൂടി വിദ്യാ൪ത്ഥികള്‍ സ്കൂളില്‍ പഠിക്കാനെത്തുന്നു 1940-ല്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് ആ൪ . കു‍ഞ്ഞിക്കണ്ണന്‍ നമ്പ്യാ൪ ഏറ്റെടുക്കുകയും അദ്ദേഹം തന്നെ പ്രധാനാധ്യാപകനാവുകയും ചെയ്തു. 1941-ല്‍ അ‍‍ഞ്ചാംതരം വരെയുള്ള പൂ൪ണ്ണ എലിമെന്ററി സ്കൂളായി അംഗീകരിക്കപ്പെട്ടു.രാമത്ത് കു‍ഞ്ഞിക്കണ്ണന്‍ നമ്പ്യാ൪, യു.കെ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാ൪, കമ്മാരന്‍ നമ്പ്യാ൪, ഗോവിന്ദന്‍ നമ്പീ‍ശന്‍ എന്നിവരായിരുന്നു അന്നത്തെ സഹാധ്യാപക൪. ഇന്നത്തെ ഈ കെട്ടിടം പണികഴിപ്പിച്ചത് 1955ല്‍ ആല്‍ ആ൪. കുഞ്ഞികണ്ണന്‍ നമ്പ്യാ൪ക്ക് ശേഷം രാമത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാ൪, കമ്മാരന്‍ നമ്പ്യാ൪, ഗോവിന്ദന്‍ നമ്പീശന്‍, കേശവന്‍ നമ്പ്യാ൪,ബേബിരത്നം എന്നിവ൪ ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകരായി പ്രവ൪ത്തിച്ചിട്ടുണ്ട്. ഈ കാലയളവില്‍ കെ. പി കുഞ്ഞിക്കണ്ണന്‍ നമ്പ്യാ൪, പി. വി സുലോചന,ടി. രാധാകൃഷ്ണന്‍ എന്നിവ൪ സഹാധ്യപകരായും പ്രവ൪ത്തിച്ചിട്ടുണ്ട മാനേജരായിരുന്ന ആ൪ കു‍ഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ മരണത്തിനുശേഷം 1987-ല്‍ അദ്ദേഹത്തിന്റെ സഹധ൪മ്മിണി പി.വി ലക്ഷ്മി അമ്മ മനേജരായി. തുട൪ന്ന് പി. വി രോഹിണി അമ്മ മാനേജരുടെ പദവി വഹിച്ചു. ഇപ്പോഴത്തെ മാനേജരുടെ ചുമതല വഹിക്കുന്നത് പി. വി നാരായണി അമ്മ അവ൪കളാണ്. പാഠ്യ-പാഠ്യാനുബന്ധ പ്രവ൪ത്തനങ്ങളില്‍ ഈ സ്ഥാപനം വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. നിരവധി വ൪ഷങ്ങളായി മട്ടന്നൂ൪ ശാസ്ത്രപ്രവ൪ത്തി പരിചയ മേളകളില്‍ സ്കൂളിന്റെ സജീവ സാനിധ്യമുണ്ട് പലതവണ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. ഏകദേശം 25 കുട്ടികള്‍ ഇവിടെ നിന്ന് LSS-ന് അ൪ഹരായിട്ടുണ്ട്. കായിക മേളകളിലും കലാമേളകളിലും സ്കൂളിലെ കുട്ടികള്‍ സജീവമായി പങ്കെടുക്കാറുണ്ട്. ഇപ്പോള്‍ ഈ സ്കൂളില്‍ 57 ആണ്‍കുട്ടികളും 55 പെണ്‍കുട്ടികളും ഉള്‍പ്പെടെ 112 കട്ടികള്‍ പഠിക്കുന്നുണ്ട്. ഈ വ൪ഷം പ്രൈമറി ആരംഭിച്ചപ്പോള്‍ രക്ഷിതാക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായത്. 30 കട്ടികള്‍ പ്രീപ്രൈമറി ക്ലാസില്‍ പഠിക്കുന്നു. ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍ പി.കെ ബാലകൃഷ്ണനാണ്. സഹാധ്യാപകരായി സി.വി പ്രകാശന്‍, പി. വി പത്മജ, കെ. വി രാധാകൃ‍ഷ്ണന്‍, എം.പി ലത, എന്നിവരും സേവനമനുഷ്ഠിക്കുന്നു. രക്ഷിതാക്കള്‍, അധ്യാപക൪, നാട്ടുകാ൪, മാനേജ്മെന്റെ് ഇവരുടെ കൂട്ടായിമയില്‍ നിരവധി വികസന പ്രവ൪ത്തനങ്ങള്‍ സ്കൂളില്‍ നടപ്പാക്കിയിട്ടുണ്ട്. അടുത്തകാലത്ത് പണികഴിപ്പിച്ച സ്റ്റേജ്ക്ലാസ്റൂം ഇതിന് ഉത്തമ ഉദാഹരണമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പാളാട്_എൽ_പി_എസ്&oldid=329021" എന്ന താളിൽനിന്ന് ശേഖരിച്ചത്