................................

എൽ പി എസ് കോവുക്കുന്ന്
വിലാസം
കോവുക്കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2017Suresh panikker




ചരിത്രം

കായക്കൊടി പഞ്ചായത്തിലെ കോവുക്കുന്ന് പ്രദേശത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക ഉന്നതിയുടെ വഴികളില്‍ ഒരു കേന്ദ്രബിന്ദുവായി നിലകൊണ്ട സ്ഥാപനമാണ് കോവുക്കുന്ന് എല്‍.പി. സ്‌കൂള്‍. കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍, മറ്റു തൊഴിലില്‍ ഏര്‍പ്പെടുന്ന സാധാരണ ജനവിഭാഗങ്ങള്‍ ജീവിക്കുന്ന പ്രദേശമാണ് കോവുക്കുന്ന്. ആദ്യകാല പഠിതാക്കളില്‍ ഭൂരിഭാഗത്തിനും അന്നത്തെ സാമൂഹിക സാഹചര്യത്തിന്റെ ഫലമായി ഉപരിപഠനം നടത്താനോ, വിദ്യാഭ്യാസ മേഖലയില്‍ ശോഭിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് കോവുക്കുന്ന് എല്‍.പി സ്‌കൂളില്‍ ആദ്യാക്ഷരം കുറിച്ച് നിരവധി പഠിതാക്കള്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരും, ഡോക്ടര്‍, എഞ്ചിനിയര്‍മാര്‍ തുടങ്ങിയ മേഖലയില്‍ തിളങ്ങി നിന്നവരും ആയി മാറിയിട്ടുണ്ട്. 1952 ഡിസംബര്‍ 1-ം തീയതി സ്ഥാപിതമായ കോവുക്കുന്ന് എല്‍.പി സ്‌കൂളിന്റെ കഴിഞ്ഞ കാലത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

                കോഴിക്കോട് ജില്ലയുടെ കിഴക്കന്‍മലയോരത്ത് വടകര താലൂക്കിലെ കായക്കൊടി പഞ്ചായത്തിലെ കോവുക്കുന്ന് എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗോക്കള്‍ മേഞ്ഞു നടക്കുന്ന ഗോവുക്കുന്ന് സ്ഥലം ക്രമേണ കോവുക്കുന്ന് എന്നായി മാറുകയായിരുന്നു. അതു തന്നെയാണ് ഈ വിദ്യാലയത്തിന് നല്‍കിയ പേരും. കോവുക്കുന്ന് എല്‍.പി സ്‌കൂള്‍ നിലവില്‍ വരുന്നതിന് മുമ്പ് ഗുരുകുല വിദ്യാഭ്യാസമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
                1940-50 കാലഘട്ടത്തില്‍ ഒരു വിദ്യാലയം ഇവിടെ സ്ഥാപിച്ചെങ്കിലും അതിന് അംഗീകാരം കിട്ടാതെ പോവുകയും തുടര്‍ന്ന് 1952ല്‍ ശ്രീ. പി. മൊയ്തു മാസ്റ്റര്‍ ചമ്പംകുനിയില്‍ കോവുക്കുന്ന് എല്‍.പി. സ്‌കൂള്‍ സ്ഥാപിക്കുകയും ചെയ്തു. 1952 ഡിസംബര്‍ 2-ം തിയ്യതി സ്‌കൂളിന്റെ ഉദ്ഘാടനം ഒദ്യോഗികമായി നടന്നു. സ്‌കൂളിന്റെ മാനേജരും ശ്രീ. മൊയ്തു മാസ്റ്റര്‍ തന്നെയായിരുന്നു. മൊയ്തു മാസ്റ്ററുടെ മരണശേഷം മാനേജര്‍മാര്‍ മാറി മാറി വരികയും  കുളങ്ങര പവിത്രന്‍ മാനേജരാവുകയും ചെയ്തു. പിന്നീട് മുക്തിയാര്‍ പി.കെ. ഗനീഷിന് മാനേജര്‍ സ്ഥാനം നല്‍കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_കോവുക്കുന്ന്&oldid=328090" എന്ന താളിൽനിന്ന് ശേഖരിച്ചത്