ജി.എൽ.പി.എസ്.അണ്ണാര

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS ANNARA (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർക്കൽ)
ജി.എൽ.പി.എസ്.അണ്ണാര
വിലാസം
തിരൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
07-02-2017GLPS ANNARA




== ചരിത്രം ==1924ല്‍ അന്നാര ഗവ. എല്‍. പി. സ്കൂള്‍ സ്ഥാപിതമായി.തിരൂര്‍ മുന്‍സിഫ് കോടതിയിലെ ആമീന്‍ ആയിരുന്ന കാഞ്ഞുള്ളി രാവുണ്ണിനായര്‍ക്ക് കീഴേടത്ത് തറവാട്ടില്‍ നിന്നും പാട്ടത്തിനു ലഭിച്ച സ്ഥലത്താണ് അദ്ദേഹം ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.ചങ്ങരംകുളത്ത് പറമ്പില്‍ പണികഴിപ്പിച്ചതുകൊണ്ട് ചങ്ങരംകളത്ത് സ്കൂള്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് 1952ല്‍ തറവാട് ഭാഗപ്രകാരം ഈ ഭൂമി അവിടുത്തെ അംഗങ്ങളായ ശ്രീമതി കുഞ്ഞീക്കാവു അമ്മയ്ക്കും മകള്‍ തങ്കത്തിനും കൂടി ഭാഗം വെച്ചുകിട്ടി.1957ല്‍ ഭൂപരിഷ്കരണ നിയമപ്രകാരം മേല്‍പ്പറഞ്ഞ ശ്രീമതി കുഞ്ഞിക്കാവു അമ്മ പാട്ടക്കാരന്‍റെ കൈയില്‍ നിന്നും തിരിച്ചെടുത്തു.1971 വരെ തുച്ഛമായ വാടകയ്ക്കാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്.അതിനു ശേഷം കേരള ഹൈക്കോടതി വിദ്യാലയം ഗവണ്‍മെന്‍റ് ഏറ്റെടുക്കുന്നതിന് 2 പ്രാവശ്യം ഉത്തരവിട്ടെങ്കിലും അതു ചെയ്തു കാണാത്തതിനാല്‍ Contept to the court വിധി പ്രകാരം 1999ല്‍ തിരൂര്‍ നഗരസഭ വിദ്യാലയം ഏറ്റെടുത്തു.

                         താനൂര്‍ സ്വദേശിയായിരുന്ന ക്യഷ്ണക്കുറുപ്പ് മാസ്റ്റര്‍ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍.ആദ്യത്തെ കെട്ടിടം Lആക്യതിയിലായിരുന്നു.കുട്ടികളുടെ ആധിക്യം കാരണം നിലവിലാണ്ടായിരുന്ന കെട്ടിടത്തിനോട് ചേര്‍ത്ത് മറ്റൊരു കെട്ടിടം കൂടി നിര്‍മിക്കേണ്ടിവന്നു.ശ്രീമതി കുഞ്ഞിക്കാവു അമ്മയാണ് ഇതിന് മുന്‍കൈ എടുത്തത്.
                         ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം തിരൂര്‍ നഗരസഭയ്ക്കു വേണ്ടി കോസ്റ്റ് ഫോര്‍ഡാണ് നിര്‍മ്മിച്ചത്.2000 ഡിസംബര്‍ 18 മുതല്‍ ഈ കെട്ടിടത്തിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നത്.


== ഭൗതികസൗകര്യങ്ങള്‍ = തുഞ്ചൻ പറമ്പിന് അഭിമുഖമായി ഒരേക്കർ സ്ഥലത്ത് മനോഹരമായ കെട്ടിടം.20x20x20 അളവിലുളള 6ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഇവിടെ ഉണ്ട്.ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുംശുദ്ധജലമുളള കിണര്‍ സ്കൂളിനുണ്ട്.ശിശുസൗഹൃദ അന്തരീക്ഷം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==തിരൂര്‍ നഗരസഭയുടെയും ക്യഷിഭവന്‍റെയും സഹകരണത്തോടെ ജൈവപച്ചക്കറിക്യഷി നടത്തുന്നു.


== പ്രധാന കാല്‍വെപ്പ്: ==2012-2013 അധ്യയനവര്‍ഷം മുതല്‍ പ്രീപ്രൈമറി ആരംഭിച്ചു.

==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==ഒരു smart class room ,.ഡിജിററല്‍ ലാംഗ്വേജ് ലാബ് , എന്നീ സൗകര്യങ്ങള്‍.

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.അണ്ണാര&oldid=326095" എന്ന താളിൽനിന്ന് ശേഖരിച്ചത്