കെ.എ.യു.പി.എസ് തിരുവത്ര
കെ.എ.യു.പി.എസ് തിരുവത്ര | |
---|---|
വിലാസം | |
തിരുവത്ര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ENGLISH |
അവസാനം തിരുത്തിയത് | |
07-02-2017 | കുമാർ എ.യു.പി.സ്കൂൾ തിരുവത്ര. |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1924 ലാണ് കുമാർ .എ.യു.പി.സ്കൂൾ സ്ഥാപിക്കപ്പെടുന്നത് . എന്നാൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പടർന്നു പന്തലിക്കാൻ കഴിയുന്ന സാമൂഹിക ചുറ്റുപാടുകൾ ആയിരുന്നില്ല ഈ പ്രദേശത്തുണ്ടായിരുന്നത്. ഹിന്ദു മുസ്‌ലിം ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ജനത സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിലായിരുന്നു.ഏറിയ പങ്ക് ജനങ്ങളും ദരിദ്ര കുടുംബത്തിൽ പെട്ട മത്സ്യത്തൊഴിലാളികളും ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു.
മേൽപ്പറഞ്ഞ സാമൂഹിക ചുറ്റുപാടുകൾക്കിടയിലാണ് തിരുവത്രയിലെ പ്രമുഖ ഈഴവ കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നയാൾ ഒരു ഓലഷെഡിൽ നൂറിൽ താഴെ മാത്രം കുട്ടികളുമായി ഒരു എൽ.പി.വിദ്യാലയം ഇവിടെ സ്ഥാപിക്കുന്നത്.എ.എൽ.പി.എസ്.തിരുവത്ര എന്നായിരുന്നു വിദ്യാലയത്തിന്റെ പേര്. ശ്രീ.അയ്യപ്പകുട്ടി മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.
1950 കൾക്ക് ശേഷം വിദ്യാലയത്തിന് വളർച്ചയുടെ കാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നിടത്തുനിന്നു 250 മീറ്റർ പടിഞ്ഞാറു ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് ഇപ്പോൾ നിലനിൽക്കുന്ന പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം ആണ് ഇവിടേക്ക് പുനഃസ്ഥാപിച്ചത്.
പടിപടിയായി ഉയർന്നുവന്ന ഈ വിദ്യാലയത്തിൽ ഇന്ന് 345 ആൺകുട്ടികളും 303 പെൺകുട്ടികളും കൂടി 648 വിദ്യാർത്ഥികളുണ്ട്. എൽ.പി. വിഭാഗത്തിൽ 9 ഡിവിഷനും യു.പി വിഭാഗത്തിൽ 10 ഡിവിഷനും കൂടി ആകെ 19 ഡിവിഷനും 25 അദ്ധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.602222,76.006860|zoom=15}}