എ യു പി എസ് ദ്വാരക/ മേളകൾ നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHELLY JOSE (സംവാദം | സംഭാവനകൾ) ('സ്കൂൾതല മേളകൾക്ക് ശേഷം അർഹരായ കുട്ടികൾക്ക് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾതല മേളകൾക്ക് ശേഷം അർഹരായ കുട്ടികൾക്ക് നിരന്തര പരിശീലനം നൽകി ഉപജില്ല , ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ഈ വർഷം പഞ്ചായത്ത്തല LP കായിക മേളയിൽ II സ്ഥാനം , കൂടാതെ ഉപജില്ല കായിക മേളയിൽ 3 സ്ഥാനം , ഗണിതശാസ്ത്ര മേളയിൽ II സ്ഥാനം എന്നിവ നേടാൻ കഴിഞ്ഞു. പഞ്ചായത്ത്, ഉപജില്ലാ തല കായിക മേളയിൽ വിഘ്നേഷ് , അഫ്ന എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. കൂടാതെ ശാസ്ത്രമേളകൾ സംസ്കൃതോൽസവം, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയിലും നാം മികവാർന്ന വിജയം നേടി. നിരവധി ക്വിസ് മത്സരങ്ങൾ , വാർത്താ വായനാ മത്സരം, ലൈബ്രറി കൗൺസിൽ മത്സരം എന്നിവയിലും നമ്മുടെ വിദ്യാർത്ഥികൾ മികവു പുലർത്തി. ഉപജില്ലാ കായിക മേളയിൽ 28 ഓളം ഹൈസ്കൂളുകളെയും പ്ലസ്ടു സ്കൂളുകളെയും പിന്തള്ളി 3 സ്ഥാനം നേടാൻ സാധിച്ചത് അഭിമാനകരമായ ഒരു നേട്ടമായിരുന്നു. സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അഫീഫ തസ്നീം 2 ഇനങ്ങളിൽ പങ്കെടുത്തു. New maths പരീക്ഷയിൽ മാളവിക S, നന്ദന എന്നീ കുട്ടികൾ വിജയികളായി. പൂർവ്വ വിദ്യാർത്ഥിനിയായ കുമാരി.എൽഗ തോമസ് സംസ്ഥാന കായികോൽസവത്തിൽ 3 സ്വർണം നേടി വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത് നമുക്ക് അഭിമാനകരമായി.