ജനരന്ജിനി എൽ പി എസ്
ജനരന്ജിനി എൽ പി എസ് | |
---|---|
വിലാസം | |
ചമ്പാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 14435 |
ചരിത്രം
പന്ന്യന്നൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്നിന്റെ ചെരുവില്‍ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജനരഞ്ജിനി എല്‍ പി സ്കൂള്‍. 1931 ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത് . സ്കൂളിന്റെ സ്ഥാപകന്‍ കൃഷ്ണന് നമ്പ്യാര്‍ ആണ്. ആദ്യം ഈ സ്കൂള്‍ ഹിന്ദു ബോയ്സ് സ്കൂള്‍ കൊറ്റോണ് (ചമ്പാട് ) എന്ന സ്ഥലപ്പേരിലാണ് അറിയപ്പെട്ടിരുന്നത് . 1947 ന് ശേഷമാണ് ജനരഞ്ജിനി എല്‍ പി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് . സ്കൂള്‍ സ്ഥാപക സമയത്തെ അധ്യാപകര്‍ 1931 ല്‍ പി ശങ്കരന് നമ്പ്യാര്‍, കെ നാരായണി അമ്മ, എ.കെ. കുഞ്ഞികണ്ണന്‍ നമ്പ്യാര്‍, ഇ നാണി അമ്മാള്‍ ഈ ദേശത്തിന് മുഴുവന്‍ അക്ഷരത്തിന്റെ വെളിച്ചം തുറന്നു കാട്ടുന്ന ഒരു വിദ്യാലയത്തിന്റെ ചരിത്രമാണിത് . ഈ വിദ്യാലയത്തിന്റെ ഓരോ പരിപാടിയും നാടിന്റെ ഉത്സവമാകാറുണ്ട് . ഇന്നു സമൂഹത്തിന്റെ വിവിധ തുറകളില്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നുണ്ട് .
ഭൗതികസൗകര്യങ്ങള്
സ്കൂള്‍ പി ടി എ സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്കി വരുന്നു. കുട്ടികള്‍ക്ക് ആവശ്യമായ മൂത്രപ്പുര, ടോയിലറ്റ്, കുടിവെള്ള സൗകര്യം, വൈദ്യുതീകരണം, ശുചിത്വമുള്ള പാചകപ്പുര, പരിസ്ഥിതി സൗഹൃതപരമായ അന്തരീക്ഷം. വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ടു നില്ക്കുന്ന കുട്ടികള്‍ക്ക് കളിക്കാന്‍ സൌകര്യമുള്ള ഒരു കളിമുറ്റമാണ് ഈ സ്കൂളിനുള്ളത്.