എൽ പി എസ് വട്ടോളി

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suresh panikker (സംവാദം | സംഭാവനകൾ)
എൽ പി എസ് വട്ടോളി
വിലാസം
വട്ടോളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2017Suresh panikker




................................

ചരിത്രം

ഇന്ന് വട്ടോളി എല്‍.പി.സ്കൂള്‍ എന്നറിയപ്പെടുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1946 ലാണ്. അര നൂറ്റാണ്ടിലേറെ കാലമായി പരിസരപ്രദേശത്തെ പിഞ്ചുകുഞ്ഞുങ്ങളെ അക്ഷരലോകത്തേക്ക് പിച്ചവെപ്പിച്ചുകൊണ്ട് വിജ്ഞാനത്തിന്‍െറ അനന്തവിഹായസ്സിലേക്ക് പാറിപ്പറക്കാന്‍ തയ്യാറെടുപ്പിച്ച് കൊണ്ടിരിക്കുന്ന ഈ വിദ്യാലയം കിഴക്കേ ചേര്യങ്കൂല്‍ താഴകുനിയില്‍ വീടിനോടനുബന്ധിച്ചുള്ള ഒരു കെട്ടിടത്തിലാണ് ആരംഭിച്ചത്. അത് കൊണ്ട് തന്നെ കുനിയില്‍ സ്കൂള്‍ എന്ന പ്രാദേശിക നാമത്തിലാണ് സ്കൂള്‍ അറിയപ്പെടുന്നത്. ഈ സ്കൂളിന്‍െറ സ്ഥാപകന്‍ യശശ്ശരീരനായ ശ്രീ.കെ.കുഞ്ഞിരാമന്‍ മാസ്റ്ററായിരുന്നു. ഇന്ന് സ്ഥിതി ചെയ്യുന്ന ആദ്യ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറിയത് 1952 ലാണ്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. അജിത പയനോറയാണ്. ആകെ 5 അധ്യാപകുരും ഒരു പാചകക്കാരിയും പ്രീപൈമറി വിഭാഗത്തിലെ രണ്ട് അധ്യാപകുരും ഇവിടെ സേവനം ചെയ്ത് വരുന്നു.

= ഭൗതികസൗകര്യങ്ങള്‍

സ്കൂളില്‍ രണ്ട് വിശാലമായ കെട്ടിടങ്ങളും, ഒരു അടുക്കളയും, രണ്ട് കന്പ്യൂട്ടറുകളുള്ള ഒരു റൂമും, വിശാലമായ ലൈബ്രററി സൗകര്യവും, ശുചി മുറികളും, വാഷ് ബേസിനും, വിശാലമായ സ്റ്റേജും ഗ്രൗണ്ടും, വാഹനവും നിലവില്‍ സ്കൂളില്‍ ഉള്ള ഭൗതിക സൗകര്യങ്ങളാണ്. ഇനിയും നാട്ടുകാരുടേയും, മേനേജറുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും സഹായത്തോടെ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു.

=പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ കായിക മേളകളിലും മത്സരങ്ങളിലും പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നു, ചിത്രരചനാ ക്ലാസ്സ്, ഡാന്‍സ് ക്ലാസ്സ്, നാടകക്കളരി, അബാക്കസ് എന്നിവ നടന്ന് വരുന്നു.വൃത്തിയും വെടിപ്പും പരിപാടി. ഒൗഷധത്തോട്ടം, പൂന്തോട്ടം, വായനാ മൂല, പത്ര ക്വിസ്സ്, എല്‍.എസ്.എസ്. പരിശീലനം, പിന്നോക്കക്കാര്‍ക്കുള്ള പ്രത്യേക പരിശീലനം എന്നിവ നടന്ന് വരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കുുഞ്ഞിരാമന്‍ മാസ്റ്റര്‍
  2. കോമപ്പന്‍ മാസ്റ്റര്‍
  3. ചന്തു മാസ്റ്റര്‍
  4. നാരായണി ടീച്ചര്‍
  5. ചീരു ടീച്ചര്‍
  6. കടുങ്ങോന്‍ മാസ്റ്റര്‍
  7. വാസു മാസ്റ്റര്‍
  8. കുുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍
  9. മാധവന്‍ മാസ്റ്റര്‍
  10. കണാരന്‍ മാസ്റ്റര്‍
  11. ദാമോദരന്‍ മാസ്റ്റര്‍
  12. സരസമ്മ ടീച്ചര്‍
  13. പത്മാവതി ടീച്ചര്‍
  14. സുശീല ടീച്ചര്‍
  15. ഗൗതമന്‍ മാസ്റ്റര്‍
  16. അബ്ദുറഹ്മാന്‍ മാസ്റ്റര്‍

= നേട്ടങ്ങള്‍

കായിക മത്സരങ്ങളില്‍ പഞ്ചായത്ത് തലത്തിലൂം ഉപജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടാന്‍ സാധിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ. പുരുഷോത്തമന്‍
  2. ഡോ. രാഗിഷ
  3. ഡോ. രജനി
  4. രാധാകൃഷ്ണന്‍ (ചെറു കഥാ കൃത്ത്)

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_വട്ടോളി&oldid=319455" എന്ന താളിൽനിന്ന് ശേഖരിച്ചത്