ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് ഇളമ്പ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

==നമ്മുടെ വിദ്യാലയം==

           വാകക്കാട്ടിലെയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തീകരണമായിരുന്നു വ്കക്കാട് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂള്‍. 1924 ല്‍ വാകക്കാട് സെന്റ് പോോള്‍സ് എല്‍.പി.സ്കൂള്‍

ആരംഭിച്ചു. ഈ സ്കൂളിനായി പുതിയ കെട്ടിടം 1942 ല്‍ അന്നത്തെ മാനേജരായിരുന്ന ബ.കുര്യാക്കോസ് മുതുകാട്ടില്‍ അച്ചന്‍ പണികഴിപ്പിച്ചു. അതാണ് ഇപ്പോഴത്തെ അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂളിന്റെ പ്രധാന കെട്ടിടം. വി അല്‍ഫോന്‍സാമ്മ ഈ സ്കൂളില്‍ 1932-33 കാലഘട്ടത്തില്‍ പഠിപ്പിച്ചിരുന്നുവെന്നുള്ളത് നമ്മുക്ക് ഏവര്‍ക്കും അനുഗ്രഹദായകമായ കാര്യമാണ്. വി. അല്‍ഫോന്‍സാമ്മ പഠിപ്പിച്ച ഏക വിദ്യാലയവും ഇതുതന്നെ.

                                   വലിയകുമാരമംഗലം വാകക്കാടിന്റെ കുരിശുപള്ളി ആയിരിക്കുമ്പോള്‍ 1951-ല്‍ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.മാത്യു വരകില്‍പറമ്പിലിന്റെ ശ്രമഫലമായി  വലിയകുമാരമംഗലത്ത് ഒരു യു.പി.സ്കൂള്‍ അനുവദിച്ചുകിട്ടി. സെന്റ് പോള്‍സ് യു.പി.സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ വള്ളോപ്പളളി ആയിരുന്നു. 1953-ല്‍ യു.പി.സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. വലിയകുമാരമംഗലം കുരിശുപള്ളിയും 

സ്ഥാപനങ്ങലും ഈ കാലയളവില്‍ സി എം ഐ ക്കാരെ ഏല്‍പ്പിക്കുകയും ഫാ.ബല്‍ത്താസര്‍ സി എം ഐ സെന്റ് പോള്‍സ് ഹൈസ്കൂളിലെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനാകുകയും ചെയ്തു. ഈ കാലയളവില്‍ ഗേള്‍സ് സെക്ഷന്‍ വാകക്കാട്ടിലേയ്ക്കു മാറ്റുകയുണ്ടായി. 12 വര്‍ഷങ്ങള്‍ക്കു ശേഷം 1965 ജൂലൈ 26-ന് ശ്രീ എ.ജെ ജോണ്‍ മന്ത്രിയായിനുന്നകാലത്ത് രാജ്യ പ്രമുഖില്‍ നിന്ന് Girls Section , Separate ഹൈസ്കൂളായി ഉയര്‍ത്തിക്കൊണ്ടുള്ള ഗവണ്‍മെന്റ് ഓര്‍ഡര്‍ ലഭിക്കുകയുണ്ടായി. അതനുസരിച്ച് സെന്റ് പോള്‍സ് ഹൈസ്കൂള്‍ രണ്ടായി വിഭജിച്ച് 1965 ഒക്ടോബര്‍ 1-ന് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂള്‍ ആരംഭിച്ചു.

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഇളമ്പ/ചരിത്രം&oldid=318743" എന്ന താളിൽനിന്ന് ശേഖരിച്ചത്