ജി.എച്ച്.എസ്സ്.ഇടക്കോലി.

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്സ്.ഇടക്കോലി.
വിലാസം
ഇടക്കോലി

കോട്ടയം ജില്ല
സ്ഥാപിതം07 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201731064


മലയാള കാവ്യാസ്വാദകരെ കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ ആഹ്ളാദത്തിന്റെ ഓളപ്പരപ്പിലെത്തിച്ച രാമപുരത്ത് വാര്യരുടെ ജന്മം കൊണ്ടും, സാഹിത്യത്തറവാട്ടിലേക്ക് അഗ്നിസാക്ഷിയായി കടന്നുവന്ന ലളിതാംബിക അന്തര്‍ജനത്തിന്റെ കര്‍മ്മം കൊണ്ടും അനുഗൃഹീതമായ രാമപുരത്തു  നിന്നും  ഏഴ് കി.മീ. അകലെ ഇടക്കോലി ഗ്രാമത്തില്‍ അറിവിന്റെ ശ്രീകോവിലായി ഈ വിദ്യാലയം വിരാജിക്കുന്നു.


ചരിത്രം

1898 ല്‍ ഇടക്കോലി പല്ലാട്ട് കുടുംബം സംഭാവന നല്‍കിയ 3 ഏക്കര്‍ സ്ഥലത്ത് കുഞ്ഞു കൈകള്‍ ഹരിശ്രീ കുറിക്കുന്ന പ്രൈമറി വിഭാഗത്തോടെ വിദ്യാലയത്തിന് ആരംഭം. പിന്നീട്, കുരുന്നുകളുടെ കളിചിരികളും, കലപിലകളും കനംവച്ചപ്പോള്‍ വളര്‍ച്ചയുടെ മറ്റൊരു ഘ‌ട്ടം പിന്നിട്ട് 1980ല്‍ ഹൈസ്കൂളിന്റെ നിറവിലേക്ക്. 2000 ല്‍ വിദ്യാലയ വികസനത്തിന്റെ മൂന്നാം ഘട്ടത്തില്‍, ഹയര്‍ സെക്കന്ററിയുടെ തികവുമായി ഒരു പുതിയ മുഖപ്രസാദത്തിലേക്ക്.

ഭൗതികസൗകര്യങ്ങള്‍

ഹരിത സുന്ദരമായ 3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബില്‍ 12 കമ്പ്യൂട്ടറുകളുണ്ട് . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും ലബോറട്ടറിയും സ്കൂളിനുണ്ട്. സുസജ്ജമായ മള്‍ട്ടിമീഡിയ റൂം സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.ഹയര്‍ സെക്കന്ററി വിഭാഗത്തിനായി പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017

23/01/82017 തിങ്കളാഴ്ച ചേര്‍ന്ന പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും എസ്.എം.സിയുടേയും സംയുക്ത മീറ്റിംഗില്‍ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും 27-ാം തീയതി നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പോസ്റ്റര്‍, ബാനര്‍, ക്ഷണക്കത്ത് എന്നിവ ഉപയോഗപ്പെടുത്തി ഈ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു.

2017 ജനുവരി 10 മണിക്ക് ചേര്‍ന്ന സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് ഗ്രീന്‍ പ്രോട്ടോക്കേോള്‍ നിലവില്‍ വന്നതായി ഹെ‍ഡ് മിസ്ട്രസ് ശ്രീമതി ജമുന രാമാനുജന്‍ പ്രഖ്യാപിച്ചു. അതോടൊപ്പം ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സീനിയര്‍ അധ്യാപകനായ ശ്രീ.കെ.എം. ജോസഫ് സംസാരിച്ചു. 10.30ന് പി.ടി.എ പ്രതിനിധികള്‍, വാര്‍ഡ് മെംബര്‍, എസ്.എം.സി അംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പ്രവേശനകവാടത്തില്‍ ഒത്തുകൂടി. വാര്‍ഡ് മെംബര്‍ എ.എന്‍.സുരേന്ദ്രന്‍ ചൊല്ലിക്കൊടുത്ത പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.

പ്രമാണം:പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടട്ടെ.jpg
പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ

മാനേജ്മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

അരവിന്ദാക്ഷന്‍
വാസുദേവന്‍
രാധമ്മ
എന്‍. വാസുദേവന്‍
പി.പി.മത്തായി
എന്‍.വാസുദേവന്‍ നായര്‍
ചന്ദ്രശേഖരന്‍ നായര്‍
ചന്ദ്രശേഖരപണിക്കര്‍
എന്‍.കെ.പരമേശ്വരന്‍ നായര്‍
എ. ജെ.ഫ്രാന്‍സീസ്
ത്രിവിക്രമന്‍ നായര്‍
രാജന്‍ നമ്പൂതിരി
മറിയക്കുട്ടി
എം.ഒ.കരുണാകരന്‍
സി എന്‍.രവീന്ദ്രന്‍
1995 - 95 സി.എസ്.രാമചന്ദ്രന്‍ നായര്‍
1995- 96 രവീന്ദ്രന്‍ കെ.
1996 - 97 ഇ.പി.കുര്യാക്കോസ്
1997 - 2003 പി.ആര്‍. നാരായണന്‍
2003- 04 കെ.കെ സുകുമാരന്‍
2004- 08 എം.എസ്. ലളിതാംബികക്കുഞ്ഞമ്മ
2008-10 കെ.ജി. സുമതിക്കുട്ടി
2010-12 ജി.ശ്രീധരന്‍ പിള്ള
2012-14 പി. പത്മകുമാര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റോഷി അഗസ്റ്റിന്‍-എം.എല്‍.എ.
  • യു.ബി. ശ്രീകുമാര്‍ -ജഡ്ജി

വഴികാട്ടി

{{#multimaps:9.778338, 76.63814 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.ഇടക്കോലി.&oldid=318258" എന്ന താളിൽനിന്ന് ശേഖരിച്ചത്