ഗണിത ക്ലബ്ബ്

സെന്റ് തോമസ് എ.യു.പി സ്കൂളിന്‍റെ 2016-17 അധ്യയന വ൪ഷത്തെ ഗണിത ക്ലബ്ബ് ജൂണ്‍ 10-ന് ഹെഡ് മാസ്റ്റ൪ ശ്രീ. ടോം തോമസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ശ്രീമതി ജെയ് മോള്‍ തോമസ് എന്ന അധ്യാപിക ഗണിത ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു. അജുസജി കണ്‍വീനറായ ഈ ക്ലബ്ബില്‍ എല്‍.പി വിഭാഗത്തില്‍ നിന്ന് 10 കുട്ടികളും, യുപി വിഭാഗത്തില്‍ നിന്ന് 15 കുട്ടികളും അംഗങ്ങളാണ്. കുട്ടികളില്‍ ഗണിതതാത്പര്യം ഉണ൪ത്തുക, വള൪ത്തുക എന്നതാണ് ഗണിത ക്ലബ്ബിന്‍റെ പ്രധാന ലക്ഷ്യം. പ്രവ൪ത്തനങ്ങള്‍

  1. ഓരോ ക്ലാസ്സിലെയും ഗണിത ക്ലബ്ബ് അംഗങ്ങള്‍ ഗണിതപഠനത്തില്‍ മികച്ചവരെ കണ്ടെത്തുകയും, ഗണിതപഠനത്തില്‍ പിന്നോക്കാവസ്ഥ നേരിടുന്നവരെ സഹായിക്കുവാന്‍ ഇവരെ ഉപയോഗിക്കുകയും ചെയ്യുന്നു. അതിനായി ഒഴിവു സമയങ്ങള്‍, ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയം, സ്കൂള്‍ ബസിനു കാത്തിരിക്കുന്ന സമയം മുതലായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നു
  2. ഗണിതക്വിസ് സംഘടിപ്പിക്കുന്നു. ഗണിതമാസിക, ഗണിതപതിപ്പുകള്‍ മുതലായവ സംഘടിപ്പിച്ച് പ്രദ൪ശിപ്പിക്കുന്നു.
  3. ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തില്‍ ഗണിത പഠനത്തില്‍ പ്രത്യേകമായ മൂല്യനി൪ണയ പ്രവ൪ത്തനങ്ങള്‍ നടത്തിവരുന്നു
  4. ഗണിതമേളയിലെ മത്സര ഇനങ്ങളായ പസില്‍, ജോമട്രിക്കല്‍ പാറ്റേണ്‍, സ്റ്റില്‍ മോഡല്‍, നമ്പ൪ ചാ൪ട്ട് എന്നിവയില്‍ തത്പരരായ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കി മികവുറ്റ കുട്ടികളെ തെരഞ്ഞെടുത്ത് ഗണിതമേളയില്‍ മത്സരിപ്പിക്കുന്നു.

മികച്ച നേട്ടങ്ങള്‍

  • കുട്ടികളില്‍ ഗണിത താത്പര്യം വളരുകയും ഗണിതപാഠങ്ങള്‍ ലളിതമാകുകയും ചെയ്യുന്നു.

ഉപജില്ലാതലം ഗണിതമേളയില്‍ എല്‍.പി, യു,പി വിഭാഗങ്ങളില്‍ മത്സരിച്ച എല്ലാ ഇനങ്ങളിലും A ഗ്രേഡോടുകൂടി ഉന്നതവിജയം നേടി, ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കി.ഒപ്പം മികച്ച ഗണിത വിദ്യാലയത്തിനുള്ള ട്രോഫിയും സെന്റ് തോമസ് എ.യു.പി സ്കൂള്‍ നേടി. ജില്ലാതലം ജില്ലാതല ഗണിതമേളയില്‍ എല്‍.പി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, യു.പി വിഭാഗത്തില്‍ മത്സരിച്ച എല്ലാ കുട്ടികളും രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.


ചുരുക്കത്തില്‍ കുട്ടികളില്‍ ഗണിത താത്പര്യം വള൪ത്തുവാന്‍ ഗണിതക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ ഏറെ സഹായകരമാണ്. ബഹു. ഹെഡ് മാസ്റ്ററുടെ നേതൃത്വവും അധ്യാപകരുടെ സഹകരണവും ഇതിന് മുതല്‍ക്കൂട്ടാണ്.