സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ കടവന്ത്ര
................................ ചരിത്രം
സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ കടവന്ത്ര | |
---|---|
വിലാസം | |
കടവന്ത്ര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 26250 |
'സെന്‍റ് ജോസ്ഫ് യു.പി.സ്കൂള്‍ കടവന്ത്ര
എറണാകുളം കടവന്ത്രയില്‍ വര്‍ഷങ്ങളായി അറിവിന്‍റെ പൊന്‍പ്രഭ ചൊരിന്ഞ്ഞ് നവതിയുടെ നിറവില്‍ തിളങ്ങിനില്‍ക്കുകയാണ് സെന്‍റ് ജോസ്ഫ് യു.പി.സ്കൂള്‍.1915ല്‍ നിലത്തെഴുത്ത് കളരിയായി ആരംഭിച്,1920ല്‍ റവ.ഫാ.വര്‍ക്കി കര്യമ്പുഴയുടെ മേല്‍നോട്ടത്തില്‍,സി.ഡി.ഏലിയാസ് മാഷിന്‍റെ നേതൃത്വത്തില്‍ വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ചു.ആദ്യവര്‍ഷം ഒന്നാം ക്ലാസ് മാത്രമാണ് പ്രവര്‍ത്തിച്ചത്. 1978ല്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായത്തോടെ 20 സെന്‍റ് സ്ഥലം വാങ്ങി. ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്ന ശ്രി.ഔസേപ്പ് മാഷിനെ,1992ല്‍ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ്നല്‍കി,രാഷ്ട്രപതി ആദരിച്ചു.ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് മുന്‍ ഹെഡ് മാസ്റ്റര്‍ ശ്രി.കെ.ഒ.ജോണ്‍ മാസ്റ്റര്‍ക്കും ലഭിച്ചിട്ടുണ്ട്.ഇവയെല്ലാം ഈ സകുളിന്‍റെ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ്.
ഭൗതികസൗകര്യങ്ങള്‍എല്ലാ ക്ലാസുകളിലും ഗ്രീന്‍ബോര്‍ഡ്,നവീകരിച്ച ക്ലാസ്മുറികള്‍,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍,വിശാലമായ കളിസ്ഥലം, കംപ്യൂട്ടര്‍ലാബ്,ലൈബ്രറി,മഴവെള്ളസംഭരണി,മാനസികോല്ലാസത്തിനുതകുന്ന വിവിധയിനം കളിയുപകരണങ്ങള്‍ തുടങ്ങിയവ.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ് {[ശാസ്ത്രമേള, ശാസ്ത്രക്വിസ്,സെമിനാറുകള്‍ എന്നിവ നടത്തുന്നു.പരിസരസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍, പ്ലക്കാര്‍ഡ നിര്‍മാണം,റാലി എന്നിവ നടത്തി.{PAGENAME}}/]]
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്. ബാലശാസ്ത്രകോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. {{കുട്ടികളിലെ കലാസാഹിത്യാഭിരുചികള്‍ പ്രോത്‌സാഹിപ്പിക്കാനായി എല്ലാ മാസവും ആദ്യവെള്ളിയാഴ്ച്ച ഓരോ ക്ലാസിന്‍റെയും നേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു.കുട്ടികളുടെ കൈയെഴുത്തുമാസികയും ക്ലാസടിസ്ഥാനത്തില്‍ തയ്യാറാക്കുന്നു.
- ഗണിത ക്ലബ്ബ്.{ഗണിതാഭിരുചി വളര്‍ത്തുന്നത്തിന്‍റെ ഭാഗമായി മേളകള്‍ ,ക്വിസ്,ഗണിതനാടകങ്ങള്‍ എന്നിവ നടത്തുന്നു.ഗണിതവുമായി ബന്ധപ്പെട്ട് കൈയ്യെഴുത്തുമാസികകളും തയ്യാറാക്കാറുണ്ട്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.{സാമൂഹ്യശാസ്ത്രക്വിസ്, സെമിനാര്‍,ചിത്രപ്രദര്‍ശനം എന്നിവ സംഘടിപ്പിക്കുന്നു.
- പരിസ്ഥിതി ക്ലബ്ബ്. {എല്ലാ വെള്ളിയാഴ്ച്ചയും ഡ്രൈ ഡേ ആയി ആചരിച്ച് വിദ്യാലയവും പരിസരവും ശുചിയാക്കുന്നു.പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും പരിപാലിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- റവ.ഫാ.ജേക്കബ്.ജി.പാലക്കാപ്പിള്ളി(ഡയറക്ടര്‍,ഭാരത് മാതാ കോളേജ്,തൃക്കാകര)
- ശ്രീ.ജോണ്‍സണ്‍ പാട്ടത്തില്‍(ഡിവിഷന്‍ കൌണ്‍സിലര്‍,കൊച്ചി കോര്‍പറേഷന്‍)
- ശ്രീ.ആന്‍ന്‍റെണി പൈനുതറ(ഡിവിഷന്‍ കൌണ്‍സിലര്‍,കൊച്ചി കോര്‍പറേഷന്‍)
- ശ്രീ.പത്മനാഭന്‍ മാസ്റ്റര്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}