കൊതേരി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14746 (സംവാദം | സംഭാവനകൾ)
കൊതേരി എൽ പി എസ്
വിലാസം
കൊതേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201714746




== ചരിത്രം == കുന്നുകളും സമതലങ്ങളും തോടുകളും വയലുകളും നിറഞ്ഞ കൊതേരി എന്ന കൊച്ചു ഗ്രാമം കീഴല്ലൂർ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു. ഗ്രാമ ഭരണത്തിന്റെ അധികാരിയായി നിയോഗിക്കപ്പെട്ട നാട്ടിലെ പ്രമാണിയായ ശ്രീ ആർ കെ കുഞ്ഞിരാമൻ നമ്പ്യാർ കൊതേരി ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം നൽകാൻ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.1929 മാർച്ച് 1-ന് വെള്ളിയാം പറമ്പ് എലമെന്ററി സ്കൂളായി അത് രൂപം കൊണ്ടു.ഗവൺമെന്റിൽ നിന്നും താൽക്കാലിക അംഗീകാരം ലഭിച്ച ഈ സ്കൂൾ കാറോത്ത്പറമ്പിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത് .

   വിദ്യാലയം ആരംഭിക്കുമ്പോൾ 80 വിദ്യാർത്ഥികളും 3 ഗുരുനാഥൻമാരുമാണ് ഉണ്ടായിരുന്നത്.പരേതനായ ശ്രീ.മഞ്ചച്ചാലിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം പിന്നീട് നാട്ടുപ്രമാണിയും സ്കൂളിന്റെപി.ടി.എ.പ്രസിഡണ്ടും ആയിട്ടുണ്ട്.
        ഒരു വർഷം കൊണ്ട് വിദ്യാർത്ഥികളുടെ എണ്ണം 92 ആയും അധ്യാപകരുടെ എണ്ണം 4 ആയും വർദ്ധിച്ചു. പരിശീലനം സിദ്ധിച്ച ആദ്യ അധ്യാപകനായിരുന്നു ശ്രീ.ആർ വി കുഞ്ഞിരാമൻ നമ്പ്യാർ .1935-ൽ സ്കൂളിന് സ്ഥിരാംഗീകാരം ലഭിച്ച് | മുതൽ 4 വരെ ക്ലാസുകളുള്ള കൊ തേരി എൽ പി സ്കൂളായിത്തീർന്നു.
    1948- ൽ 5-)0 ക്ലാസിന് അംഗീകാരം ലഭിച്ചതോടെ പരിശീലനം നേടിയ അധ്യാപിക ശ്രീമതി എപി ദേവകിയെ നിയമിച്ചു.5 അധ്യാപകരേയും സ്ഥിരപ്പെടുത്തി.

== ഭൗതികസൗകര്യങ്ങള്‍

==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കൊതേരി_എൽ_പി_എസ്&oldid=316406" എന്ന താളിൽനിന്ന് ശേഖരിച്ചത്