സി എം ജി എച്ച് എസ് എസ് കുറ്റൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22015 (സംവാദം | സംഭാവനകൾ) (സ്ക്കൂള്‍ പത്രം)

ചന്ദ്രാ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ അതിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് ഈ വര്‍ഷം. അതിന്റെ ഭാഗമായി എഴുപത്തഞ്ചിന പരിപാടികള്‍ ആസൂത്രണം ചെയ്ത് ആരംഭിച്ചിരിക്കുകയാണ്. അതിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു എഴുപത്തഞ്ച് മരങ്ങള്‍ വെച്ചു പിടിപ്പിച്ചുകൊണ്ട് സ്ക്കൂളിന് തണല്‍ നല്കാനുള്ള ഒരുക്കം. അതിന്റെ പ്രവര്‍ത്തനം പൂര്‍വ്വ വിദ്യാര്‍ത്ഥികളും പൂര്‍വ്വ അധ്യാപകരും മറ്റ് സ്ക്കൂളിന്റെ അഭ്യുദയകാംക്ഷികളും സ്പോണ്‍സര്‍ ചെയ്ത എഴുപത്തഞ്ച് മരത്തൈകള്‍ ന‌ട്ടുകൊണ്ട് ആരംഭിച്ചു. മരങ്ങള്‍ക്ക് സംരക്ഷണക്കൂടുകളും, ഡ്രിപ്പ് വഴി വെള്ളം എത്തിക്കാനുള്ള സംവിധാനവും ഒരുക്കി. സ്പോണ്‍സര്‍ ചെയ്തവരുടെ പേരുകളും മരത്തിന്റെ പേരുകളും ഒരു ഫലകത്തില്‍ എഴുതി വെച്ചു.

ജനുവരി മുപ്പത്തൊന്ന് സ്ക്കൂള്‍ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും വിരമിക്കുന്ന ഹെഡ് മാസ്റ്റര്‍ ശ്രീ പ്രതീഷ് മാസ്റ്റര്‍ക്കും, ലാബ് അസ്സിസ്റ്റന്റ് ശ്രീ ബേബി സൈമണും യാത്രയയപ്പും നല്‍കി. വടക്കാഞ്ചേരി എം എല്‍ എ ശ്രീ അനില്‍ അക്കരയും മുന്‍ കേരള നിയമസഭാ സ്പീക്കര്‍ ശ്രീ തേറമ്പില്‍ രാമകൃഷ്ണനും സന്നിഹിതരായിരുന്നു. തികച്ചും ഗൃഹാതുരത്വം അനുഭവപ്പെടുത്തുന്നവയായിരുന്നു സന്നിഹിതരായവരുടെ പ്രസംഗങ്ങള്‍. വിപുലമായ പ്രവര്‍ത്തനങ്ങളുടെ വിവരണമായിരുന്നു സ്ക്കൂളിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എം എല്‍ എ കുറ്റൂര്‍ സ്ക്കൂളിനെ അന്തര്‍ദേശീയ നിലവാരമുള്ള സ്ക്കൂളാക്കുന്നതിന് നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് വാക്കു നല്കുകയുണ്ടായി.