ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ
തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍, കാട്ടാക്കട പഞ്ചായത്തില്‍, കുളത്തുമ്മല്‍ വില്ലേജില്‍, കാട്ടാക്കടജംഗ്ഷനില്‍ നിന്നും ഏകദേശം അരകിലോമീറ്റര്‍ അകലെ കാട്ടാക്കട-മലയിന്‍കീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മല്‍. 150 വര്‍ഷത്തിലധികം പഴക്കമുള്ള സ്കൂളാണ്.
| ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ | |
|---|---|
| വിലാസം | |
കുളത്തുമ്മല്‍ തിരൂവനന്തപുരം ജില്ല | |
| സ്ഥാപിതം | 0 - 0 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരൂവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 31-01-2017 | 44019 |


ചരിത്രം
തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍ കാട്ടാക്കട പഞ്ചായത്തില്‍ കുളത്തുമ്മല്‍ വില്ലേജില്‍ ജംഗ്ഷനില്‍ നിന്നും ഏകദേശം അരകിലോമീറ്റര്‍ അകലെ കാട്ടാക്കട-മലയിന്‍കീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മല്‍. 150 വര്‍ഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിന്‍െറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ.
കാട്ടാക്കട പരിസരത്ത് താമസിച്ചിരുന്ന ജനങ്ങളില്‍ സാമ്പത്തിക ഔന്ന്യത്യം പുലര്‍ത്തിയിരുന്ന ചില നായര്‍ തറവാടുകള്‍ ഉണ്ടായിരുന്നു. ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അന്ന് പുറംമ്പോക്ക് ഭൂമിയായി കിടന്നതും മയിലാടി, കുറ്റിക്കാട് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നതുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവന്‍മാര്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.
സാല്‍വേഷന്‍ ആര്‍മി വക ക്രിസ്ത്യന്‍ ദേവാലയത്തിനോട് ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസം മാത്രം നല്‍കുന്ന ഒരു പള്ളിക്കൂടവും അന്ന് നിലനിന്നിരുന്നു. പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജന്‍ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതന്‍ കൃഷ്ണന്‍നായര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഈ പള്ളിസ്കൂളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്. പള്ളി പുതുക്കി പ്പണിഞ്ഞപ്പോള്‍ ഈ സ്കൂള്‍ ഇവിടെ നിന്നും കാരണവന്‍മാരുടെ സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു.
മുളങ്കാടും കുറ്റിക്കാടും നിറഞ്ഞ ഈ പ്രദേശത്തു വന്നെത്തി പഠിക്കാന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടു നേരിട്ടിരുന്നു. തത്ഫലമായി ഈ സ്കൂള്‍ കാട്ടാക്കട ജംഗ്ഷനില്‍ ശ്രീ ധര്‍മ്മ ശാസ്താ കോവിലിനടുത്തുള്ള പതിനാലു സെന്റ് ഭൂമിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ കുട്ടികള്‍ കളിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നത് ശാസ്താംകോവില്‍ ഗ്രൗണ്ടും ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഗ്രൗണ്ടുമായിരുന്നു. കുടിവെള്ളത്തിനായി ശാസ്താംകോവിലെ പാളക്കിണറാണ് ഉപയോഗിച്ചിരുന്നത്. സ്കൂളിന് വേണ്ട സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ 1970-ല്‍ 5,6,7 ക്ലാസുകളിലെ കുട്ടികളും 18 അധ്യാപകരും ഉള്‍പ്പെട്ട യു.പി സെക്ഷന്‍ പണ്ട് കുടിപ്പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് സ്ഥാപിക്കപ്പെട്ടു. ഈ യു.പി സ്കൂളിലെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി വാസന്തിദേവി ആയിരുന്നു.
1980-ല്‍ പൊതുവിദ്യാഭ്യാസ ധാരയിലേയ്ക്ക് ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ എത്തിക്കുവാന്‍ സാധിക്കാത്ത അവ,സ്ഥ വന്നു. ദരിദ്രരായ കുട്ടികള്‍ക്ക് പഠിക്കുവാന്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ ഈ പ്രദേശത്ത് കുറവായിരുന്നു. അതിനു പരിഹാരമായി ശ്രീ . കെ പങ്കജാക്ഷന്‍ എം.എല്‍.എ യുടെ ശ്രമഫലമായി ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കി. ഈ സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി മേഴ്സിഡസ് റ്റീച്ചറായിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ. സുമന്ത്രന്‍ നായര്‍ സാര്‍ ആയിരുന്നു.
കോളേജുകളില്‍ നിന്നം പ്രീഡിഗ്രി അടര്‍ത്തി മാറ്റിയപ്പോള്‍ 2000-ല്‍ ഈ സ്കൂളിനേയും ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി. ഇതിന്റെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ശ്രീ. പി.രവീന്ദ്രന്‍ നായര്‍ ആയിരുന്നു. ഈ ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസം നിര്‍വിഘ്നം നടത്തുന്നതിനു വേണ്ടി പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിനുവേണ്ടി 2000 ആഗസ്റ്റില്‍ ഇടതുമുന്നണി കണ്‍വീനര്‍ ശ്രീ. വി.എസ്. അച്ചുതാനന്ദന്റെ ശ്രമവും, പി.റ്റി.എ കമ്മറ്റിയോടൊപ്പം അന്നത്തെ കാട്ടാക്കട ഏര്യാകമ്മറ്റി സെക്രട്ടറി ശ്രീ. ഈ. തങ്കരാജിന്റെ നേതൃത്വപരമായ പങ്കും വിലപ്പെട്ടതാണ്
അധ്യാപകര്‍
അനധ്യാപകര്‍
സ്ക്കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍
ഭൗതികസൗകര്യങ്ങള്‍
ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. സ്ഥല സൗകര്യം കുറവായതിനാല്‍ കുട്ടികള്‍ക്ക് കളിസ്ഥലം പരിമിതമാണ്. ഹൈസ്കൂളുകളില്‍ 2 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.
ഗാന്ധിദര്‍ശന്‍
ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീമതി റീന റ്റീച്ചറാണ്. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഊരുട്ടുകാല നടത്തിയ മത്സരങ്ങളില്‍ നമ്മുടെ സ്കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. ജില്ലയില്‍ നടന്ന പ്രസംഗ മത്സരത്തില്‍ ഈ സ്കൂളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
രക്തസാക്ഷിത്വ ദിനാചരണം
ഗാന്ധിദര്‍ശന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30 രാവിലെ 10 മണിക്ക് ഗാന്ധിദര്‍ശന്‍ വിദ്യാര്‍ത്ഥികളും സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയിലെ അംഗങ്ങളും ചേര്‍ന്ന് സ്ക്കൂള്‍ മുതല്‍ കാട്ടാക്കട വരെ ശാന്തിയാത്ര നടത്തി. ശാന്തിയാത്രയില്‍ കുട്ടികള്‍ തന്നെ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും ബാനറും ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് എച്ച്.എം ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗാന്ധി ഗാനാലാപനം നടത്തി. തുടര്‍ന്ന് സര്‍വ്വമത പ്രാര്‍ത്ഥന നടത്തി. 9B യിലെ ആതിരാമോഹന്‍ ഗാന്ധിസന്ദേശം നല്‍കി. തുടര്‍ന്ന് മനുഷ്യരാശിക്ക് വിനാശമായിരിക്കുന്ന ലഹരി വസ്തുക്കള്‍ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി. തുടര്‍ന്ന് ദേശഭക്തിഗാനവും, കവിതയും ചൊല്ലി 11 മണിക്ക് രണ്ടു മിന്നിട്ട് നിശബ്ദ പ്രാര്‍ത്ഥന നടത്തി. ഉച്ചയ്ക്കുശേഷം ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ ക്വിസ്സ് മത്സരവും നടത്തി.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
2017 ജനുവരി 27 ന് സ്ക്കൂള്‍ അസംബ്ളിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ വിശദമാക്കുകയും തുടര്‍ന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത ശേഷം 11 മണിയ്ക്ക് വാര്‍ഡ് മെമ്പര്‍ ശ്രീമതി അനിത, മുന്‍ പഞ്ചായത്തുമെമ്പറും മുന്‍ പി.റ്റി.എ പ്രസിഡന്റുമായ ശ്രീ എസ്.വിജയകുമാര്‍, ഇപ്പോഴത്തെ പി.റ്റി.എ പ്രസിഡന്റ് ശ്രീ സജുകുമാര്‍, പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ വേണുഗോപാല്‍, നാട്ടുകാര്‍,വികസന സമിതി അംഗങ്ങള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, തുടങ്ങി ഏകദേശം 100 പേര്‍ സ്ക്കൂളിന് പുറത്ത് നിന്നു കെണ്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു.
റിപ്പബ്ളിക് ദിനാഘോഷം
റിപ്പബ്ളിക് ദിനാഘോഷം രാവിലെ 8.15 ന് സ്ക്കൂള്‍ അങ്കണത്തില്‍ ആരംഭിച്ചു. ബഹുമാനപ്പെട്ട പ്രിന്‍സിപ്പാള്‍ സോമശേഖരന്‍നായര്‍ സാര്‍ ദേശീയപതാക ഉയര്‍ത്തുകയും റിപ്പബ്ളിക്ദിന സന്ദേശം സല്‍കുകയും ചെയ്തു. പി.റ്റി.എ പ്രസിഡന്റ് സജുകുമാര്‍ സ്വാഗതം ചെയ്യുകയും എച്ച്.എം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി.ഇതോടനുബന്ധിച്ച് സ്ക്കൂളിലെ വിദ്യാത്ഥികള്‍, റെഡ്ക്രോസ്, അധ്യാപകര്‍, പി.റ്റി.എ അംഗങ്ങള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ കിള്ളിയിലെ ആതുര ശുശ്രൂഷാലയം സന്ദര്‍ശിച്ചു.
ലഹരിവിരുദ്ധ പ്രതിജ്ഞ
പഠനവീട്
ഞങ്ങളും മുന്നോട്ട്; പിന്നോക്കകാരുടെ മികച്ച വിജയത്തിലേയ്ക്കുള്ള തുടര്‍ പഠന പരിശീലനക്ലാസ്സ് വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ സമയം കൂടാതെ 6 മുതല്‍ 9 മണി വരെയുള്ള തീവ്രപരിശീലനയത്നമാണ് നടക്കുന്നത്.
സംസ്ഥാന ശാസ്ത്രമേളയിൽ സാഹിത്യ ഒന്നാമത്
ഉച്ചഭക്ഷണം
മെച്ചപ്പെട്ട പാചകപ്പുരയും പോഷകസമൃദ്ധിയുള്ള ഉച്ചഭക്ഷണവും നല്‍കുന്നു. ഇതിന്റെ ചുമതല വഹിക്കുന്നത് രാധ റ്റീച്ചറാണ്. അധ്യാപകരാണ് കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പാലും,, മുട്ടയും നല്‍കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
5 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും സര്‍ഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിനും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണക്കിലെ കളി, ശാസ്ത്ര പരീക്ഷണങ്ങള്‍, സാഹിത്യ സദസ്സുകള്‍, പ്രശ്നോത്തരികള്‍ തുടങ്ങിയവയില്‍ കുട്ടികളെ സജീവമായി പങ്കെടുപ്പിക്കുകയും അവര്‍ക്ക് ആഴമേറിയ അറിവ് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. കലാകായിക മത്സരങ്ങള്‍ക്ക് മികവുപുലര്‍ത്താന്‍ വേണ്ട സഹായം നല്‍കുന്നു. പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക ക്ളാസ്സുകള്‍ നല്‍കി വരുന്നു. കരാട്ടേ, സ്കൗട്ട് ആന്റ് ഗൈഡ്, റെഡ്ക്രോസ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ കുട്ടികളെ നേതൃനിരയിലേയ്ക്ക് കൊണ്ടു വരാനും കഴിയുന്നുണ്ട്.
സ്കൗട്ട് & ഗൈഡ്സ്
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ബിജുകുമാര്‍.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ പ്രവീണയും നേതൃത്വം നല്‍കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്. ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10 ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു. യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു. ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂള്‍ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
റെഡ്ക്രോസ്
സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി പ്രമീള റ്റീച്ചറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.
നാഷണൽ സർവ്വീസ് സ്ക്കീം
കേരളത്തിന്റെ 60ാം പിറന്നാൾ ആഘോഷത്തിൽ ശുചിത്വ സന്ദേശയാത്രയുമായി നാഷണൽ സർവ്വീസ് സ്ക്കീം വോളണ്ടിയർമ്മാർകാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്.വോളണ്ടിയർമ്മാർ തങ്ങളുടെ ദത്തുഗ്രാമമായ പൊന്നറയിലേയ്ക്ക് സൈക്കിളിൽ സന്ദേശയാത്ര നടത്തി.യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദത്തെടുക്കുന്ന കാട്ടാക്കട പഞ്ചായത്തിലെ പൊന്നറ വാർഡിന്റെ ദത്തെടുക്കൽ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത നിർവ്വഹിച്ചു. വാർഡ് മെമ്പർ സി.എസ്.അനിത, ഹർസെക്കന്ററി പ്രിൻസിപ്പൽ സോമശേഖരൻ നായർ,ഹെഡ്മിസ്ട്രസ് മിനി, പി.റ്റി.എ.പ്രസിഡന്റ് എ.പി.സജുകുമാർ, പ്രോഗ്രാം ഓഫീസർ ആൽബിൻ, ജോയ് ഓലത്താന്നി,എന്നിവർ സംസാരിച്ചു.
കര്‍ഷകദിനം
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീ വി .ശശികുമാര്‍ സാര്‍ ആണ്. സാഹിത്യ ചര്‍ച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകള്‍, വായനാദിനാഘോഷം, പുസ്തക പ്രദര്‍ശനം, പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, കവിയരങ്ങ്, ചുമര്‍പത്രിക തുടങ്ങിയവയില്‍ മികവു പുലര്‍ത്തുന്നു. കുട്ടികളുടെ സര്‍ഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂണ്‍ 19 വായനാദിനം വിവിധ പ്രവര്‍ത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. 250 ഒാളം പുസ്തകങ്ങള്‍ പരിചയപ്പെടുത്തികൊണ്ട് നടന്ന പുസ്തക പുറംതാള്‍ക്കുറിപ്പ് പ്രദര്‍ശനം, വായന ദിന സന്ദേശം, സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും വായനയ്ക്കു വേണ്ടി മാത്രം നീക്കി വച്ച ഒരു മണിക്കൂര്‍, പ്രാദേശിക ഗ്രന്ഥശാല സന്ദര്‍ശനം ,തുടങ്ങിയവ കൊണ്ട് ശ്രദ്ദേയമായിരുന്നു.
ലൈബ്രറി
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്. അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങള്‍ അനുവദിച്ച് 3.30 മുതല്‍ 4.30 വരെ പുസ്തക വിതരണം നടത്തുന്നു. പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. അനി,എല്‍,ദാസ് റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.
ക്ലാസ് മാഗസിന്‍
ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബര്‍ 14 ന് സ്കൂളില്‍ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിന്‍ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു. സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.
പ്രവൃത്തി പരിചയമേള
കാട്ടാക്കട ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ്,സോഷ്യൽ സയൻസ് വിഭാഗങ്ങളിൽ ഓവറോൾ നേടിയ വിദ്യാർത്ഥികളും ഹയർ സെക്കന്ററി വിഭാഗത്തിൽ വർക്ക് എക്പീരിയൻസിന് ഓവറോൾ നേടിയ വിദ്യാർത്ഥികളുംകാട്ടാക്കട,കുളത്തുമ്മൽ ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്രൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അദ്ധ്യാപകർ എന്നിവർക്കൊപ്പം.
വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ ഡയറി പ്രകാശനവും ഇവിടെ ക്ളിക്ക് ചെയ്യുക
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഗണിത ക്ലബ്ബ്
ഈ സ്കൂളിലെ ഗണിത ക്ലബ്ബ് ബാബു ഡേവിഡ് സാര്‍, ഷാഹിത റ്റീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭംഗിയായി പ്രവര്‍ത്തിച്ചു വരുന്നു. പ്രസ്തുത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 5 മുതല്‍ 10 വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് കണക്കിലെ കളികള്‍, വ്യത്യസ്ത തരം പസിലുകള്‍ ,ഗണിത ശാസ്ത്രജ്ഞരെ ക്കുറിച്ചുള്ള അവബോധം , പ്രോജക്ടുകള്‍, വിജ്ഞാന പ്രദമായ ഗണിത ചോദ്യങ്ങള്‍ അവയുടെ ഉത്തരങ്ങള്‍ എന്നിവ നല്‍കി വരുന്നു. കൂടാതെ സബ്ജില്ലാ, ജില്ലാതല ഗണിതശാസ്ത്ര മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു. പ്രസ്തുത മേളകളിലെ വിവിധയിനം മത്സരങ്ങളെക്കുറിച്ച് ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും അതിലേയ്ക്കായി അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ സബ്ജില്ലാതല ഗണിതശാസ്ത്ര മേളയില്‍ ആന്‍ഫേല്‍ എന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നമ്പര്‍ ചാര്‍ട്ട് വിഭാഗത്തില്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു. പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിഹാര പഠന പ്രവര്‍ത്തനം നടത്തി വരുകയും ചെയ്യുന്നു.
സയന്‍സ് ക്ലബ്ബ്
ശ്രീമതി മിനി വേണുഗോപാലിന്റെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പെയിന്റിംഗ് മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം , ക്വിസ്, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. ഒക്ടോബര്‍ 14 ന്സ്കൂള്‍തല ശാസ്ത്രോത്സവം അതിഗംഭീരമായി നടന്നു. ഇതില്‍ നിന്ന് വിജയിച്ചവരെ സബ് ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു. ഇതില്‍ സയന്‍സ് നാടകം "ജാഗ്രത" ഒന്നാം സ്ഥാനം നേടി. അതു പോലെ ശാസ്ത്ര പരീക്ഷണത്തിനും ഒന്നാം സ്ഥാനം ലഭിച്ചു. ഹൈസ്കൂള്‍ തലത്തില്‍ ഒാവറോള്‍ ട്രോഫിയ്ക്ക് നമ്മുടെ സ്കൂള്‍ അര്‍ഹമായി. ജില്ലാതലത്തില്‍ സയന്‍സ് നാടകം പ്രത്യേക ജൂറി പരാമര്‍ശം നേടുകയും നല്ല നടിക്കുള്ള അവാര്‍ഡ് നമ്മുടെ സ്കൂളിലെ ആരതി പ്രസന്നന്‍ അര്‍ഹനാവുകയും ചെയ്തു.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ് ശ്രീമതി റീനറ്റീച്ചര്‍ നേതൃത്വം നല്‍കുന്നു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്(ആഗസ്റ്റ് 6,8) സ്ക്കൂളില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ നടത്തുകയും ,സമാധാന സന്ദേശം ഉയര്‍ത്തികൊണ്ടുള്ള റാലി സംഘടിപ്പിക്കുകയും ചെയ്തു. പ്രസ്തുത റാലി കെ.എസ്.ആര്‍.ടി.സി. കാട്ടാക്കട സ്റ്റാന്‍ഡില്‍ സമ്മേളിക്കുകയും യുദ്ധ വിരുദ്ധ ഒപ്പുശേഖരണയജ്ഞം എം,എല്‍.എ ശ്രീ ഐ.ബി. സതീഷ് സാര്‍ ഉദ്ഘാടന സമ്മേളനം നിര്‍വഹിക്കുകയും ചെയ്തു. പൊതുജന ശ്രദ്ധ നേടിയ ഈ ബോധവത്ക്കരണ റാലിയ്ക്കു ശേഷം സ്ക്കൂളില്‍ ഉപന്യാസം, ക‌്വിസ്, പോസ്റ്റര്‍ രചന തുടങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനാഘോഷത്തിന്‍െ ഭാഗമായി ASI ബിജു സാര്‍ ദേശീയ പതാക ഉയര്‍ത്തി. കൂടാതെ സ്വാതന്ത്യ്രസമര ക‌്വിസ്, പോസ്റ്റര്‍ രചന മത്സരം തുടങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം, പ്രസംഗമത്സരം, പരിസര ശുചീകരണത്തിന്‍െ ആവശ്യകതയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് ഗാന്ധിദര്‍ശനും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി നടത്തുകയുണ്ടായി.
ഇംഗ്ലീഷ് ക്ലബ്ബ്
ഈ അദ്ധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ജൂലൈ മാസം 27-ാം തീയതി ആരംഭിച്ചു. 53 കുട്ടികള്‍ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് നടത്തുന്നു. റോള്‍പ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നല്‍കുന്നു. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ല നടത്തിയ റോള്‍പ്ലേ, മത്സരത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക് രണ്ടാം സ്ഥാനവും 'എ ഗ്രേഡും'കരസ്ഥമാക്കി. ഡിസംബറില്‍ നടക്കുന്ന സബ്ജില്ലാതല ഇംഗ്ലീഷ് ഒളിബ്യാഡിനായി പരിശീലനം നല്‍കി വരുന്നു.
ഹിന്ദി ക്ലബ്ബ്
ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്നത് ശ്രീമതി അംബിക റ്റീച്ചറാണ്. 'ഹിന്ദി ദിവസ് സമാരോഹ്', അതിനോേടനുബന്ധിച്ച് വര്‍ഷംതോറും സെപ്റ്റംബര്‍ മാസത്തില്‍ കേരള ഹിന്ദി പ്രചാര സഭയില്‍ നടത്താറുള്ള വിവിധയിനം ഹിന്ദി മത്സരങ്ങളില്‍ നമ്മുടെ കുട്ടികളെ പങ്കെപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. ബുധനാഴ്ചത്തെ അസംബ്ളി ഹിന്ദിയിലാണ് നടത്തുന്നത്. രാഷ്ട്രഭാഷയുടെ മഹത്വം കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവര്‍ത്തനങ്ങള്‍ വിശേഷ ദിവസങ്ങളില്‍ നടത്തി വരുന്നു.( ജൂലൈ 31- പ്രേംചന്ദ് ജയന്തി, ആഗസ്റ്റ് 15, സെപ്റ്റംബര്‍ 14- ഹിന്ദി ദിവസ്, ഒക്ടോബര്‍ 2, നവംബര്‍ 14, തുടങ്ങിയവ)പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിഹാര പഠന പ്രവര്‍ത്തനം നടത്തി വരുകയും ചെയ്യുന്നു
എെ.റ്റിക്ലബ്ബ്
ഹെല്‍ത്ത് ക്ലബ്ബ്
ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി മിനി.റ്റി എസ് റ്റീച്ചറാണ്. വളരെയധികം സഹായിയായി പ്രവര്‍ത്തിക്കുന്നു ഇവിടുത്തെ നഴ്സ്. ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മഴക്കാല രോഗങ്ങളെ ക്കുറിച്ചുള്ള ഒരു സെമിനാര്‍ 2/6/2016 ന് ഡോ. ശാന്തകുമാര്‍ നടത്തുകയുണ്ടായി. യോഗാദിനം ആചരിക്കുകയും കൂടാതെ വിവിധ ക്ലബ്ബുകളോട് സഹകരിച്ചുക്കൊണ്ട് നടത്തിയ ലോക ലഹരി വിരുദ്ധ റാലി ശ്രദ്ധേയമായിരുന്നു. Inter National Lion's Club conduct ചെയ്ത Eye Problems in School Children എന്ന പരിപാടിയിലൂടെ eye defect കണ്ടെത്തിയ 10 പേരെ നെയ്യാര്‍ഡാം എച്ച്.എസ്.എസ്. ല്‍ ചികിത്സ നല്‍കി. 10/10/2016 ല്‍ deworming day അനുബന്ധിച്ച് വിരയ്ക്കുള്ള ഗുളിക നല്‍കി. Center for Hygiene Research Development ന്റെ ആഭിമുഖ്യത്തില്‍ poly systic Ovarieyan Syndrom നെ കുറിച്ചും Hygiene നെ കുറിച്ചും ബോധവത്കരണ ക്ലാസ്സും എടുത്തു. Iron Tablets ആഴ്ചയിലൊരിക്കല്‍ നല്‍കുന്നു.
ഇക്കോ ക്ലബ്ബ്
ഇക്കോ ക്ലബ്ബിന്‍െ നേതൃത്തില്‍ കൃഷി ഓഫീസര്‍ ശ്രി മനു ജൈവ പച്ചക്കറി കൃഷിയെ ക്കുറിച്ച് ബോധവത്കരണക്ലാസ്സ് എടുക്കുകയും വിത്തു വിതരണം നടത്തുകയും ചെയ്തു. ഉള്ള സ്ഥലത്തില്‍ ചെറിയൊരു വാഴത്തോട്ടവും ആവുന്ന വിധത്തില്‍ പൂച്ചെടികളും നട്ടുനനച്ച് സംരക്ഷിക്കുന്നു.
ജൈവ വൈവിധ്യ ക്ലബ്ബ്
ജൈവ വൈവിധ്യ ബോര്‍ഡിന്റെ കീഴിലുള്ള ജൈവ വൈവിധ്യ ക്ലബ്ബ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാതല, സംസ്ഥാനതല മത്സരങ്ങളില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലാതല, സംസ്ഥാനതല മത്സരത്തില്‍ നമ്മുടെ സ്കൂളിലെ അഷ്മിതാ രാജ്( കഥാരചന, ഉപന്യാസം),ആദില്‍ മുഹമ്മദ്(ചിത്ര രചന)എന്നിവര്‍ സമ്മാനം നേടുകയുണ്ടായി.
അറബി ക്ലബ്ബ്
അറബി ക്ലബ്ബില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പഠന നിലവാരം മെച്ചപ്പെടുത്തുന്നതു കൂടാതെ കലോത്സവ വിജയത്തിലേയ്ക്കായി പ്രത്യേക പരിശീലനവും താജുനീസ റ്റീച്ചര്‍ നല്‍കി വരുന്നു.
എനര്‍ജി ക്ലബ്ബ്
എനര്‍ജി ക്ലബ്ബ് ശ്രീമതി ബീന റ്റീച്ചറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുകയുണ്ടായി. സയന്‍സ് ക്ലബ്ബിനോട് ചേര്‍ന്നാണ് ഈ ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. പത്താം ക്ലാസ്സിലെ വിഷ്ണു.വി.എസ് ക്ലബ്ബ് ലീഡറായി പ്രവര്‍ത്തിക്കുന്നു. ഊര്‍ജ്ജ പ്രതിസന്ധി കുറയ്ക്കുവാന്‍ ഉള്ള ഊര്‍ജ്ജം പാഴാക്കാതെ ഉപയോഗിക്കാന്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. ഊ ര്‍ജ്ജോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികളെ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ വേണ്ട പരിശീലനം നല്‍കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30 ന് എനര്‍ജി ക്ലബ്ബിന്റെയും സയന്‍സ് ക്ലബ്ബിന്റെയും സംയുക്തമായ യോഗം നടന്നു വരുന്നു.
ജല ക്ലബ്ബ്
2016 നവംബര്‍ 1 ന് ജല സമൃദ്ധി ക്ലബ്ബ് രൂപീകൃതമായി. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജല സമൃദ്ധിയും, ജല സുരക്ഷയും ലക്ഷ്യമാക്കി ബഹുമാനപ്പെട്ട എം.എല്‍.എ ശ്രീ ഐ.ബി സതീഷ് നടപ്പിലാക്കിയ പദ്ധതിയാണ് ജല സമൃദ്ധി. ഇതിനാടനുബന്ധിച്ച് റ്റീച്ചര്‍ കോര്‍ഡിനേറ്ററായ ജോതി റ്റീച്ചറിനും സ്റ്റുഡന്റ് കോര്‍ഡിനേറ്ററിനും പരിശീലനം ലഭിച്ചു കഴിഞ്ഞു. ജല സ്ത്രോതസ്സുകള്‍ സന്ദര്‍ശനം, സംരക്ഷണ ക്വിസ്, പോസ്റ്റര്‍ മത്സരങ്ങള്‍, സ്കൂളില്‍ ജല സുരക്ഷ, ജലത്തിന്റെ ശുദ്ധി പരിശോധന എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.'
സംഗീതം
കര്‍ണ്ണാടക സംഗീതത്തില്‍ അടിസ്ഥാനം നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളെ ഈശ്വര പ്രാര്‍ത്ഥന, ദേശഭക്തിഗാനം, ലളിതഗാനം, ശാസ്ത്രീയസംഗീതം, ഹിന്ദുസ്ഥാനി(ഗസല്‍) , നാടന്‍ പാട്ടുകള്‍, സംഘ ഗാനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ പരിശീലിപ്പിക്കുന്നു. സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളിലും ദേശീയബോധം വളര്‍ത്തുന്നതിന് ദേശീയഗാനം ആലപിക്കുന്നതിനുള്ള പരിശീലനവും നല്‍കി വരുന്നു. ഇതിനു നേതൃത്വം നല്‍കുന്നത് ഈ സ്കൂളിലെ സംഗീത അധ്യാപകനായ ശ്രീ ജി.എല്‍ ജോസ് സാര്‍ ആണ്. കലോത്സവങ്ങളില്‍ നമ്മുടെ വിദ്യര്‍ത്ഥികള്‍ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.
സ്കൂള്‍ യുവജനോത്സവം
ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ വൈവിധ്യമാര്‍ന്ന കലാമത്സരങ്ങള്‍ അരങ്ങേറി. ശ്രീ കൈതപ്രം വിശ്വനാഥന്‍നമ്പൂതിരി യുവജനോത്സവ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ എച്ച്.എം. മിനി.കെ.എസ്, പി.റ്റി.എ. ഭാരവാഹികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
കായികം
ശ്രീമതി ബിനു മാത്യുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നു. സബ്ജില്ലാമത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവുകയും മാത്രമല്ല റവന്യൂ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവാനും ഇവിടുത്തെ ചുണക്കുട്ടികള്‍ക്ക് കഴിഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
റെഡ്ക്രോസ്,സകൗട്ട് ആന്റ് ഗൈഡ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സഹജീവികളുടെ യാതനകളില്‍ സഹായഹസ്തങ്ങളുമായി പങ്കെടുക്കുന്നു. കിള്ളിയ്ക്കടുത്തുള്ള ആതുര ശുശ്രൂഷാലയം സന്ദര്‍ശിക്കുകയും സ്വരൂപിച്ച ധന സഹായം നല്‍കുകയും ചെയ്തു. ആമച്ചലിനടുത്തുള്ള വയോജനകേന്ദ്രത്തിലേയ്ക്ക് ഒാരോ കിറ്റ് (തോര്‍ത്ത്, സോപ്പ്, ലഘുഭക്ഷണം) നല്‍കുകയും ചെയ്തു. പത്താം ക്ലാസ്സില്‍ പഠിക്കുന്നതും കിഡ്നി മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനും പോകുന്ന ശ്യാം എന്ന കൂട്ടുകാരനു വേണ്ടി ക്ലാസ്സ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും, അധ്യാപകരും ചേര്‍ന്ന് പിരിച്ച തുക ബ്ലാഡര്‍ ഒാപ്പറേഷന് മുന്‍പായി നല്‍കി. ഇപ്പോള്‍ ഒാരോ കുട്ടിയും കാര്‍ഡ് നല്‍കി പിരിക്കുന്ന തുകയായ നാലു ലക്ഷത്തോളം രൂപ പ്രധാന ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നല്‍കാന്‍ പോകുന്നു.പത്താം ക്ലാസ്സില്‍ പഠിക്കുന്ന മാതാപിതാക്കള്‍ ഇല്ലാത്ത ഒരു കുട്ടിയ്ക്ക് വീടു വച്ച് നല്‍കാനായി അധ്യാപകര്‍ ഒരു ലക്ഷത്തിനടുത്ത തുക പിരിച്ചു നല്‍കി. അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. നല്ല പാഠം എന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.
ഉണര്‍വ്
ജില്ലാപഞ്ചായത്തിന്റെ "ഉണര്‍വ്" എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്ക് (പഠന പിന്നോക്കാവസ്ഥ, കൗമാര പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം) കൗണ്‍സിലിംഗ് നല്‍കുന്നു. അതിലേയ്ക്ക് തിരുതരപ്പെടുത്തി കൊടുക്കുന്നു.ഭവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.ജയപ്രകാശിന്റെ സേവനം ലഭിക്കുന്നു. ഇതിന്റെ ചുമതല ശ്രീമതി,വസന്ത റ്റീച്ചറാണ് നിര്‍വഹിക്കുന്നത്. ഇതിന് അനുബന്ധമായി "ഹെല്‍പ്പ് ഡെസ്ക്" ഉം പ്രവര്‍ത്തിച്ചു വരുന്നു.'
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
പൂര്‍വ വിദ്യാര്‍ത്ഥികള്‍
അഡ്വ. ജി. സ്റ്റീഫന്‍(ബ്ലോക്ക് പഞ്ചായത്തുമെമ്പര്‍), കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിത, പൊന്നറ വാര്‍ഡിലെ മെമ്പര്‍ ശ്രീമതി അനിത, വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ബിസിനസ്സുകാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍, പോലീസുകാര്‍, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാര്‍, ഇപ്പോള്‍ എം.ബി.ബി.എസ്. പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഈ സ്കൂളിന്റെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.
വിനോദയാത്ര
ഹരിത കേരളം
ഹരിത കേരളം" പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 8-ാം തീയതി രാവിലെ 10 മണിയ്ക്ക് നിര്‍വഹിക്കപ്പെട്ടു. പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എച്ച്.എം, പ്രിന്‍സിപ്പല്‍, അധ്യാപകര്‍, പി.റ്റി.എ അംഗങ്ങള്‍, വാര്‍ഡ് മെമ്പര്‍ ശ്രീമതി അനിതകുമാരി എന്നിവര്‍ പങ്കെടുത്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ സജുകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഹരിത കേരളം പദ്ധതിയുടെ ലക്ഷ്യങ്ങളെ ക്കുറിച്ച് വാര്‍ഡ് മെമ്പര്‍ ശ്രീമതി അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. മനുഷ്യനും പ്രകൃതിയും എത്രമാത്രം പരസ്പരം ബന്ധപ്പെട്ട് വരണെന്നും , പ്രകൃതിയുടെ നിലനില്‍പ്പ് സകല ജീവജാലങ്ങളുടേയും നിലനില്‍പ്പിന് ആവശ്യമാണെന്നും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് ആശംസകള്‍ അറിയിക്കുകയും കൃഷി ചെയ്യാന്‍ താത്പര്യമുള്ള 400 വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.
നവപ്രഭ
9-ാം ക്ലാസ്സിലെ കുട്ടികളില്‍ ഗണിതം, ശാസ്ത്രം, മാതൃഭാഷ എന്നീ വിഷയങ്ങളില്‍ പഠന പിന്നോക്കവസ്ഥ കണ്ടെത്തി 9-ാം ക്ലാസ്സിലെ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങള്‍ ആര്‍ജിക്കാവുന്ന തലത്തിലേയ്ക്ക് മുഴുവന്‍ കുട്ടികളേയും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി എച്ച്.എം.ന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും ക്ലാസ്സ് എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 6/12/2016 മുതല്‍ പഠന പിന്നോക്കവസ്ഥയിലുള്ള 21 കുട്ടികളെ കണ്ടെത്തി ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു വരുന്നു.
യോഗ
കരാട്ടെ
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷാര്‍ത്ഥം കരാട്ടേ പരിശീലനം നല്‍കുന്നതിന്റെ ഉദ്ഘാടനം എച്ച്.എം. മിനി.കെ.എസ് നിര്‍വഹിച്ചു.
വേറിട്ടൊരാഘോഷം
ശാരീരികമായ അവശതകളാല്‍ സ്കൂളില്‍ വരാന്‍ കഴിയാതെ ഓപ്പറേഷന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിയാണ് ഞങ്ങളുടെ ശ്യാം. ഈ വര്‍ഷത്തെ ക്രിസ്തുമസ് അവന്റെ വീട്ടില്‍പോയി സഹപാഠികള്‍ ആഘോഷിച്ചുകൊണ്ട് നന്‍മയുടെ നക്ഷത്രവെളിച്ചം പകരുന്നു.
മികവുകൾ
ഗൗരിലക്ഷിയുടെ സ്വന്തം സൃഷ്ടിയായ ഒരു കഥ
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ജാനകി ആലോചിച്ചു. എന്നാണ് തനിക്ക് ഉറക്കം നഷ്ടപ്പെട്ടത്? മദ്യപിച്ചു ബോധമില്ലാതെ തോട്ടിലെ തടിപ്പാലം കടക്കുമ്പോള്‍ വെള്ളത്തില്‍ വീണു മരിച്ചുപോയ അച്ഛന്റെ മൃതദേഹവുമായി നാട്ടുകാര്‍ വീട്ടില്‍ എത്തിയപ്പോഴാണോ ആദ്യമായി ഉറക്കം നഷ്ടപ്പെട്ടത്?
തന്റെ ജനനത്തോടുകൂടി അമ്മ നഷ്ടപ്പെട്ടതാണ്. കൂട്ടുകാരന്റെ ഉത്സാഹത്താല്‍ അച്ഛന്‍ രണ്ടാം വിവാഹം കഴിച്ചു. പിന്നീടു ചെറിയമ്മയുടെ ഭരണമായിരുന്നു. അച്ഛന്റെ മരണശേഷം കൂട്ടുകാരന്‍ ചെറിയമ്മയ്ക്ക് കൂട്ടായി വന്നു. അവരുടെ സംഭാഷണത്തില്‍ നിന്ന് അച്ഛനെ മന:പൂര്‍വം തള്ളിയിട്ടതാണെന്നറിഞ്ഞപ്പോള്‍ വീണ്ടും ഉറക്കം പോയി.
ഇളയച്ഛന്റെ കഴുകന്‍ കണ്ണുകള്‍ തന്റെ ശരീരവടിവിലാണെന്നു മനസ്സിലായപ്പോള്‍ ഉറക്കം തീരെ ഇല്ലാതായി.
ഇളയച്ഛന്റെ ചോരപുരണ്ട വാക്കത്തിയുമായി പോലീസ് ജീപ്പില്‍ ഇരിക്കുമ്പോള്‍ ഉറക്കം എവിടെ നിന്നോ അവളെ തേടി വന്നു.
ഉപജില്ലാ കലോത്സവങ്ങളിലും ജില്ലാ കലോത്സവങ്ങളിലും പങ്കെടുത്ത മികച്ച പ്രതിഭകള്‍
വഴികാട്ടി
കാട്ടാക്കടയില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് ഗവ.എച്ച്.എസ്.എസ് കുളത്തുമ്മല്‍ {{#multimaps: 8.5045415,77.0761665 | width=800px | zoom=16 }}