സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം

11:20, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31541 (സംവാദം | സംഭാവനകൾ)
സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം
വിലാസം
വിളക്കുമാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-01-201731541




ആമുഖം

കോട്ടയം ജില്ലയില്‍ വിളക്കുമാടം എന്ന സ്ഥലത്ത് കര്‍മ്മലീത്താ (CMC)സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ 1929-ല്‍ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.

ചരിത്രം

പവിത്രീകൃതവും നന്മകളാല്‍ സമൃദ്ധവുമായ പ്രൗഡ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സില്‍ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിന്‍റെ തിലകക്കുറിയായി ശോഭിക്കുന്ന St. Thresia's UP School . ചരിത്രം സാക്ഷിയായ 88 വത്സരങ്ങള്‍ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളില്‍ തെളിച്ച പ്രകാശഗോപുരം . അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേര്‍ന്നപ്പോള്‍ ഈ വിദ്യാക്ഷേത്രം മലമേല്‍ പ്രശോഭിക്കുന്ന പീഠമായി. 1937-ല്‍ മലയാളം മിഡില്‍ സ്കൂളായി ഉയര്‍ന്നു. 1979-ല്‍ സുവര്‍ണ്ണജൂബിലിയും 2004-ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 1995-96 ല്‍ യു.പി ക്ലാസ്സുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉള്‍പ്പെടെ 12 പേര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു PTA യും ഇവിടെയുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരില്‍ പാലാ വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള Best Upper Primary School നുള്ള ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളില്‍ ലഭിക്കുകയുണ്ടായി. അഭിമാനാര്‍ഹങ്ങളായ നേട്ടങ്ങള്‍ പലതും കരസ്ഥമാക്കാന്‍ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലര്‍ത്തി ഒന്നാംസ്ഥാനത്ത് ഇപ്പോള്‍ നില്‍ക്കുകയാണ്. പാലാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ 216 കുട്ടികള്‍ വിജ്ഞാനം നേടുന്നു പഠനത്തോടൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ മികവ് തെളിയിച്ചിരിക്കുകയാണ്. സംഗീതപരിശീലനം, ഡാന്‍സ്, Premier Entrance Coaching class ഇവയില്‍ കുട്ടികള്‍ പങ്കെടുത്ത് വ്യക്തിത്വ വികസനം നേടുന്നു. 'കാര്‍ഷിക സംസ്കൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്' എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ കാര്‍ഷിക ക്ലബ് എല്ലാ വര്‍ഷവും പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിച്ച് നൂറുമേനി വിളവെടുപ്പ് നടത്തുകയും കൃഷിഭവനില്‍ നിന്ന് അവാര്‍ഡുകള്‍ നേടുകയും ചെയ്ത് മികവിന്റെ നിദര്‍ശനമായി സ്കൂളിനെ മാറ്റിയെടുത്തു. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് 31 സ്കോളര്‍ഷിപ്പുകള്‍ 73 കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഒന്നേമുക്കാല്‍ ഏക്കാര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, 1 ഹാളില്‍ Office Room, Staff Room, Science Lab, Computer Lab കളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. LCD Project, Broadband Internet സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികള്‍ക്കായി ഒരു Mobile Library യും പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രധാനാദ്ധ്യാപകര്‍

അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളില്‍ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവര്‍.

1. 1929-1949 - സി. ബിയാട്രീസ് 2. 1949-1976 - സി. അന്നമരിയ 3. 1976-1989 - സി. സാവിയോ 4. 1989-1999 - സി. ജസ്സിമരിയ 5. 1999-2005 - സി. ബീന 6. 2005-2007 - സി. മരിയറ്റ് 7. 2007- - സി. മേരിക്കുട്ടി ജോര്‍ജ്ജ്

മാനേജര്‍മാര്‍

ക്രാന്തദര്‍ശികളും സര്‍വ്വാദരണീയരുമായ മാനേജര്‍മാരുടെ നേതൃത്വം St. Thresia's നെ ധന്യമാക്കുകയാണ്.

1. 1996-2001 -Fr. പോള്‍ കൊഴുപ്പുംകുറ്റി 2. 2001-2007 - Fr. ജോസഫ് വടയാറ്റുകുഴി 3. 2007-20012 - Fr. സെബാസ്റ്റ്യന്‍ പാട്ടത്തില്‍ 4. 2012 - - Fr. അഗ്സ്റ്റ്യന്‍ കോലത്ത്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.657577,76.727764 |width=1100px|zoom=16}}