കെ എ എം യു പി എസ്സ് കാരിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45349 (സംവാദം | സംഭാവനകൾ)
കെ എ എം യു പി എസ്സ് കാരിക്കോട്
വിലാസം
കാരിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201745349




കോട്ടയം ജില്ലയിലയുടെ ...വടക്കു ..............ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

1920ലാണ് ഈ സ്കുള്‍ ആരംഭിച്ചത്. കാരിക്കോടുളള പളളിയൊടുചേര്‍ന്ന് ഒാലമേഞ്ഞ കെട്ടിടത്തില്‍ രണ്ട് മുറികളോടുകുടിയാണ് സ്കുള്‍ ആരംഭിച്ചത്. അടുത്ത വര്‍ഷംകാരാമേല്‍ അബ്രാഹം എന്ന വ്യക്തിയുടെ നേതൃത്വത്തില്‍  സ്വന്തം സ്ഥലത്ത് പ്രൈമറി സകുള്‍ 

സ്ഥാപിച്ചു. 1955ല്‍ ഈ സ്ഥാപനത്തില്‍ നായാക്കാട്ടില്‍ അച്ചുതന്‍ പിളള മാനേജറായി സ്ഥാനമേറ്റു.1958ല്‍ കുട്ടിപളളിക്കുടങ്ങള്‍ എയിഡഡ് സ്കുള്‍ ആക്കിയപ്പോള്‍ ഈ സ്കുളും എയിഡഡ് സ്കുളായി. 1966ല്‍ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കുള്‍ ആയി . 1982മുതല്‍ ഭാസ്കരന്‍പിളള.ബി മാനേജര്‍ സ്ഥാനം ഏറ്റെടുത്തു . 1986ല്‍ കോയിക്കല്‍ കുടുംബം സ്കുള്‍ വാങ്ങുകയും ജോറി മാത്യു മാനേജര്‍ ആകുകയും ചെയ്തു. 1993ല്‍ സ്കുളിന്റെ മാനേജരായി അബു മാത്യു ചാര്‍ജെടുത്ത് സ്കുള്‍ നടത്തി വരുന്നു . ഈ സ്കുള്‍ 1986മുതല്‍ കെ.എ.എം.യു.പി.സ്കുള്‍ എന്ന നാമത്തില്‍ അറിയപ്പെടുന്നു. ഇവിടെ 1966മുതല്‍ മുപ്പതില്‍പ്പരം അദ്ധ്യാപകര്‍ ജോലി ചെയ്യുന്നു.തുടക്കം മുതല്‍ ആയിരത്തിനടുത്ത് കുട്ടികള്‍ പഠനം നടത്തിവരുന്നു. ഈ സ്കുള്‍ കുറവിലങ്ങാട് സബ് ജില്ലയിലെ ഒന്നാമതു സ്കുള്‍ എന്നും അറിയപ്പെടുന്നു.


ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ പത്ത് സെന്റ് സ്ഥലത്ത് സ്കുള്‍ സ്ഥിതി ചെയ്യുന്നു.കിണര്‍,പൈപ്പ് ലൈന്‍ തുടങ്ങിയ കുടിവെളള സ്രോതസ്സുകളില്‍നിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . രണ്ട് ഇരുനിലകെട്ടിടങ്ങളിലും ഒരു ഒരുനില കെട്ടിടത്തിലുമായി 37 ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതില്‍ നിലവിലുണ്ട്. 30urinalകളും 10toiletകളും പ്രാഥമികാവശ്യനിര്‍വ്വഹണത്തിന് ഉതകുന്നു. കുട്ടികള്‍ക്ക് ആവശ്യമുളള കളിസ്ഥലം സ്കുളിന് സ്വന്തമായുണ്ട് . സ്കുളില്‍ എത്തിചേരുന്നതിന് റോഡ് സൗകര്യവും ഉണ്ട്.

                കുട്ടികള്‍ക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്,  മേശ,ബോര്‍ഡ് 

എന്നിവ ഒന്നുമുതല്‍ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .പകുതിയോളം ക്ലാസ്സുകള്‍ വെെദ്യുതീകരിച്ചതും ഫാന്‍ സൗകര്യം ഉളളതുമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

             സാമുഹികസേവന പ്രവര്‍ത്തനങ്ങള്‍ക്കായി  കൗമാരക്കാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1907-ല്‍

ബ്രിട്ടിഷ് ആര്‍മിയിലെ ലഫ്. ജനറല്‍ ബേഡന്‍ പവ്വല്‍ ആരംഭിച്ച പ്രസ്ഥാനമാണ് ഇത്. ഈ സ്കുളിലെ 10 വയസ്സ് പൂര്‍ത്തിയായ സേവന തല്പരരായ കുട്ടികളെ ചേര്‍ത്ത് ഈ പ്രസ്ഥാനം ഇവിടെ ഭംഗിയായി നടന്നുവരുന്നു. scout masters-സജോ, ഫാ.ജോയി, ഷിജു എന്നിവരുടെ നേതൃത്വത്തിലും, Guide captains-അനിത,സോണിയ എന്നിവരുടെയും നേതൃത്യത്തിലും ഭംഗിയായി നടന്നുവരുന്നു.

cubs&bulbul 
കുട്ടികളില്‍ സേവനമനോഭാവവും ത്യാഗസന്നദ്ധതയും ബാല്യകാലത്തെ തുടങ്ങുക

എന്ന ലക്ഷ്യത്തോടെ 6-വയസായ താല്പര്യമുളള കുട്ടികളെ ചേര്‍ത്ത് ഈ പ്രസ്ഥാനം നടത്തിവരുന്നു.മിനി ടീച്ചര്‍ ഇതിന് നേതൃത്വം വഹിക്കുന്നു.

സെമിനാറുകള്‍,Discussions,science fun എന്നിവ കുട്ടികള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു

ശാസ്ത്ര പുരോഗത്തിക്കനുരിച്ച് ഏറ്റവും നുനതമായ ആശയങ്ങളുമായിബന്ധപ്പെടുത്തി ഡിജിറ്റല്‍ painting ഇംഗ്ലീഷ് മലയാളം type writing ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട് ക്വിസ് മത്‍‍സരങ്ങള്‍ നടത്തിവരുന്നു.നിഷ ടിച്ചറും ജയ ടീച്ചറും ഇതിന് നേതൃത്വം വഹിക്കുന്നു.

വളര്‍ച്ചയും കലാവാസനയും മലയാളഭാഷാരുചിയും വളര്‍ത്തുന്നതിനും നാടിന്റെ തനതായ സംസ്കാരങ്ങള്‍ മനസ്സിലാക്കുന്നതിനും ഈ വേദി പ്രയോജനപ്പെടുന്നു.samaടീച്ചര്‍ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.

           ബാലജനസഖ്യം

കുട്ടികളില്‍ അന്തര്‍യീനമായിരിക്കുന്ന സര്‍ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നു.നാടന്‍പാട്ട്,ക്വിസ്, ദേശഭക്തിഗാനം തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തുന്നു.മേരി ടീച്ചര്‍ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.

              G.K

കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുന്നതിനായി പത്രപാരായണം നടത്തുന്നു.സ്വാതന്ത്രസമരസേനാനികളെക്കുറിച്ചും എഴുത്തുക്കാരെക്കുറിച്ചും മന്ത്രിമാരേക്കുറിച്ചും എല്ലാം വിവരങ്ങള്‍ ശേഖരിക്കുന്നു.ക്വിസ് മല്‍സരങ്ങളും നടത്തിവരുന്നു.ചിന്നു ടീച്ചര്‍ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.

           സംസകൃത അക്കാഡമിക് കൗണ്‍സില്‍

സംസകൃതഭാഷാ പഠനവും ഭാഷാപരവും സാഹിത്യപരവുമായ വികസനത്തിനും ഭാരത സംസ്കാരപഠനവും വേദേതിഹാസപുരാണജ്ഞാനവും ലക്ഷ്യമാക്കുന്നു. samaടീച്ചര്‍ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.

വളര്‍ത്തുന്നതിനായി ഗണിതകേളികള്‍ geometrical patterns, Quiz, തുടങ്ങിയവ നടത്തുന്നു.ദീപ ടീച്ചര്‍ ഇതിന് നേതൃത്വം വഹിക്കുന്നു.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നു.ജിനി ടീച്ചര്‍ ഇതിന് നേതൃത്വം വഹിക്കുന്നു.

         ഹെല്‍ത്ത് ക്ലബ്

ആരോഗ്യ സംരക്ഷണം, വ്യക്തിശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയില്‍ ബോധവാന്മാരാക്കുക.sudha ടീച്ചര്‍ ഇതിന് നേതൃത്വം വഹിക്കുന്നു.

          സയന്‍സ്

ശാസ്ത്രാഭിരുചി വര്‍ധിപ്പിക്കുന്നതിനായി വിവിധ സെമിനാറുകള്‍,Discussions,science fun എന്നിവ കുട്ടികള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു.

English club

The more you read, the better your English.

Fun lessons with quizzes and games. Conduct rhymes, puzzles etc......in this club. Rajeena

teacher manges this club .

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  : 1 ദാമോധരകൈമൾ 1920 - 1946 2.അച്യുതൻപിള്ള 1946 -1953 3.ലക്ഷ്മിക്കുട്ടി 1953 -1961 4.എം സി ഏലിയാമ്മ 1961 - 1966 5.ബി രാമചന്ദ്രൻ നായർ 1966 - 1985 6.കെ വി വാസുദേവൻ 1986 -1991 7.കെ സ് വിജയലക്ഷ്മിയമ്മ 1991 -2007 8.ജോയ് മാർക്കോസ് 2007 -2014 9.കെ ർ ലിലികുട്ടി 2014 -2016


നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി