ജി. ടി. എസ്. എച്ചിപ്പാറ
ജി. ടി. എസ്. എച്ചിപ്പാറ | |
---|---|
വിലാസം | |
എച്ചിപ്പാറ, ചിമ്മിനിഡാം | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | 22203 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂര്‍ നഗരത്തില്‍ നിന്നു ഏകദേശം 30കി.മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ കിഴക്കെ അറ്റത്തുള്ള വനമുഖത്തോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് എച്ചിപ്പാറ. പാലപ്പിള്ളി മുതല്‍ ചിമ്മിനി വനപ്രദേശം വരെ ഏകദേശം 11കി.മീറ്റര്‍ ദൂരം റബ്ബര്‍ തോട്ടങ്ങളായി വളര്‍ന്നു. ഈ തോട്ടങ്ങളില്‍ പണി എടുക്കുന്ന പണിക്കാരെ താമസിപ്പിക്കുന്നതിനു വേണ്ടി ലായങ്ങള്‍ കമ്പനികള്‍ പണിതു നല്‍കിയിരുന്നു. ഈ ലായങ്ങള്‍ “പാഡികള്‍ “ എന്നറിയപ്പെട്ടു.ഒറ്റപെട്ട വനപ്രദേശത്തെ റബ്ബര്‍തോട്ടങ്ങളില്‍ താമസിച്ചിരുന്ന സായിപ്പന്മാര്ക്ക് ആകെയുണ്ടായിരുന്ന വിനോദം നായാട്ടായിരുന്നു. നായാട്ടിനിടയില്‍ കിട്ടുന്ന മൃഗങ്ങളുടെ മാംസം സ്ഥിരമായി ഒരു പാറക്കൂട്ടത്തിലായിരുന്നു ഉണക്കിയിരുന്നത്. ഇറച്ചി ഉണങ്ങാന്‍ ഉപയോഗിച്ചിരുന്ന പാറയുണ്ടായിരുന്ന ഈ പ്രദേശത്തെ പിന്നീടു “ എറച്ചിപ്പാറ” എന്ന പേരില്‍ അറിയപ്പെട്ടു.എറച്ചിപ്പാറ ലോപിച്ച് “എച്ചിപ്പാറ” യായി എന്ന് ഒരു ഐതിഹ്യം ഉണ്ട്. റബ്ബര്‍ തൈകളെ കാട്ടു മൃഗങ്ങളുടെ നേരിട്ടുള്ള ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനും മറ്റുമായി , വനപ്രദേശത്തു ലഭ്യമായിരുന്ന ഈറ്റ കൊണ്ടും മുള കൊണ്ടും നെയ്തെടുത്ത കൂടകള്‍ സ്ഥാപിച്ച് അതിനുള്ളിലാണ് തൈകള്‍ വച്ച് പിടിപ്പിച്ചിരുന്നത്. കൂടകള്‍ തയ്യാറാക്കുന്നതില്‍ പ്രവീണനായിരുന്ന കുഞ്ഞിരാമന് എന്ന അഭ്യസ്ഥവിദ്യനും ഒരു പട്ടികജാതിക്കാരനുമായിരുന്ന ഒരു യുവാവിനെ പണിക്കായി ഈ പ്രദേശത്തു കൊണ്ട് വന്നു . ഈദേ്ദഹം കൂടനിര്‍മാണം മറ്റുള്ളവരെ പഠിപ്പിച്ചു കൊടുത്തു. വൈകുന്നേരങ്ങളില്‍ അവിടെയുള്ള പണിക്കാരെ എഴുത്തും വായനയും പഠിപ്പിക്കുന്നതിനും അദ്ദേഹം വളരെ താല്പര്യമെടുത്തു. കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ വയോജനക്ലാസ്സില്‍ പങ്കെടുത്തിരുന്ന ആദിവാസി മൂപ്പന്മാരായ കൊച്ചുവാരന്‍, കോത, വേലായുധന്, കുഞ്ഞിറ്റി എന്നിവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാനായി ഒരു വിദ്യാലയം ആരംഭിക്കണമെന്ന് തീരുമാനമെടുത്തു. കൊച്ചുവാരന്‍ മൂപ്പന്റെ സ്ഥലത്തെ ഓലഷെഡ് നിര്‍മ്മിച്ച് അതില്‍ ഗവ.പൈല് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്കൂളിനു ഗവണ്മെന്റില് നിന്ന് പ്രത്യേക ആനുകൂല്യങ്ങളോ അധ്യാപകരെയോ അനുവദിച്ചിരുന്നില്ല. ഈ കുറവു നികത്താന്‍ ശ്രി. കുഞ്ഞിരാമന് സ്വയം അധ്യാപനയോഗ്യത ഇക്കാലത്ത് നേടി. ഹരിജന്‍ വെല്‍ഫയര്‍ സൊസൈറ്റിയില്‍ നല്ല ബന്ധവും അടുപ്പവും ഉണ്ടായിരുന്ന കുഞ്ഞിരാമന്, ഒരു ട്രൈബല്‍ സ്കൂള്‍ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു .അങ്ങനെ പൈല് സ്കൂള്‍ തുടങ്ങി 2 വര്‍ഷത്തിനു ശേഷം 1958ല്‍ ഗവ. ട്രൈബല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രി. എം.കെ. രാഘവന് മാസ്റ്റര്‍ നിയമതിനായി. ഗവ.ട്രൈബല്‍ സ്കൂളിലെ ഒന്നാം ക്ലാസ്സിലെ ആദ്യവിദ്യാര്‍ത്ഥിനി ടി.എച്ച്. ബീവി ആയിരുന്നു. രണ്ടാമത്തേത് ആദിവാസി വിദ്യാര്‍ത്ഥിനി കാര്‍ത്യായനി. വിദ്യാഭ്യാസം, വനം, റവന്യൂ വകുപ്പുകളിലെ മേലധികാരികളുമായുള്ള സ്വാധീനം സ്കൂളിനു 1.50 ഏക്കര്‍ സ്ഥലം അനുവദിപ്പിക്കുന്നതിന് ഉപകരിച്ചു. അന്നു പി.ടി.എ. പ്രസിഡണ്ട് ആയിരുന്ന ശ്രി. കാട്ടുമഠം കുഞ്ഞുമുഹമ്മദ് തഹസില്‍ദാര്‍ ആയിരുന്ന ശ്രീമതി.എലിസബത്തും ,ചേര്‍പ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ചിമ്മിനി റേഞ്ച് ഓഫീസര്‍ എന്നിവര്‍ സംയുക്തമായി ചര്‍ച്ച ചെയ്ത് ബന്ധപ്പെട്ട രേഖകള്‍ ഒപ്പിട്ടു മറ്റത്തൂരിലെ പ്രധാന 80കോണ്‍ട്രാക്ടറായിരുന്ന ചെതലന്‍ ജോസെഫിനെ പുതിയ കെട്ടിടം പണിക്കുള്ള ചുമതല ഏല്‍പ്പിച്ചു.ഒട്ടും താമസിയാതെ ഓടു മേഞ്ഞ 80 അടി കെട്ടിടത്തില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളും ഓഫീസും പ്രവര്‍ത്തനമാരംഭിച്ചു. 1958- ല്‍ പുതിയ സ്കൂള്‍ തുടങ്ങിയതു മുതല്‍ എച്ചിപ്പാറയിലെ ജനങ്ങള്‍ സ്കൂള്‍ യു.പി. ആക്കി ഉയര്‍ത്തുന്നതിനു മുറവിളി കൂട്ടിക്കൊണ്ടിരുന്നു. വിദ്യാഭ്യാസഅവകാശ നിയമം നടപ്പിലായത്തിന്റെ അടിസ്ഥാനത്തില്‍ 2012 ഡിസംബര്‍ മാസത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ബഹു. കേരള ഹൈക്കോടതി മുമ്പാകെ വിദ്യാഭ്യാസഅവകാശ നിയമപ്രകാരം പ്രൈമറി സ്കൂളിന്റെ 3 കീ. മീ. പരിധിക്കുള്ളില്‍ യു.പി.സ്കൂള്‍ വേണമെന്ന നിയമം അനുസരിച്ചുള്ള സൗകര്യം ലഭ്യമാക്കുന്നതിന് കേരള സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ഒരു ഹര്‍ജി സമര്‍പ്പിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2014-15 അധ്യയന വര്‍ഷം മുതല്‍ യു.പി.സ്കൂള്‍ എന്ന പദവിയിലേക്ക് ജി.ടി.എസ് . എച്ചിപ്പാറ ഉയര്‍ന്നു.
ഭൗതികസൗകര്യങ്ങള്
ഒന്നര ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു ക്ലാസ്സ്മുറികള്‍ കോണ്‍ക്രീറ്റ് കെട്ടിടവും നാലു ക്ലാസ്സ്മുറികളും ഓടു മേഞ്ഞ കെട്ടിടവും രണ്ടു മുറികള്‍ ഷീറ്റ് മേഞ്ഞ താല്കാലിക കെട്ടിടവും ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവേറെ മൂത്രപ്പുര, കക്കൂസ് എന്നിവയും കൂടാതെ കിണര്‍, വാട്ടര്‍ടാങ്ക്,വാഷ്ബേസിന് സംവിധാനങ്ങളും , വൈദ്യുതി, ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ സൗകര്യങ്ങളും, നേഴ്സറികുട്ടികള്‍ക്കായുള്ള കളിയുപകരണങ്ങളും പാര്‍ക്കും മറ്റും ഒത്തിണങ്ങിയ ഒരു ട്രൈബല്‍ വിദ്യാലയമാണിത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്പ്രവര്‍ത്തനം ഗാന്ധിദര്‍ശന്‍
ജി. ടി. എസ്. എച്ചിപ്പാറ/ പൊതുവിദ്യാലയസംരക്ഷണയജ്ഞം
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.4334,76.4823|zoom=10}}