കോളാരി എൽ പി എസ്
ൻൻ
കോളാരി എൽ പി എസ് | |
---|---|
വിലാസം | |
ശിവപുരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | 14721 |
ചരിത്രം
1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,കോൽക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല.വർഷങ്ങൾക്ക് മുമ്പ്തന്നെ ഇവിടെ നവമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവുണ്ടായിരുന്നു.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു. 1940ന് മുമ്പ് ഈ വിദ്യാലയത്തിൽ പഠിക്കാൻ വന്നിരുന്ന കുുട്ടികളെ ഇവിടുത്തെ ഒരു ജന്മി അടിച്ചോടിക്കാൻ വന്നു.ഈ വിദ്യാലയം തക൪ക്കലും, താഴ്ന്ന വിഭാഗക്കാരുടെ വിദ്യാഭ്യാസത്തെ ഇല്ലാതാക്കലുമായിരുന്നു അവരുടെ ലക്ഷ്യം.ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കി.ഇത്പോലെ പലരും ശ്രമിച്ചെങ്കിലും ജാതിമത ഭേദമന്യേ സംഘടിതരായി. ശ്രീ.സി.എച്ച്.കണാര൯,ശ്രീ.സ൪ദാർ ചന്ത്രോത്ത് തുടങ്ങിയ മഹാവ്യക്തിക ളുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ധാരാളം പ്രതിസന്ധികൾ തരണം ചെയ്ത് ഈ വിദ്യാലയത്തെ നിലനിർത്താൻ സാധിച്ചു. മുൻകാലത്ത് അയ്യല്ലൂർ,ശിവപുരം,മരുവഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ അക്ഷരാഭ്യാസം നേടാൻ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു.ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി എൽ പി സ്കൂൾ"എന്ന പേരിൽ അറിയപ്പെട്ടു. ശ്രീ.കാരാത്തൻ കോരൻ ഗുരുക്കൾക്ക് ശേഷം പുത്രൻ ശ്രീ.വത്സനിലേക്കും ശേഷം അവരുടെ പുത്രനായ എൻ.പുരുഷോത്തമനിലേക്കും ഈ വിദ്യാലയം കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. വിജയകരമായ 107 വ൪ഷം പിന്നിട്ട ഈ വിദ്യാലയത്തിൻെറ ചരിത്രം ദീപ്തമാക്കിയ ഒരുപാട് ഗുരുക്കന്മാരേയും,സ്നേഹം നിറഞ്ഞ നാട്ടുകാരേയും നാലോ,അഞ്ചോ തലമുറയെ അക്ഷരാഭ്യാസം കൊടുത്ത് ഉന്നത നിലയിലേക്ക് എത്തിക്കാൻ കഠിനപ്രയത്നം ചെയ്ത അധ്യാപകരേയും സ്മരിക്കുന്നു......