എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ
വിലാസം
നെട്ടൂ൪
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2017Indu Saseendran




................................

ചരിത്രം

ആമുഖം

1921 കളില്‍ വളരെ ചെറിയ ഒരു ദ്വീപുമാത്രമായിരുന്ന നെട്ടൂരിലെ പാവപ്പെട്ട ജനങ്ങളുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 85 സെന്റ് സ്ഥലത്ത് കേശവമേനോ൯ എന്ന മഹത് വ്യക്തി പടുത്തുയ൪ത്തിയതാണ് സരസ്വതി വിലാസം എന്നു നാമകരണം ചെയ്ത ഈ വിദ്യാലയം.1921 മുതല്‍ 1965 വരെ എല്‍.പി സ്കൂളായും 1966 മുതല്‍ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്ത് പ്രവ൪ത്തിച്ചുപോരികയും ചെയ്യുന്നു.ആയിരക്കണക്കിനു കുട്ടികള്‍ പഠിച്ച് സമൂഹത്തിന്റെ നാനാമേഖലകളില്‍ മികച്ച രീതിയില്‍ പ്രവ൪ത്തിച്ചു വരികയും ചെയുന്നു.

ഭൗതികസൗകര്യങ്ങള്‍

നെട്ടൂ൪ ശിവക്ഷേത്രത്തിന് അഭിമുഖമായി 85 സെന്റില്‍ വ്യാപിച്ചു കിടക്കുന്ന ഈ സരസ്വതിക്ഷേത്രത്തിന് 96 വ൪ഷത്തെ പാരമ്പര്യം അവകാശപ്പെടാം.ഒാഫീസ് റൂം ,സ്ററാഫ് റൂം , 8 ക്ളാസ് മുറികള്‍ ,ഡെെനിംഗ് ഹാള്‍ ,ലെെബ്രറി റൂം ,അടുക്കള , ഗണിത മുറി എന്നിവ ചുറ്റുമതിലാല്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.ശ്രീ ദിനേശ് മണി എം എല്‍ എ യുടെ തനതു ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ മുടക്കി നി൪മ്മിച്ച 4 ക്ളാസ്സ് മുറികളും ലേക് ഷോ൪ ഹോസ്പിറ്റലില്‍ നിന്ന് നവീകരിച്ചു നല്‍കിയ ഡെെനിംഗ് ഹാളും ടോയ് ലററുകളും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ ഉയ൪ത്തുവാ൯ സഹായിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കേശവ മേനോ൯
  2. രാജമ്മ ടീച്ച൪
  3. സാവിത്രിയമ്മ
  മാലതിയമ്മ 
 മീനാക്ഷിയമ്മ 
 ഒ.എ.പുരുഷോത്തമപ്പണിക്ക൪ 
 എം.മീനാക്ഷി 
 ഇ.ജി.ഫിലോ 

എന്നിവ൪ സ്കൂള്‍ തലവ൯മാരായി പ്രവ൪ത്തിച്ചു.

നേട്ടങ്ങള്‍

പ്രവര്‍ത്തനങ്ങള്‍ 2015-2016 അദ്ധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി മെയ് മാസം 28-ാം തീയതി എസ്.ആര്‍.ജി. മീറ്റിംഗ് നടത്തുകയും ഒന്നാം തീയതിയിലേക്കുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു.2015 ജൂണ്‍ 1-ാം തീയതി പ്രവേശനോത്സവത്തോടെ പുതുവിദ്യാലയ വര്‍ഷം ആരംഭിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് വാര്‍‍‌ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ആയിരുന്നു. സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ മജീദ് നിര്‍വഹിച്ചു. സൗജന്യ പുസ്തകവിതരണം പിടിഎ പ്രസി‍ഡന്‍റ് ശ്രീമതി. അംബിക രമേശ് ഉദ്ഘാടനം ചെയ്തു. സൗജന്യ പഠനോപകരണങ്ങള്‍ ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ജോര്‍ജ്ജ് വിതരണം ചെയ്തു. മരട് മുനിസിപ്പാലിറ്റിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്ത്ക്കള്‍ക്കും ലഡുവിതരണം നടത്തി. ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍പരിസരം വൃത്തിയാക്കി പച്ചക്കറികൃഷി ആരംഭിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിച്ച പരിസ്ഥിതിയുമായി ബന്ധപ്പെട്ട തെരുവുനാടകം കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമാണ് നല്‍കിയത്. ജൂണ്‍ 19 ശ്രീ. പി.എന്‍ പണിക്കര്‍ ചരമദിനം വായനാവാരമായിട്ടാണ് ആഘോഷിച്ചത്. യു.എസ്.ടി. ഗ്ലോബല്‍ കമ്പനി കുട്ടികള്‍ക്കായി ഒരു ലാപ് ടോപ് സംഭാവന നല്‍കി. വായനാശീലം വളര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടി മാതൃഭൂമി പത്രവിതരണോദ്ഘാടനം കവിത ടെക്സ്റ്റൈല്‍സ് ഉടമ ശ്രീ. ബഷീര്‍ നിര്‍വഹിച്ചു. ജൂണ്‍ 22-ാം തീയതി മാധ്യമം പത്രവിതരണോദ്ഘാടനം ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം നിര്‍വഹിച്ചു. 23-ാം തീയതി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ നല്‍കി വായനാകുറിപ്പ് തയ്യാറാക്കി. 24-ാം തീയതി സിറാജ് പത്ര വിതരണോദ്ഘാടനം നടത്തി. ജൂലൈ 2 കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുമായി യോഗാ ക്ലാസ്സ് ആരംഭിച്ചു. എല്ലാ തിങ്കളാഴ്ചയും ഒരു പിരിയഡ് യോഗ പഠനത്തിനായി മാറ്റിവെച്ചു. ജൂലൈ 9 കുട്ടികളില്‍ കലാപരമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി ഡാന്‍സ്, കവിത, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവയ്ക്കായി ഓരോ പിരീയഡ് വീതം ട്രെയിനിംഗ് നല്കുന്നുണ്ട്. ആഗസ്റ്റ് സ്കൂള്‍ ലീഡറെ തിരഞ്ഞെടുപ്പു നടത്തി ഏഴാം ക്ലാസ്സിലെ അല്‍ഫിയ എ. സ്കൂള്‍ ലീഡറായി ചുമതലയേറ്റു. ആഗസ്റ്റ് 6 ഹിരോഷിമാദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും കുട്ടികള്‍ സമാധാനപ്രാവുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ആഗസ്റ്റ് 13 കര്‍ക്കിടകമാസാചരണത്തോടനുബന്ധിച്ച് ഔഷധസസ്യ പ്രദര്‍ശനവും ഔഷധത്തോട്ട നിര്‍മ്മാണവും വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം രാവിലെ എട്ടുമണിക്ക് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. ക്വിസ്, പ്രസംഗ മത്സരം, ടാബ്ലോ, നാടകം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. ആഗസ്റ്റ്‌ 21 പി.ടി.എ. അംഗങ്ങളുടെ സഹകരണത്തോടെ ഓണം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, ഓണപ്പൂക്കളം, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. മഹാബലിയും, വാമനനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് യു.എസ്.ടി. ഗ്ലോബല്‍ കമ്പനി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസരചനയും ചിത്രരചനാമത്സരവും നടത്തി. ഒക്ടോബര്‍ 2 ഗാന്ധിജയന്തി ആഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ലഘുനാടകം അവതരിപ്പിച്ചു. ഗാന്ധി ക്വിസ് നടത്തി. നവംബര്‍ 1 കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരളീയ കലാരൂപങ്ങളായ വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, പുള്ളുവന്‍പാട്ട് എന്നിവയുടെ അവതരണം നടത്തി. നവംബര്‍ 14 വൈസ് മെന്‍ ക്ലബ്ബ് സ്കൂള്‍ സന്ദര്‍ശിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ചാച്ചാജി ആയി വേഷമിട്ട വിദ്യാര്‍ത്ഥി യോഗത്തെ അഭിസംബോധന ചെയ്ചു. ഡിസംബര്‍ 11 തിരുവനന്തപുരത്തേക്ക് പഠനയാത്ര നടത്തി. കാഴ്ചബംഗ്ലാവ്, പ്ലാനറ്റോറിയം, ശംഖുമുഖം, പത്മനാഭസ്വാമിക്ഷേത്രം, നിയമസഭാമന്ദിരം എന്നിവ സന്ദര്‍ശിച്ചു. ഡിസംബര്‍ 18 ക്രിസ്തുമസ്ദിനാഘോഷത്തിന് കുട്ടികളുടെ കൂടെ യു.എസ്.ടി. ഗ്ലോബല്‍ കമ്പനി അംഗങ്ങള്‍ ഒത്തുചേര്‍ന്നു. ക്രിസ്സ്മസ്സ് ഫാദര്‍ കുട്ടികള്‍ക്ക് കേക്ക് വിതരണം നടത്തി. ഡിസംബര്‍ 28 എസ്.എസ്.എ. നടപ്പാക്കിയ വിംഗ്സിന്റെ ഭാഗമായി വായനാവസന്തവും സസ്യവായനയും ആരംഭിച്ചു. എല്‍.പി. യു.പി. വിദ്യാര്‍ത്ഥികള്‍ കയ്യെഴുത്തു മാസികകള്‍ തയ്യാറാക്കി. സസ്യ വായനയ്ക്കായി കുട്ടികള്‍ വിത്തുകള്‍ പാകി ചെടികള്‍ നിരീക്ഷിച്ചു. സസ്യവായന നടത്തുന്നുണ്ട്. ഡിസംബര്‍ 30 എസ്.എസ്.എയുടെ നിര്‍ദ്ദേശപ്രകാരം മെട്രിക് മേള നടത്തി. പി.ടി.എ. പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. 2016 ജനുവരി 6 സ്കൂള്‍തല ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി സയന്‍സ് സെമിനാര്‍ നടത്തി. ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ആരംഭം ഹെഡ്മിസ്ട്രസ്സ് ജ്യോതി ജോര്‍ജ്ജ് ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഭരണഘടന ക്വിസ് നടത്തി. 2016 ഫെബ്രുവരി ഫെബ്രുവരി 26ന് വാര്‍ഷികാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. നദീറ ടി.എച്ചിന്റെ അദ്ധ്യക്ഷതയില്‍ നടത്തുകയുണ്ടായി. മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ പ്രകാശനം ചെയ്തു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}