കെ സി കെ എച്ച് എസ് എസ് മണിമൂളി/കവിത
![](/images/thumb/2/25/547812_181237835326934_1296820978_n.jpg/300px-547812_181237835326934_1296820978_n.jpg)
സുപ്രഭാതം
മഞ്ഞില്‍ വിരിയുന്ന സൗഹൃദം പോലെ
പൊട്ടി വിരിയുന്നു സുപ്രഭാതം
കുഞ്ഞുമനസ്സുകള്‍ക്കാനന്ദമേകുന്ന
കുയിലിന്റെ പഞ്ചമ നവ സംഗീതം
മാനവര്‍ തൂകുന്ന മന്ദഹാസം പോലെ
പര്‍വ്വതം ചൂടുന്ന ഹിമ പുഞ്ചിരി
അരുവിയൊഴുകുന്ന താളത്തിനൊത്തല്ലോ-
കിളികള്‍ തന്‍ കാഹള നാദം തന്നേ
കുന്നിന്‍ നിരയില്‍ നിന്നൊഴുകിവരുന്നു
പൂപാലരുവി മയില്‍ പോലെ നൃത്തമാടി
ആനന്ദം ,സൗഹൃദം,സാഹോദര്യം എന്നും-
ഈ കൊച്ചു ഭൂവില്‍ വിരിഞ്ഞിടുന്നു
- റ്റിസി ആന്റണി
സ്ത്രീ
ഉരുകിയുരുകി തീരുകയാണീ ജീവിതം
വേദനാജനകമായ ഒരമ്മതന്‍ നൊമ്പരം
കണ്ണീരുവറ്റാത്ത ദിവസങ്ങളില്ലാത്ത ജീവിതം
ഓര്‍ക്കുകയാണിവള്‍ സ്ത്രീ ശാക്തികരണത്തെ കുറിച്ച
പറക്കാന്‍ കഴിയാത്ത പറവയേ പോലെ
കണ്ണുതുറക്കാത്ത പുരുഷനെ പോലെ
അവള്‍ ഒതുങ്ങികൂടുന്നു വീടിനുള്ളില്‍
മഴക്കാറ് മൂടിയ സൂര്യനേപോലെ
ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞവള്‍
നടന്നുനീങ്ങി പുതിയൊരു ജീവിതത്തിലേക്ക്
പുരുഷനില്‍ നിന്നും സ്ത്രീക്കു മോചനം
നല്‍കാനുള്ള ദൃഢനിശ്ചയത്തോടെ
പഴങ്കഥകള്‍ അവള്‍ക്ക് ഓര്‍മ്മകള്‍മാത്രമായി
പൊട്ടിച്ചെറിഞ്ഞ ജീവിതം നെഞ്ചോടു ചേര്‍ത്തു
വാരിപുണര്‍ന്നു തലോചിച്ച് അവള്‍
ഒരു ചെറുപുഞ്ചിരിയോടെ അതിനെ
സന്തോഷത്തിന്‍ നീര്‍ച്ചാലില്‍ മുങ്ങികുളിച്ചു
അടിമതന്‍ അഴുക്കെല്ലാം ഒഴുകി പോയി
പുതിയൊരു സുഗന്ധം അവളില്‍ ലയിച്ചു ചേര്‍ന്നു.
അങ്ങനെ ആ സ്ത്രീ ശക്തിയായി മാറി
വറ്റി വരണ്ട പുഴയ്ക്കൊരു പുനര്‍ജന്മം
ഡെലീന എന്‍. വി
[[പ്രമാണം:14192764 1027389187378457 456865365257418216 n
മേഘവിസ്മയം
വെണ്‍മയാം ആകാശ വീഥിയെ ഏന്തിനിരുട്ടിലാഴ്തി നീ കാര്‍മേഘമേ നീ തന്നെ അല്ലയോ വിണ്ണീന്റെ മധുര സ്വപ്നം മണ്ണിലേക്കുതിരുമാ തെളിനീര്‍തുള്ളികള്‍ എന്നെന്നും നിന്‍ സ്വന്തമല്ലയൊ രാത്രികള്‍ക്കൈശ്വരയം നല്‍കും ചന്ദ്രനെപ്പോലും നീ മരയ്യക്കുന്നതെന്തിന് എന്റെ ഹൃദയത്തിന്റെ ഉള്ളറയിലെ മധുര സ്വപ്ങ്ങളേയും നീ മയക്കുന്നതെന്തിന്
പാര്‍വതി 8ബി
വേനല്‍ക്കാലം വേനല്‍ ഗീതം
എന്‍ന്തിനൊവേണ്ടീ കരയുന്ന നീ ചൊല്ലുമോ വേഗമിന്നെന്നൊടു നീ എല്ലാം നശിക്കയാണെങ്കിലും ഒരു തെല്ലു പ്രതീക്ഷ മാത്രം അവശഷിക്കവെ
കളകളം പാടി കുണുങ്ങി ഒഴുകിയ നദികളും പുഴകളും കാട്ടുചോലകളും കതികരിഞ്ഞോരീ മലകളും താഴ്വരകളും മാത്രമായ് ഭൂമിയിന്നേകായായി
എന്തിനോവേണ്ടി കരഞ്ഞതാണെന്നു ഞാൻ
നീ തെങ്ങുന്നതെന്നുമെൻ ദുഃഖസ്വപ്നം
അർഥങ്ങൾ തേടുന്ന വർണ്ണങ്ങളെപ്പോലെ ഇന്നു ഞാനിൻ ൻ ദുഃഖിതയാണെന്റെ പൃഥിയും
നിൻ ദുഃഖങ്ങളെന്നവസാനിക്കും നിൻ ദുരിതങ്ങളെന്നസ്തമിക്കും എല്ലാം നശിക്കയാണെല്ലാം നശിക്കയാണാ മനുഷ്യർ തന്റെ ലോകം നശിപ്പിക്കായാണ് എന്തിനോവേണ്ടി കരയുന്നതിന്നു നീ
ചൊല്ലുകവേണ്ട ഇന്നെല്ലാം പരമാർദ്ധം ഞാനുമെൻ പ്രിയ നിശാ സ്വപ്നങ്ങളും മാത്രമായ് ഞങ്ങളിന്നേകയായി
സബ് ജില്ലാ കലോത്സവത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ കവിത പാർവതി എസ് 8 ബി