പി.പി.എൻ.എം.എ.യു.പി.എസ്.തിരൂർ
പി.പി.എൻ.എം.എ.യു.പി.എസ്.തിരൂർ | |
---|---|
വിലാസം | |
തൃക്കണ്ടിയൂര്‍ മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-01-2017 | 19793 |
ചരിത്രം
പഴയ കാലത്ത് വെട്ടത്തു രാജാവിന്‍റെ കീഴിലുള്ള വെട്ടത്തു നാടിന്‍റെ ഭാഗമായിരുന്നു തിരൂര്‍.പിന്നീട് ഈ പ്രദേശം മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍റെ സാമ്രാജ്യത്തിന്‍റെ ഭാഗമാവുകയുമുണ്ടായി.
പിന്നീട് നാടെങ്ങും അലയടിച്ച ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഈ പ്രദേശവും പങ്കെടുക്കുകയുണ്ടായി.1921-ലെ മലബാര്‍ കലാപം എന്ന പേരില്‍ അറിയപെടുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ മുസ്ലിം കര്‍ഷകരെ കൂട്ടത്തോടെ പിടികൂടി തീവണ്ടിയുടെ ബോഗിയില്‍ വായു കടക്കാത്ത രീതിയില്‍ കുത്തിനിറച്ച് കൊണ്ടുപോയ മുഴുവന്‍ ആളുകളും ശ്വാസം കിട്ടാതെ മരിച്ചതിനാല്‍ വാഗണ്‍ട്രാജഡി എന്ന പേരില്‍ ഇന്നും ചരിത്രത്തില്‍ ഇടം പിടിച്ചു നില്കുന്നുണ്ട്.മലയാള ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്‍ ജനിച്ചതും ഇവിടെയാണ്.അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച തുഞ്ചന്‍പറമ്പ് നമുക്ക് അഭിമാനം നല്‍കുന്ന കാര്യമാണ്.ആധുനിക മലയാള കവിത്രയത്തില്‍പ്പെട്ട വള്ളത്തോളും ഈ നാടിന്‍റെ സംഭാവനയാണ്.ഒരു കാലത്ത് വെറ്റില കൃഷിയിലും കയറ്റുമതിയിലും ഈ നാട് മുന്നിട്ടു നിന്നിരുന്നു.അങ്ങനെ എല്ലാ തരത്തിലും തിരൂര്‍ ചരിത്രത്തില്‍ ഇടംപിടിച്ച പ്രദേശമാന്നെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
തിരൂര്‍ നഗരസഭയുടെ ഹൃദയഭാഗത്ത് ഭാഷാപിതാവിന്‍റെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1932-ല്‍ ബഹുമാനപ്പെട്ട പി.ദാമോദരന്‍ നമ്പീശന്‍ എന്നവരുടെ ഉടമസ്ഥതയാല്‍ D.M.R.T ELEMENTARY SCHOOL എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.1934-ല്‍ അംഗീകാരം ലഭിച്ചു.പിന്നീട് ഈ വിദ്യാലയം എ.യു.പി സ്‌കൂള്‍ തിരൂര്‍ എന്ന പേരില്‍ അറിയപ്പെട്ടു.1963-ല്‍ നമ്പീശന്‍ മാസ്റ്റര്‍ പ്രധാനാധ്യാപക പദവിയില്‍ നിന്നും വിരമിച്ച വേളയില്‍ അദ്ദേഹത്തിന്‍റെ ശിഷ്യനും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്ന ശ്രീ.പി.പത്മനാഭന്‍ നായര്‍ക്ക് 1965-ല്‍ സ്‌കൂള്‍ കൈമാറി.31-07-2001-ല്‍ അദ്ദേഹത്തിന്‍റെ നിര്യാണത്തോടെ മകന്‍ ശ്രീ.പത്മനാഭന്‍ മാനേജര്‍ പദവി ഏറ്റെടുത്തു പ്രവര്‍ത്തിച്ചുവരുന്നു.2009 മുതല്‍ അച്ഛന്‍റെ ഓര്‍മക്കായി അദ്ദേഹം നമ്മുടെ സ്കൂളിന്‍റെ പേര് പി.പത്മനാഭന്‍ നായര്‍ മെമ്മോറിയല്‍ എയ്ഡഡ അപ്പര്‍ പ്രൈമറി സ്‌കൂള്‍(P.P.N.M.A.U.P SCHOOL) എന്നാക്കി മാറ്റിയിരിക്കുന്നു.
നമ്പീശന്‍ മാസ്റ്റര്‍ പ്രധാനാധ്യാപക തസ്തികയില്‍ നിന്നും വിരമിച്ചതിനു ശേഷം 1963 മുതല്‍ 1985 വരെ ശ്രീമതി സരസ്വതി ടീച്ചറും 1985 മുതല്‍ 1987 വരെ ശ്രീമതി വി.കെ.പി ജാനകി ടീച്ചറും 1987 മുതല്‍ 2008 വരെ ശ്രീമതി വിജയലക്ഷ്മി ടീച്ചറും 2008 മുതല്‍ 2011 വരെ ശ്രീമതി രമാദേവി ടീച്ചറും പ്രധാന അദ്ധ്യാപിക പദവി അലങ്കരിച്ചു. 01-04-2011 മുതല്‍ എ.എം സുജാത ടീച്ചറും ചുമതല ഏറ്റെടുത്തു പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രധാന കാല്‍വെപ്പ്:
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}