ഗവ.എൽ. പി. എസ്. നിലക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girishomallur (സംവാദം | സംഭാവനകൾ)

< സര്‍ക്കാര്‍ സ്കൂള്‍. -->

ഗവ.എൽ. പി. എസ്. നിലക്കൽ
വിലാസം
നിലയ്ക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Girishomallur






ചരിത്രം

കുന്നത്തൂര്‍ താലൂക്കില്‍ കടമ്പനാട് പഞ്ചായത്തിന്‍റെയും കുന്നത്തൂര്‍ പഞ്ചായത്തിന്‍റെയും അതിര്‍ത്തിയിലാണ് നിലയ്ക്കല്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. താലൂക്ക് വിഭജനത്തോടെ സ്കൂള്‍ കുന്നത്തൂര്‍ പഞ്ചായത്തില്‍ തുടരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും വയലുകള്‍ താണ്ടി പോകേണ്ടിയിരുന്നതിനാല്‍ ഈ പ്രദേശം വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു കാലയളവിലാണ് നിലയ്ക്കല്‍ സ്കൂളിന്‍റെ ആവിര്‍ഭാവം. വിശദമായി..... കുന്നത്തൂര്‍ താലൂക്കില്‍ കടമ്പനാട് പഞ്ചായത്തിന്‍റെയും കുന്നത്തൂര്‍ പഞ്ചായത്തിന്‍റെയും അതിര്‍ത്തിയിലാണ് നിലയ്ക്കല്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. താലൂക്ക് വിഭജനത്തോടെ സ്കൂള്‍ കുന്നത്തൂര്‍ പഞ്ചായത്തില്‍ തുടരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും വയലുകള്‍ താണ്ടി പോകേണ്ടിയിരുന്നതിനാല്‍ ഈ പ്രദേശം വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു കാലയളവിലാണ് നിലയ്ക്കല്‍ സ്കൂളിന്‍റെ ആവിര്‍ഭാവം. കടമ്പനാട് വേമ്പനാട്ടഴികത്ത് പുത്തന്‍ വീട്ടില്‍ തോമസ് വാദ്ധ്യാര്‍ എന്ന വ്യക്തിയാണ് സ്രൂള്‍ ആരംഭിച്ചത്. അന്ന് തിരുവനന്തപുരത്ത് നടന്നുപോയി പബ്ളിക് പരീക്ഷ എഴുതി നാലാം ക്ലാസ്സ് പാസ്സായ തോമസ് വാദ്ധ്യാര്‍ തന്‍റെ ശ്രമത്തില്‍ വിദ്യാഭ്യാസപരമായ പുരോഗതി ലക്ഷ്യമാക്കി ത്യാഗബുദ്ധിയോടെ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായാണ് നിലയ്ക്കല്‍ സ്കൂള്‍ നിലവില്‍ വന്നത്. ഏതാണ്ട് 1930 കാലഘട്ടത്തില്‍ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കൂള്‍ പിന്നീട് രണ്ടാം ക്ലാസ്സ് വരെ തുടര്‍ന്നു. 1940-ല്‍ സാമൂഹ്യ പ്രവര്‍ത്തനും വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ തത്പരനുമായ കളീലുവിളയില്‍ ശ്രീ. എന്‍. പത്മനാഭന്‍ നായരുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം കൊണ്ട് സ്കൂള്‍ ഈ നിലയില്‍ വളര്‍ന്നു. അന്ന് അദ്ദേഹത്തിന്‍റെ സ്ഥലത്തായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1947-ല്‍ പനമ്പള്ളി സ്കീമില്‍ ഉള്‍പ്പെടുത്തി സ്കൂള്‍ ഗവണ്‍മെന്‍റ് ഏറ്റെടുത്തു. അങ്ങനെ നിലയ്ക്കല്‍ ഗവണ്‍മെന്‍റ് സ്കൂള്‍ നിലവില്‍ വന്നു. ശ്രീ. എന്‍ പത്മനാഭന്‍നായര്‍ ഹെഡ്മാസ്റ്റര്‍ ആയി തുടര്‍ന്നു. സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്ന പലരും നിലയ്ക്കല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നുവെന്ന് ഇപ്പോഴും കൃതാര്‍ത്ഥതയോടെ സ്മരിക്കുന്നു. 2014-15 അദ്ധ്യയനവര്‍ഷം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ചുകൊണ്ടും ടങഇ, ങജഠഅ, ടടഏ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായം കൊണ്ടും വലിയ മാറ്റങ്ങള്‍ സ്കൂളില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം, മെഡിക്കല്‍ ക്യാമ്പുകള്‍, ദിനാചരണങ്ങള്‍, ഫോക്കസ് 2014 ന്‍റെ പ്രവര്‍ത്തനങ്ങള്‍ ഗൃഹസന്ദര്‍ശനം പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പഠനയാത്രകള്‍ ഫീല്‍ഡ് ട്രിപ്പ് ഉച്ചഭക്ഷണം, കൃഷിത്തോട്ടം, ഔഷധതോട്ടം, പൊതുവിജ്ഞാനം, കലോത്സവം, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഇവയിലെല്ലാം രക്ഷിതാക്കളുടെയും വാര്‍ഡുമെമ്പറുടേയും സഹായത്തോടെ മകവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.


സ്ഥാപിതം - 1947 മെയ് 15 (15.05.1947) വാര്‍ഡ് - 3, ഐവര്‍കാല പടി. വടക്ക് പഞ്ചായത്ത് - കുന്നത്തൂര്‍ വില്ലേജ് - കുന്നത്തൂര്‍ താലൂക്ക് - കുന്നത്തൂര്‍ ബ്ലോക്ക് - ശാസ്താംകോട്ട ബി.ആര്‍സി - ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ല - ശാസ്താംകോട്ട വിദ്യാഭ്യാസ ജില്ല - കൊട്ടാരക്കര ജില്ല - കൊല്ലം സ്കൂള്‍ കോഡ് - 39159

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മികവുകള്‍

ഭരണ നിര്‍വഹണം

പ്രധാന അദ്ധ്യാപകന്‍ ശ്രീമതി. സുധ എസ്സ് ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._നിലക്കൽ&oldid=303553" എന്ന താളിൽനിന്ന് ശേഖരിച്ചത്