എ. യു. പി. എസ്. മങ്ങാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
എ. യു. പി. എസ്. മങ്ങാട്ടുകര
വിലാസം
സ്ഥലംപടിയം പടിയം
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Sunirmaes





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

100 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മാങ്ങാട്ടുകര യു.പി സ്കൂള്‍ ഈ പ്രദേശത്തെ ഒരു വിജ്ഞാന കേന്ദ്രമാണ്. 1917ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1976ല്‍ യൂ.പി.സ്കൂളായി ഉയര്‍ത്തി. നമ്മുടെ സ്കൂളിന് വളരെ വ്യക്തമായ ഒരു ചരിത്രമുണ്ട്. മാടമ്പത്ത് തറവാട്ടില്‍ ജനിക്കുന്ന ആണ്‍കുട്ടികള്‍ അകാലത്തില്‍ മരണമടഞ്ഞിരുന്നു . ഇതിന്റെ കാരണമറിയാന്‍ ജോത്സ്യനെ വിളിച്ച് പ്രശ്നനം വയ്പിച്ചു .ബ്രാഹ്മണര്‍ക്ക് അന്നദാനം. വസ്ത്രദാനം എന്നിവയാണ് ജോത്സ്യന്‍ പ്രതിവിധിയായി നിര്‍ദ്ദേശിച്ചത്. പ്രബുദ്ധനായ കാരണവര്‍ ശ്രീ. മാടമ്പത്ത് രാമന്‍ കുഞ്ഞാപ്പു അതിനുപകരമായി ഒരു വിദ്യാലയം തുടങ്ങാമെന്ന് തിരുമാനിച്ചു അങ്ങനെ അന്നദാനം വസ്ത്രദാനം വിദ്യാദാനം എന്നീ പുണ്യപ്രവര്‍ത്തികള്‍ നടത്തുന്നതിനായി 1917ല്‍ വിജയ രാഘവാചാരി മെമ്മോറിയല്‍ സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം കണ്ടശ്ശാംകടവ് അങ്ങാടിക്കപ്പുറത്ത് പ്രവര്‍ത്തനമാരംഭിച്ചു. അന്ന് സ്കൂള്‍ ഓലകെട്ടിയ ആകൃതിയിലുള്ള ഒരു കെട്ടിടമായിരുന്നു. 1924ല്‍ സ്കൂള്‍ ഇപ്പോള്‍ ഇരിക്കുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഇതിന്റെ പേര് എയ്ഡഡ്

സ്കൂള്‍ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. പിന്നീട് 1942ല്‍ എയ്ഡഡ് എല്‍.പി സ്കൂള്‍ മാങ്ങാട്ടുകര എന്നും 1976ല്‍ അപ്ഗ്രേഡ് ചെയ്തപ്പോള്‍ എയ്ഡഡ് യു.പി സ്കൂള്‍ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. ജി. ശങ്കരനാരായണ അയ്യര്‍ ആയിരുന്നു അന്നത്തെ ഹെഡ്മ്മാസ്റ്റര്‍. മുന്‍ പ്രധാനധ്യാപകനായിരുന്ന ശ്രീ മാടമ്പത്ത് കരുണാകരന്‍ മാസ്റ്റര്‍ക്ക് 1970ല്‍ മീകച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും 1979ല്‍ ദേശീയ അവാര്‍ഡും ലഭിക്കുകയുണ്ടായി. ധാരാളം പ്രഗ്ത്ഭരായ വ്യക്തികളെ വാര്‍ത്തെടുക്കാന്‍ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

1 LIBRARY 2 LAB 3 OFFICE ROOM 4 STAFF ROOM 5 COMPUTER LAB 6 മതിയായക്ലാസ് മുറികള്‍ 7 കുടിവെള്ളത്തിന് കിണറും,,പൈപ്പും 8 കളിയുപകരണങ്ങള്‍( ഊഞ്ഞാല്‍,slider) 9 സ്റ്റെജ് 10 ഹാള്‍ 11 അടുക്കള 12 സ്റ്റോര്‍ റും 13ശുചി മുറികള്‍ 14 കളി സ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1 കരകൗശല വസ്തുക്കളുടെ നിര്‍മാണം 2 സ്പോക്കണ്‍ ഇംഗ്ഗീഷ് ക്ലാസുകള്‍ 3 ഹലോ ഇംഗ്ഗീഷ് 4 എല്ലാ ബുധനാഴ്ചയും ഇംഗ്ഗീഷ് അസംബ്ലി 5 ദേശിയ ഹരിത സേന 6 കേരള ഫോറസ്റ്റ് ക്ലബ്ബ് 7 നന്‍മക്ലബ്ബ് 8 ഉറുദു ക്ലബ്ബ് 9 സംസ്ക്രതം ക്ലബ്ബ് 10 അറബി ക്ലബ്ബ് 11 സ്പോര്‍ട്സ് ക്ലബ്ബ്

മുന്‍ സാരഥികള്‍

1 അച്യുതന്‍ നായര്‍ മാസ്റ്റര്‍ 2 എം പി കരുണാ കരന്‍ മാസ്റ്റര്‍ 3 M R സുധാകരന്‍മാസ്റ്റര്‍ 4 വിനോദിനി ടിച്ചര്‍ 5 സുജാത ടിച്ചര്‍ 6 ശേഖരന്‍ മാസ്റ്റര്‍ 7 അരുണ ടിച്ചര്‍ 8 P K ശാന്ത കുമാരി ടിച്ചര്‍ 9 C J അല്‍ഫോണ്‍സ ടിച്ചര്‍ 10 M K പ്രസന്ന ടിച്ചര്‍ 11 T R രതി ടിച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1 ശ്രി. M P കരുണകരന്‍മാസ്റ്റര്‍ 2 V M സുധീരന്‍ 3 അഡ്വ. പുഷ്പാംഗദന്‍ 4 ശ്രി. V M മനോഹരന്‍ 5 Dr പ്രവീണ്‍ 6 Dr പ്രദോഷ് 7 Dr ശശിധരന്‍ 8 Dr ജോണി 9 Dr പ്രകാശന്‍ 10 Dr സുരേഷ് 11 Dr അജയന്‍ 12 അരുണ്‍ മോഹന്‍ 13 ഭാസ്കരന്‍ മാസ്റ്റര്‍ (റിട്ട.AEO) തുടങ്ങിയവര്‍ .....................

നേട്ടങ്ങൾ .അവാർഡുകൾ.

1 1970-ല്‍ സംസ്ഥാന അവാര്‍ഡ് ശ്രി കരുണാകരന്‍ മാസ്റ്റര്‍ 2 1979 ദേശിയ അവാര്‍ഡ് ശ്രി കരുണാകരന്‍ മാസ്റ്റര്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ._യു._പി._എസ്._മങ്ങാട്ടുകര&oldid=303456" എന്ന താളിൽനിന്ന് ശേഖരിച്ചത്