Schoolwiki സംരംഭത്തിൽ നിന്ന്
അദ്ധ്യയന വര്‍ഷാരംഭത്തില്‍ത്തന്നെ സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. 3 അധ്യാപകരും സ്കൂള്‍ ഹെല്‍ത്ത് നേഴ്സും 25 കുട്ടികളും ഉള്‍പെടുന്ന കുട്ടികളുടെ ആരോഗ്യപരിപാലനത്തില്‍ ഈ ക്ലബ്ബ് വളരെ ശ്രദ്ധിക്കുന്നുണ്ട്. എല്ലാ ആഴ്ചയും സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും അയണ്‍ ഗുളിക വിതരണം ചെയ്യുന്നുണ്ട്. കുട്ടികളുടെ എല്ലാം ഹെല്‍ത്ത് കാര്‍ഡ് തയ്യാറാക്കി നൂനതയുള്ള കുട്ടികളെ വിദഗ്ധ പരിശോധനയ്ക്കായി അയക്കുന്നുണ്ട്. ശ്രീ ചിത്രാ സെന്ററിന്റെ നേതൃത്വത്തില്‍ അപസ്മാര പരിശോദന നടത്തി കണ്ടെത്തിയ കുട്ടികള്‍ക്ക് ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ ചികിത്സ നടത്തി വരുന്നു. പതിവായി ക്ലബ്ബ് അംഗങ്ങള്‍ യോഗം ചേരുകയും പൊതുവായ ആരോഗ്യ പരിപാലന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ലഹരി വിരുദ്ധ റാലി, കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള സെമിനാര്‍ , ക്വിസ്സ് എന്നിവ ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രമാണ്. മാത്രമല്ല സ്കൂളിലെ നൂണ്‍ഫീഡിംഗ് പ്രവര്‍ത്തനങ്ങളുടെ മെനു നിശ്ചയിക്കുന്നതിലും ശുചിത്വ പരിപാലനത്തിലും ക്ലബ്ബിന് പങ്കുണ്ട്.