സെൻട്രൽ എൽ.പി.എസ് പെരിഞ്ഞനം

Schoolwiki സംരംഭത്തിൽ നിന്ന്
സെൻട്രൽ എൽ.പി.എസ് പെരിഞ്ഞനം
വിലാസം
പെരിഞ്ഞനം
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Clpsperinjanam





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് കുടിപ്പള്ളിക്കൂടം എന്ന നാമധേയത്തിൽ കിഴുവീട്ടിൽ കേശവൻമാസ്റ്ററുടെ അച്ഛൻ തുരുത്തിയിൽ രാമന്മേനോൻ തുടങ്ങിവെച്ചതാണ് ഈ വിദ്യാലയം. ഒരു കൊച്ചു ഓലക്കെട്ടിടത്തിലാണ് ആദ്യം പള്ളിക്കൂടം ആരംഭിച്ചത്.പിന്നീട് കേശവൻമാസ്റ്റർ വിദ്യാലയത്തെ ഒന്നുകൂടി പുരോഗമിപ്പിച്ചുകൊണ്ടു കുടിപ്പള്ളിക്കൂടത്തിന്റെ വ്യാപ്തി കുറച്ചുകൂടിവർധിപ്പിച്ചു .ചില അദ്ധ്യാപകരെ കണ്ടെത്തുകയും ക്ലാസ്സുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.1929 ൽ സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ സവർണർ, അവർണർ എന്ന വേർതിരിവ് ഉണ്ടായിരുന്നു .ആദ്യകാലത്തു തെങ്ങിൻ തടി കൊണ്ടുള്ള തൂണുകളും അടക്കമരവും മുളയും ചേർത്തുകെട്ടി ഉണ്ടാക്കിയതിൽ ഓലമേഞ്ഞു നാലു ഭാഗവും ഓല കൊണ്ട് മറച്ചും നിലം പൂഴിമണ്ണും ആയിരുന്നു .1960 -75 കാലഘട്ടത്തോടെ വിദ്യാസമ്പന്നരായ അദ്ധ്യാപിക അധ്യാപകന്മാരുടെ പ്രവേശനത്തോടെ വിദ്യാഭ്യാസത്തിന്റെ കരുത്തേറിയ പ്രകാശകിരണങ്ങൾ കണ്ടു തുടങ്ങി .തുടക്കത്തിൽ ഏകദേശം 300 ഓളം കുട്ടികൾ ഉണ്ടായിരുന്നു . അക്കാലങ്ങളിൽ മുസ്ലിം കുട്ടികൾക്ക് പഠിക്കാൻ വേണ്ടത്ര പ്രോത്സാഹനം ഉണ്ടായിരുന്നില്ല .ഈ വിദ്യാലയത്തിന്റെ ആവിർഭാവത്തോടെ എല്ലാവരിലും പുതിയ ഉണർവ് ഉണ്ടായി .അക്കാലത്തു ഹിന്ദു എയ്‌ഡഡ്‌ മാപ്പിള സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .

ഭൗതികസൗകര്യങ്ങള്‍

ഓട് മേഞ്ഞ 3 കെട്ടിടങ്ങളിലായി 1മുതൽ 4വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു.ഒരു കെട്ടിടത്തിൽ നഴ്സറി പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ,ഫാൻ എന്നിവയുണ്ട് .ലൈബ്രറിക്കായി പ്രത്യേകം മുറി സജ്ജീകരിച്ചിട്ടുണ്ട് .സ്മാർട്ക്ലാസ്റൂമായും ഈ മുറി ഉപയോഗിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

കേശവൻമാസ്റ്റർ സ്ഥാപകൻ .മാനേജരായും അദ്ധ്യാപകനായും ജോലി ചെയ്തു.ഗോപിനാഥൻ മാസ്റ്റർ.അംബിക ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി