ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 5

18:13, 5 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 8137947186 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 പരിസ്ഥിതിദിനം


സാർത്ഥകമായ പരിസ്ഥിതി സന്ദേശം നൽകി ടി . ഐ. എച്ച്.എസ്. എസ് നായന്മാർമൂല

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി ടി. ഐ. എച്ച്.എസ്.എസ് നായന്മാർമൂലയിലെ എൽ. പി വിഭാഗം കുട്ടികൾക്കൊപ്പം ഹെഡ് മാസ്റ്റർ പി. കെ അനിൽ കുമാർ സാറും സജീവമായി . കുട്ടികൾ കൊണ്ടുവന്ന വിവിധയിനം വൃക്ഷ തൈകൾ അവരുടെ കൈ കൊണ്ടു തന്നെ നട്ടു. നട്ടാൽ മാത്രം പോരെന്നും നട്ടുപിടിപ്പിച്ചെടുക്കുകയാണ് വേണ്ടതെന്നും, വീട്ടുപറമ്പിലും ഇതുപോലെ ഒരു തൈയെങ്കിലും വച്ചു പിടിപ്പിക്കണമെന്നും ഹെഡ് മാസ്റ്റർ കുട്ടികളോട് പറഞ്ഞു. ഏറ്റവും കൗതുകകരമായ കാര്യം മുൻ വർഷങ്ങളിൽ നട്ടവയിൽ ഒരു പേരമരം നല്ലൊരു മധുരക്കനിയുമായി കുട്ടികളെ കാത്തിരിക്കുന്നുണ്ടായിരുന്നു. സാർത്ഥകമായ പരിസ്ഥിതി സന്ദേശം പേരയും കുട്ടികൾക്കു നൽകിയതാണെന്ന്, ഒരു റംബൂട്ടൻ തൈ സ്‌കൂൾ പരിസരത്ത് നട്ടുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഹെഡ് മാസ്റ്റർ പികെ അനിൽ കുമാർ വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിക്കുന്നു


ഹെഡ് മാസ്റ്റർ പികെ അനിൽ കുമാർ വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിക്കുന്നു