എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ഹൈസ്കൂൾ/2026-27

16:08, 5 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsspanangad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രവേശനോത്സവം

പുതുവർഷത്തെ വരവേറ്റ് പനങ്ങാട് എച്ച് എസ് എസ് പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.

മതിലകം: അധ്യയന വർഷത്തിന്റെ തുടക്കം കുറിച്ച് എച്ച്.എസ്.എസ് പനങ്ങാട് സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. ജൂൺ 1 തിങ്കളാഴ്ച രാവിലെ 9:30-ന് സ്കൂൾ അങ്കണത്തിൽ വെച്ചാണ് പരിപാടികൾ ആരംഭിച്ചത്. കുമാരി നന്ദനയുടെ പ്രാർത്ഥനാ ഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. സ്കൂൾ എച്ച്.എം ശ്രീമതി ടി.ആർ രേഖ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

പി.ടി.എ പ്രസിഡന്റ് ശ്രീ കെ. രഘുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി.കെ രമേശ് ബാബു നിർവഹിച്ചു. പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, സ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീ എസ്. നീരജ് വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ  രാജ്മോഹൻ. പി, മുൻ മാനേജർ ശ്രീമതി പി.ബി ലോലിത, പ്രിൻസിപ്പാൾ ശ്രീ ഇ.കെ ശ്രീജിത്ത്, പി.ടി.എ പ്രതിനിധി ശ്രീ നൗഷാദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി സിന്ധു മുരുകേശൻ, പി.ടി.എ വൈസ് പ്രസിഡന്റ് സുനിത, പി.ടി.എ അംഗങ്ങളായ ശ്രീ ജോഷി, ശ്രീ ജിജു എൻ.ആർ, ശ്രീ മനോജ്, ശ്രീമതി ഷബ്‌ന ബക്ഷി, ശ്രീമതി സിജി, ശ്രീമതി രഞ്ജിത, ശ്രീമതി നിമ, ശ്രീമതി കൃഷ്ണ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രതിഭകളെ ആദരിച്ചു

കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ മിടുക്കരെയും, എൻ.എം.എം.എസ് (NMMS), യു.എസ്.എസ് (USS) തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

തുടർന്ന് വിദ്യാലയത്തിലേക്ക് പുതുതായി കടന്നുവന്ന നവാഗതരായ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി മിൽബി മാത്യു ചടങ്ങിന് ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി