ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2026-27

08:45, 5 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15085 (സംവാദം | സംഭാവനകൾ) (''''പ്രവേശനോത്സവം ആഘോഷമാക്കി ജി. എച്ച്. എസ് പുളിഞ്ഞാൽ'''     വൈവിധ്യമാർന്ന പരിപാടികളുമായി ജി. എച്ച്. എസ് പുളിഞ്ഞാൽ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വർണ്ണ ബലൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം ആഘോഷമാക്കി ജി. എച്ച്. എസ് പുളിഞ്ഞാൽ

    വൈവിധ്യമാർന്ന പരിപാടികളുമായി ജി. എച്ച്. എസ് പുളിഞ്ഞാൽ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വർണ്ണ ബലൂണുകളും, വർണ്ണ തൊപ്പികളും നൽകി കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പി മൊയ്തീൻ ഹാജി നിർവഹിച്ചു. എസ്. എസ്. എൽ. സി/ എൽ. എസ്. എസ് പരീക്ഷ യിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുഫീദതസ്നി നിർവഹിച്ചു.  കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മീനാക്ഷി രാമൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചർ പേഴ്സൺ ആസ്യ മൊയ്‌ദു  എന്നിവർ ചേർന്ന്   നിർവഹിച്ചു.  വെള്ളമുണ്ട ജില്ലാ പഞ്ചായത്ത് വാർഡ് മെമ്പർ  അത്തിക്ക ടീച്ചർ, സീനിയർ അസിസ്റ്റന്റ് ബിന്ദു ബി ർ  നാസർ മാസ്റ്റർ  ആയിഷ ടീച്ചർ  എന്നിവർ.    ആശംസയറിയിച്ചു  സ്റ്റാഫ് സെക്രട്ടറി  നന്ദി പ്രഭാഷണം നടത്തി.സ്കൂളിൽ ഒരുക്കിയ സെൽഫി കോർണർ  ശ്രേദ്ധേയമായി  തുടർന്ന് എല്ലാവര്ക്കും  പായസ വിതരണവും നടന്നു