ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/പ്രവർത്തനങ്ങൾ

12:31, 4 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസനത്തിനായി വിവിധ ക്ലബ്ബുകളും പാഠ്യേതര സംഘടനകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഓരോ അധ്യയന വർഷത്തെയും പ്രത്യേക പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും വിശദാംശങ്ങൾ മുകളിലുള്ള അതാത് വർഷങ്ങളുടെ ലിങ്കുകളിൽ (ഉദാഹരണത്തിന്: 2026-27) ലഭ്യമാണ്.

പ്രധാന ക്ലബ്ബുകൾ

വിദ്യാർത്ഥികളിലെ പാഠ്യേതര അഭിരുചികൾ വളർത്തുന്നതിനായി താഴെ പറയുന്ന ക്ലബ്ബുകൾ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു:

  • സയൻസ് ക്ലബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ക്വിസ് ക്ലബ്ബ്
  • മാതൃഭൂമി സീഡ് ക്ലബ്

പാഠ്യേതര സംഘടനകൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ജൂനിയർ റെഡ് ക്രോസ്
  • ലിറ്റിൽ കൈറ്റ്സ് (Little KITES)
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലാസ് മാഗസിൻ നിർമ്മാണം

ഇംഗ്ലീഷ് ഭാഷാ പരിശീലനം

വിദ്യാർത്ഥികൾക്ക് ഗ്രാമറിനും സ്പോക്കൺ ഇംഗ്ലീഷിനും വിദ്യാലയത്തിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിൽ പഠിക്കുന്ന കുട്ടികളോട് കിടപിടിക്കുന്ന രീതിയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ പൊതുവിദ്യാലയത്തിലെ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ദിവസവും രാവിലെ ഒരു മണിക്കൂർ അധ്യാപകരുടെ നേതൃത്വത്തിൽ ഈ പരിശീലന ക്ലാസുകൾ നടക്കുന്നു.

ഭാഷാ ഫെസ്റ്റുകൾ

വിദ്യാർത്ഥികളുടെ ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി എല്ലാവർഷവും വിദ്യാലയത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷാ ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നു. സ്കിറ്റ്, കവിതാവിഷ്കാരം, ഡിബേറ്റ്, സെമിനാറുകൾ, പ്രസംഗം, കവിതാലാപനം എന്നിവ ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നു.