എ.എൽ.പി.എസ്. കുണ്ട്യം/പ്രവർത്തനങ്ങൾ/2026-27
ALPS KUNDYAM
പ്രവേശനോത്സവം
2026-27 അധ്യയന വർഷംപ്രവേശന ഉത്സവം വളരെ ഭംഗിയായി നടന്നു ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളെ മറ്റു മുതിർന്ന കുട്ടികൾ ക്ലാസിലേക്ക് ആനയിച്ചു എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങൾ നൽകി പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും പായസം വിതരണം ചെയ്തു പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു പുതുതായി ചേർന്ന എല്ലാ കുട്ടികൾക്കും ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു സ്കൂൾ പുസ്തകങ്ങളും ഇന്നലെ വിതരണം ചെയ്തു എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകി രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ്ണമായ സഹകരണത്തോടെ വളരെ ഭംഗിയായി പ്രവേശനോത്സവം നടത്താൻ സാധിച്ചു