ജി. വി. എച്ച്. എസ്. എസ് പയ്യാനക്കൽ/പ്രവർത്തനങ്ങൾ/2026-27
സ്കൂൾ പ്രവേശനോത്സവം ജൂൺ 2026
2026-27 അധ്യയന വർഷത്തിന് പ്രവേശനോത്സവത്തോട് കൂടി തുടക്കമായി. സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ, വാർഡ് കൌൺസിലർ ശ്രീമതി സൈഫുന്നീസ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി ശ്രീ. ബോബി സി. മാത്യൂ (സീനിയർ അനൌൺസർ, ആകാശവാണി - കോഴിക്കോട്) വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംവദിച്ചു. സ്കൂൾ എച്ച്. എം. ബിന്ദു ടീച്ചർ നവാഗതരെ ദീപവും ബൊക്കെയും നൽകി വരവേറ്റു. തുടർന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി അഡ്വ. ശംസുദ്ധീൻ്റെ വീഡിയോ സന്ദേശം സദസ്സിനെ കേൾപ്പിച്ചു.

ചടങ്ങിൽ വച്ച്, SSLC 2026 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ സഹീർ, NMMS, LSS, AL MAHIR പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾ എന്നിവരെ സമ്മാനങ്ങൾ നൽകി ആദരിച്ചു. വിദ്യാർത്ഥികൾക്കായി, പന്നിയങ്കര സഹകരണ ബാങ്ക് നൽകിയ ബാഗുകളും, കനറ ബാങ്ക് നൽകിയ നോട്ടുബുക്കുകളും എച്ച്. എം.ബിന്ദു ടീച്ചർ സ്വീകരിച്ചു. പ്രിൻസിപ്പൾ ഷാജി സർ, പി.ടി. എ. പ്രസിഡൻ്റ് ഷറീന, വൈസ് പ്രസിഡൻ്റ് ഇസ്ഹാഖ്, സ്റ്റാഫ് സെക്രട്ടറി ഷജ്ന വി.പി. എന്നിവർ സംസാരിച്ചു.