ഗവ. യു പി എസ് കടമറ്റം/പ്രവർത്തനങ്ങൾ/2026-27
സ്കൂൾ പ്രവേശനോത്സവം

കടമറ്റം ഗവണ്മെന്റ് യൂ പി സ്കൂൾ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി ആഘോഷിച്ചു. നവാഗതരെ സ്വാഗതം ചെയ്തു തുടക്കം കുറിച്ച കാര്യപരിപാടികൾ ഐക്കാരനാട് പഞ്ചായത്ത് മെമ്പർ ശ്രീമതി എൽസി ബാബു ഉദ്ഘാടനം ചെയ്തു പി. ടി എ പ്രസിഡന്റ് സൗമ്യ ബേസിൽ അധ്യക്ഷത വഹിച്ചു.ടീച്ചർ ഇൻ ചാർജ് ശ്രീമതി ഷിജി മത്തായി സ്വാഗതം പറഞ്ഞ ഉദ്ഘാടന സമ്മേളനത്തിൽ മുൻ ഹെഡ് മാസ്റ്റർമാരായ സുരേഷ് ടി ഗോപാലൻ, സ്ലീബ പി എം,എം പി ടി എ പ്രസിഡന്റ് ശ്രീമതി പ്രീത ജോൺസൻ എന്നിവരും മറ്റു വീശിഷ്ട വ്യക്തികളും ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. വിവിധ സന്നദ്ധ സംഘടനകൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി മായ കെ കെ നന്ദി അറിയിച്ചു.