അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2026-27

15:19, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രവേശനോത്സവം 2026

പ്രവേശനോത്സവം

2026ലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ  ജൂൺ രണ്ടാം തീയതി രാവിലെ 9 മണിയോടെ പുത്തനുടുപ്പുകളും പുത്തൻ ബാഗുകളും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ 10മണിക്ക് പ്രാർത്ഥനാ ഗീതത്തോടെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം സമാരംഭിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ സ്വാഗതം പറഞ്ഞു. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡറ് ശ്രീ സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ വി.പി. വിനോദ് മുഖ്യപ്രഭാഷണം നടത്തി. മാനേജർ ശ്രീ സുനിൽകുമാർ പി.ആർ., സഹോസ പ്രസിഡൻ്റ് ബിജു കൈത്തോട്ടുങ്ങൽ, മാനേജ്മെൻ്റ് പ്രതിനിധി ശ്രീപി സന്തോഷ് കുമാർ, എം പി ടി എ പ്രതിനിധി ശ്രീമതി ടി കെ മഹേശ്വരി എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി പ്രിയ കെ എൻ നന്ദി പ്രകാശിപ്പിച്ചു. ദേശീയഗാനത്തോടെ യോഗം അവസനിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങളും പേനയും വിത്തുകളും അടങ്ങുന്ന സമ്മാനങ്ങളും വിതരണം ചെയ്തു.