ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/പ്രവർത്തനങ്ങൾ/2026-27

13:24, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42069 (സംവാദം | സംഭാവനകൾ) (പ്രവേശനോൽസവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോൽസവം

പ്രവേശനോൽസവ പരിപാടികൾ ഗംഭിരമായ രീതിയിൽ നടന്നു. ചെണ്ടമേളത്തോട് കൂടിയാണ് ആരംഭിച്ചത്. PTA അംഗങ്ങളും ജീവനക്കാരും വാർഡ് മെമ്പറും അനേകം ദിവസങ്ങളായി സൂൾ പ്രവേശനനവുമായുള്ള മുന്നൊരുക്ക പ്രവർണങ്ങളിൽ പങ്കാളികളായി. സ്‌കൂളിൻ്റെ ഓരോ ഇടവും സ്കൂൾ സുരക്ഷാ സമിതി അംഗങ്ങൾ നിരീക്ഷിച്ച് അപകടരഹിതം എന്ന് ഉറപ്പുവരുത്തി. പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തത് ഒന്നാം ക്ലാസിൽ നിന്നുള്ള രണ്ടു കുട്ടികൾ ആയിരുന്നു. മുഖ്യപ്രഭാഷണം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ചിത്തു ആയിരുന്നു. പത്താം ക്ലാസിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചത് വാർഡ് മെമ്പർ ആയിരുന്നു. അധ്യക്ഷൻ PTA പ്രസിഡൻ്റ് ആയിരുന്നു. പ്രവേശനോൽസവ ഗാനം കുട്ടികൾ പാടി സ്വാഗതം ആശംസിച്ചത് പ്രിൻസിപ്പാൾ റഹീന ടീച്ചർ ആയിരുന്നു. നന്ദി പറഞ്ഞത് ഹെഡ്‌മിസ്ട്രസ് ഷീജ ടീച്ചർ ആയിരുന്നു. നവാഗതരായ കുട്ടികൾ ക്ക് പഠന ഉപകരണങ്ങൾ നൽകി, ബാഗ്, കുട എന്നിവ ആറ്റിങ്ങലിൽ ഭീമ ജുവലറി നൽകി. ഉദ്ഘാടനം കഴിഞ്ഞ ഉടനെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം നൽകി. കാര്യപരിപാടികൾക്ക് ശേഷം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ ക്ലാസുകളിൽ കൊണ്ടുപോയി. ഒന്നാം ക്ലാസിലെ കുട്ടികളും അധ്യാപകരും ചേർന്ന് അക്ഷരദീപം തെളിയിച്ചു. പ്രീ പ്രൈമറി വിഭാഗം കുട്ടികൾ പേപ്പർ തൊപ്പി അണിഞ്ഞാണ് പരിപാടിയിൽ പങ്കെടുത്തത്. ബി ആർ സി കോഡിനേറ്റർ രഞ്ജു സാർ തുടക്കം മുതൽ ഒടുക്കം പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. പുതിയതായി പ്രവേശനം നേടിയത് 37 കുട്ടികളായിരുന്നു അതിൽ ഒന്നാം ക്ലാസിൽ 10 കുട്ടികളും എട്ടാം ക്ലാസിൽ 13 കുട്ടികളും ആയിരുന്നു.