സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/പ്രവർത്തനങ്ങൾ/2025-26

05:33, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KRIPA SUSAN (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2025

 
പ്രവേശനോത്സവം


2025 ജൂൺ 2 നു പ്രവേശനോത്സവത്തോടു കൂടി  സ്കൂൾ പ്രവർത്തനം അരംഭിച്ചു . കുട്ടികളെയും രക്ഷിതാക്കളെയും സ്കൂളിലേക്കു സ്വാഗതം ചെയ്തു . ശ്രീ . സജിൻ ജോൺ ( സിനി , സീരിയൽ ആർട്ടിസ്‌റ് ) ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന തരത്തിൽ ഒരു ക്ലാസ് നയിക്കുകയും ചെയ്തു. സ്കൂൾ കൊയർ  പ്രവേശനോത്സവ ഗാനം ആലപിച്ചു, കഴിഞ്ഞ ഒരു വർഷത്തെ മികവുകളുടെ പ്രദർശനം, പത്താം ക്ലാസിൽ മികച്ച നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള മൊമെന്റോ വിതരണം എന്നിവ പ്രവേശനോത്സവത്തിന് മിഴിവ് പകർന്നു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസപദ്ധതിയുടെ ഉദ്ഘാടനം ലൈജു ബി എസ് ( മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ) നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കി . മധുര പലഹാര വിതരണവും നടത്തി .  

 
പ്രവേശനോത്സവം
 



ഹെൽമറ്റ് വെക്കാം തല കാക്കാം

ജൂൺ 2 ന് എച്ച് എം അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അടൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ലൈജു ബി എസ്ട്രാഫിക് നിയമങ്ങളെ കുറിച്ച് വളരെ വിജ്ഞാനപ്രദമായ ഒരു ക്ലാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി നയിച്ചു.

 

ജുവനയിൽ ജസ്റ്റിസ്, പോസ്കോ, ലഹരിയുടെ ഉപയോഗം

2025 ജൂൺ മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് താലൂക്ക് ലീഗൽ  സർവീസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് നടത്തുകയുണ്ടായി. ജുവനയിൽ ജസ്റ്റിസ്, പോസ്കോ, ലഹരിയുടെ ഉപയോഗം എന്നിവയും, അവയുടെ നിയമവശങ്ങളെക്കുറിച്ച്  അടൂർ താലൂക്ക് ലീഗൽ സർവീസ് അംഗം അഡ്വക്കേറ്റ് അൽഫോൺസ് ജോൺ ക്ലാസ് നയിച്ചു.

ഡിജിറ്റൽ അച്ചടക്കം

ജൂൺ നാലാം തീയതി ഉച്ചയ്ക്ക് 2 30ന്  ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്ലാസ് Rev. Fr. C. K Thomas നടത്തുകയുണ്ടായി. ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത, മോശമായ രീതിയിലൂടെ ഉള്ള ഡിജിറ്റൽ ശീലങ്ങൾ, ഡിജിറ്റൽ സിസ്റ്റത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും, സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ ഗുണങ്ങൾ, അപകടങ്ങൾ/ ഭീഷണികൾ എന്നീ വിഷയങ്ങളെക്കുറിച്ച്  വിശദമായ ഒരു ചർച്ചയിലൂടെ ക്ലാസ് വളരെ ഭംഗിയായി നടത്തി.

പരിസ്ഥിതി ദിനം

ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും അതിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും , പരിസ്ഥിതി ദിന സന്ദേശം എച്ച് എം കുട്ടികൾക്ക് നൽകുകയും  അതിനെ തുടർന്ന് പോസ്റ്റർ മത്സരം നടത്തുകയും, ക്വിസ് മത്സരം, പ്രബന്ധാവതരണം എന്നിവ നടത്തുകയുണ്ടായി.

അതിനുശേഷം അടൂർ അഗ്രികൾച്ചറൽ ഓഫീസർ ഷിബിൻ, HM, PTA അംഗങ്ങൾ, അധ്യാപകർ എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ നടുകയും ചെയ്തു.

അടൂർ കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്കും, ജീവനക്കാർക്കും കുട്ടികൾ വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഡിപ്പോ പരിസരത്ത് ചെടികൾ നട്ടു. ഡിപ്പോ പരിസരത്ത് പിടിഎ പ്രസിഡണ്ടും ടീച്ചേഴ്സും പരിസ്ഥിതി സന്ദേശം നൽകുകയുണ്ടായി.

ലഹരിക്കെതിരെ

ജൂൺ അഞ്ചാം തീയതി ഉച്ചയ്ക്ക് രണ്ടു മണിമുതൽ മയക്കുമരുന്ന്/ ലഹരി ഉപയോഗത്തിനെതിരെ എക്സൈസ് ഓഫീസർ ബിനു സാർ ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി നൽകി.

ആരോഗ്യം വ്യായാമം കായിക ക്ഷമത

ആരോഗ്യം വ്യായാമം കായിക ക്ഷമത എന്നിവയെക്കുറിച്ച് Dr. Simmy Mariam Jose രണ്ടു മണിക്കൂർ ക്ലാസ് എടുത്തു. ശാരീരിക ആരോഗ്യത്തെ മൂന്നു ഘട്ടങ്ങളായി തിരിച്ച് ശാരീരിക ആരോഗ്യം മാനസികാരോഗ്യം സാമൂഹിക ആരോഗ്യം എന്നിവയെപ്പറ്റി പ്രസന്റേഷന്റെ സഹായത്തോടുകൂടിയാണ് ക്ലാസ് നയിച്ചത്.

ANTI ADDITICTION

ജൂൺ പത്താം തീയതി ആന്റി അഡിക്ഷനെ കുറിച്ച് ഒരു അവയർനസ് ക്ലാസ് എടുത്തു. റവ. ഫാദർ അജി ചെറിയാൻ  (ഡയറക്ടർ അനുഗ്രഹ ലഹരി വിമോചന കേന്ദ്രം അടൂർ) മുഖ്യസന്ദേശം നടത്തി. പ്രൊഫസർ ജോസ് വി കോശി, ഫാദർ ഡോക്ടർ എബ്രഹാം ഇഞ്ചക്കലോടി കോറപ്പിസ്കോപ്പ എന്നിവർ ആശംസകൾ അറിയിച്ചു.

പരസ്പര സഹകരണം

ജൂൺ പതിനൊന്നാം തീയതി പരസ്പര സഹകരണം എന്ന വിഷയത്തിൽ ഹയർസെക്കൻഡറി സോഷ്യോളജി വിഭാഗം അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു.

വായന ദിനാഘോഷം  2025

വായനയുടെ വസന്തം തീർക്കുക എന്ന ലക്ഷ്യത്തോടെ 2025 ജൂൺ 19 , പി എൻ പണിക്കരുടെ സ്മരണാർത്ഥം സെൻറ് മേരീസ് എം എം ഹൈസ്കൂൾ വായനാദിനം ശ്രദ്ദേയമായി ആഘോഷിച്ചു . വിദ്ധാർഥികളിൽ വായനയുടെ  വസന്തം തീർക്കുക എന്നതായിരുന്നു ലക്ഷ്യം . സ്കൂൾ അസംബ്ലിയിൽ അനു മറിയം അനീഷ് വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും, HM വായനയുടെ പ്രാധന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു . സ്കൂൾ ഗ്രന്ഥശാലയുടെ  പ്രാധാന്യവും , പുസ്തകസ്നേഹം ജിവിതത്തിൽ പുതിയദിശകൾ സമ്മാനിക്കും എന്നും ഉയർത്തികാട്ടി . വായനാദിന കവിതാലാപനം, പ്രബന്ധ അവതരണം എന്നിവ നടത്തി.വായന മരം കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ കൊണ്ടും മഹത് വചനങ്ങൾ കൊണ്ടും എവരുടെയും ശ്രദ്ധ ആകർഷിച്ചു .

ലഹരിക്കെതിരെ ഒന്നായ്

അടൂർ സെന്റ് മേരിസ് സ്കൂളും അടൂർ ഗവൺമെന്റ് ഹോസ്പിറ്റലും സംയുക്തമായി ഈ വർഷത്തെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെ സൂമ്പ ഡാൻസ്, ഫ്ലാഷ് മൊബ് എന്നിവ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികൾ ലഹരി വിരുദ്ധ പ്രോഗ്രാമിന്റെ ഡോക്കുമെന്റേഷൻ നടത്തി.

കൗമാരക്കാരുടെ ആരോഗ്യ ക്ഷേമ ദിനം 2025

2025 ജൂൺ 21ന് അടൂർ ഏനാദിമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടി ഡോക്ടർമാർക്ക് ലഹരി വിരുദ്ധ ക്ലാസും രചനാ മത്സരങ്ങളും നടത്തപ്പെട്ടു. സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. അടൂർ ഗവൺമെന്റ് ആശുപത്രിയിൽ വച്ചും നടത്തപ്പെട്ട കൗമാരക്കാരുടെ ആരോഗ്യ ക്ഷേമ ദിനത്തിൽ കുട്ടി ഡോക്ടർ Aideen Gee Sunil ലഹരി വിരുദ്ധ ബോധവൽക്കരണ  ക്ലാസ് നടത്തി.

 

പേവിഷബാധ ബോധവൽക്കരണം

പേവിഷബാധയുടെ അപകടങ്ങളെക്കുറിച്ചും, പ്രതിരോധങ്ങളെ കുറിച്ചും   വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി അടൂർ സെൻ മേരിസ് എം എം എച്ച്എസ്എസിൽ , ബോധവൽകരണ ക്ലാസ്സ്‌ നടത്തി. അടൂർ ഗവൺമെന്റ് ഹോസ്പിറ്റലിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബദറുദ്ദീൻ, ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. റാബിസിൻറെ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം എന്നിവ അദ്ദേഹം വിശദീകരിച്ചു. മൃഗങ്ങളുടെ കടിയേറ്റാൽ  സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും  സമയബന്ധിതമായി വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികൾക്ക് ചൂണ്ടിക്കാട്ടി.

ക്ലബ്ബുകളുടെ ഉദ്ഘാടനം

20/06/2025 വെള്ളിയാഴ്ച 2 pm ക്ലബ്ബുകളുടെ ഉദ്ഘാടനം സമഗ്രമായി നടത്തപ്പെട്ടു. സെൻ മേരിസ് ഹയർ സെക്കൻഡറി സ്കൂൾ മലയാള വിഭാഗം മേധാവി ജോൺ സാർ ക്ലബ്ബ്‌ ഉദ്ഘാടനം നിർവഹിച്ചു.

വാങ്മയം 2025

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾതല വാങ്മയം പരീക്ഷ നടത്തുകയും നിവേദിത ബിനു, വൈശാഖി കൃഷ്ണ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടുകയും ഉണ്ടായി.

ഓണത്തിന് ഒരുങ്ങാം

സെൻമേരിസ് എം എം എച്ച്സിലെ പരിസ്ഥിതി ക്ലബ്, ടീൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടുകൂടി, സ്കൂൾ പച്ചക്കറി തോട്ടം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിൽ വിളകൾ വച്ചുപിടിപ്പിച്ചു.

 

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തി. പോസ്റ്റർ അവതരണം, ചാന്ദ്രദിന പ്രബന്ധാവതരണം, skit, ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി. ക്വിസ് മത്സരത്തിൽ

ശ്രീപാർവതി സത്യൻ (10 C), സിദ്ധാർഥ് എസ് (9 C) എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.

രക്ഷകർത്തൃ  പൊതുയോഗം

ഈ വർഷത്തെ PTA പൊതുയോഗം 2025 ജൂലൈ 25 തീയതി ഉച്ചയ്ക്കുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് എച്ച് എം - ന്റെ അധ്യക്ഷതയിൽ കൂടുകയുണ്ടായി. സ്കൂളിന്റെ ഉയർച്ചയ്ക്ക് വേണ്ടുന്നതായ നിർദ്ദേശങ്ങളും, പിന്തുണയും രക്ഷകർത്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടായി.

പുതിയ PTA ഭാരവാഹികളെ യോഗത്തിൽ വച്ച്  തിരഞ്ഞെടുത്തു.

എപിജെ അബ്ദുൽ കലാം അനുസ്മരണം ( ജൂലൈ 27)

ജൂലൈ 28ആം തീയതി സ്കൂൾ അസംബ്ലിയിൽ പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കലാം അനുസ്മരണം നടത്തുകയുണ്ടായി. കുട്ടികളുടെ പ്രബന്ധാവതരണം, പ്രസംഗം, ക്വിസ് എന്നിവ നടത്തുകയും അതിനെ തുടർന്ന് കലാമിന്റെ ചായ ചിത്രത്തിൽ പിടിഎ അംഗങ്ങളും, എച്ച് എം, അധ്യാപകർ, അനധ്യാപകർ,കുട്ടികൾ എന്നിവർ പുഷ്പാർച്ചന നടത്തി.

ഹിരോഷിമ നാഗസാക്കി ദിനാചരണം

ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടു അനുബന്ധിച്ചു കുട്ടികളെ കൊണ്ട് സുഡോകു കൊക്കുകളെ നിർമിക്കാൻ പരിശീലനം നൽകി.യുദ്ധവിരുദ്ധ കവിത ,പോസ്റ്റർ പ്രദർശനം ,സുഡോകു കൊക്കുകളുടെ പ്രദർശനം എന്നിവ നടത്തി.ഹിരോഷിമ ദിന ക്വിസ് മത്സരത്തിൽ സിദ്ധാർഥ് എസ് , അൽ-അമീൻ എ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി .