സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2026-27

14:32, 28 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stteresasaihss (സംവാദം | സംഭാവനകൾ) ('== '''2026-27''' == == <big>'''എസ് പി സി ക്യാമ്പ് ശ്രദ്ധേയമായി'''</big> == <big>'''സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂരിൽ വിദ്യാർത്ഥി പോലീസ് കേഡറ്റ് ക്യാമ്പ് സംഘടിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2026-27

എസ് പി സി ക്യാമ്പ് ശ്രദ്ധേയമായി

സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂരിൽ വിദ്യാർത്ഥി പോലീസ് കേഡറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

വിദ്യാർഥികളിൽ അച്ചടക്കവും ഉത്തരവാദിത്വബോധവും സേവന മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂരിൽ സംഘടിപ്പിച്ച വിദ്യാർത്ഥി പോലീസ് കേഡറ്റ്( എസ് പി സി) കാൻസർ ശ്രദ്ധേയമായി. വിവിധ ബോധവൽക്കരണ ക്ലാസുകളും പ്രവർത്തനങ്ങളുമായി നടന്ന ക്യാമ്പിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ശ്രദ്ധ നേടിയിരുന്നു.

രാവിലെ ശാരീരിക പരിശീലന തോടെ ആണ് ക്യാമ്പ് ആരംഭിച്ചത്. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീ ഷിജു സി കെ മുഖ്യാതിഥിയായി പങ്കെടുത്തു. സമൂഹത്തിനോടുള്ള ഉത്തരവാദിത്വവും സേവനമനോഭാവവും വിദ്യാർഥികൾ വളർത്തിക്കൊണ്ടു വരേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

കേരളത്തിൽ പാമ്പുകടിയേറ്റ സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ" പാമ്പുകളുടെ സ്വഭാവം, അപകടസാധ്യതകൾ. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ" എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി ക്ലാസ്സ് പുതിയ അറിവുകൾ സമ്മാനിച്ചു. ക്യാമ്പിന് ഭാഗമായി കുട നിർമ്മാണ ശില്പശാലയും വിവിധ വിനോദ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. വടംവലി പോലുള്ള സംഘ ചേതനയും കൂട്ടായ്മയും വളർത്തുന്ന കളികൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. ക്യാമ്പിലെ വിവിധ പരിപാടികളും ക്ലാസുകളും പ്രവർത്തനങ്ങളും" ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾ ഫോട്ടോകളും വീഡിയോകളും പകർത്തി മനോഹരമായി രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ ആവേശവും കൂട്ടായ്മയും നിറഞ്ഞ ക്യാമ്പ് ഓർമ്മകളാൽ സമ്പന്നമായ അനുഭവമായി മാറി.

അവസാനമായി നടന്ന രക്ഷിതാക്കളുടെ യോഗം കൂടിയാണ് ക്യാമ്പ് സമാപിച്ചത്. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ബോധവൽക്കരണത്തിന് ക്യാമ്പും മികച്ച വേദിയായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു