അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്/2025-26

12:14, 28 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|360x360ബിന്ദു|ദീപശിഖ തെളിയിച്ചപ്പോൾ . == സെപ്റ്റംബർ 17 .സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു. == അസംപ്ഷൻ ഹൈസ്കൂളിന്റെ ഈ വർഷത്തെ സ്കൂൾ സ്പോർട്സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദീപശിഖ തെളിയിച്ചപ്പോൾ .

സെപ്റ്റംബർ 17 .സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു.

അസംപ്ഷൻ ഹൈസ്കൂളിന്റെ ഈ വർഷത്തെ സ്കൂൾ സ്പോർട്സ് വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .കൽപ്പറ്റ ജിനചന്ദ്രൻ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു മേള സംഘടിപ്പിച്ചത്. വയനാട് ഡി ഇ ഓ ശ്രീ മൻമോഹൻ സി വി മുഖ്യ അതിഥിയായിരുന്നു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു .സ്കൂൾ മാനേജർ റവ. ഫാ.തോമസ് മണക്കുന്നേൽ അധ്യക്ഷനായിരുന്നു ,ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പതാക ഉയർത്തി. 'രാവിലെ 7 മണിയോടെ ദീർഘദൂര ഓട്ട മത്സരങ്ങളിൽങ്ങൾ ആരംഭിച്ചു.

വിദ്യാർത്ഥികളുടെ പരേഡ്.

 
വയനാട് ജില്ലവിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ വിദ്യാർത്ഥികളുടെ സല്യൂട്ട് സ്വീകരിക്കുന്നു .

സ്കൂൾ സ്പോർട്സ് നോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ പ്രത്യേക പരേഡ് സംഘടിപ്പിച്ചു.എൻസിസി, ജെ ആർ സി ,എസ് പി സി തുടങ്ങിയവർ മുൻനിരയിലും പിന്നിൽ വിവിധ ഹൗസുകളുടെ ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അണിനിരന്നു.വയനാട് ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ അവർകൾ വിദ്യാർത്ഥികളുടെ സല്യൂട്ട് സ്വീകരിച്ചു.

വിദ്യാർത്ഥികളുടെ സൂമ്പാഡാൻസ് .

സ്പോർട്സ് മേളയുടെ ഭാഗമായിമേളയുടെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മനോഹരമായ സൂംബാ ഡാൻസ് കാണികളെ ആവേശഭരിതരാക്കി.20 വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ സൂബാഡാൻസ് ഉദ്ഘാടന പരിപാടികളുടെ സമാപനമായാണ് അരങ്ങേറിയത്.

 
അശ്വിൻ രാജ് ജെ കെ : തൈക്കോണ്ട ബ്രോൺസ് മെഡൽ

വയനാട് ജില്ലാ ജൂനിയർ,സീനിയർ അ‍ത്‍ലറ്റിക് ചാമ്പ്യൻഷിപ്പ്, സ്കൂളിന് മികവ് .

വയനാട് ഡിസ്ട്രിക്ട് ജൂനിയർ,സീനിയർ അ‍ത്‍ലറ്റിക്ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ സ്കൂളിന് മികച്ച നേട്ടം .കഴി‍ഞ്ഞ മാസം നടന്ന വയനാട് ജില്ലഅത്‌ലറ്റിക്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം കൈവരിക്കാനായി .അണ്ടർ 16 ബോയ്സ് ഡിസ്കസ് ത്രോയിൽ അസിൽ അമീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 60 മീറ്റർ അണ്ടർ 14 ബോയ്സ് മൂന്നാം സ്ഥാനം അസംപ്ഷൻ ഹൈസ്കൂൾ കരസ്ഥമാക്കി. അണ്ടർ 16 നൂറ് മീറ്റേഴ്സ് ഗേൾസ് റേസ് 3 സ്ഥാനം നേടി. ഷോട്ട്പുട്ട് മത്സരത്തിൽ അസംപ്ഷൻഹൈസ്കൂളിലെ ബേസിൽ പൈലി രണ്ടാംഘട്ടം കരസ്ഥമാക്കി. ഹൈജമ്പ് ബോയ്സ് സൂര്യ നന്ദന് രണ്ടാം സ്ഥാനം ലഭിച്ചു .

സ്റ്റേറ്റ് ഓപ്പൺ തൈക്കോണ്ട ചാമ്പ്യൻഷിപ്പിൽ നേട്ടം .

കേരള സ്റ്റേറ്റ് ഓപ്പൺ തൈക്കോണ്ട ചാമ്പ്യൻഷിപ്പിൽ അണ്ടർ 45 കിലോഗ്രാം ആൺകുട്ടികളുടെ വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ അശ്വിൻ രാജ് ജെ കെ ബ്രോൺസ് മെഡൽ കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും അവരെ ഒരുക്കിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.