പതിനഞ്ചാം കേരളനിയമസഭ
ഫലകം:Infobox legislature കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന പതിനഞ്ചാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2021) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു പതിനാഞ്ചാം കേരളനിയമസഭയെ പ്രതിനിധീകരിച്ചത്.
തിരഞ്ഞെടുപ്പ്
പതിനഞ്ചാം കേരളനിയമസഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി 2021 ഏപ്രിൽ 6-നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 99 എണ്ണത്തിലും വിജയിച്ച് എൽ.ഡി.എഫ്. അധികാരത്തിലെത്തി.[1][2] 41 സീറ്റുകൾ യുഡിഎഫ് നേടി. പതിനാലാം നിയമസഭയിൽ ഒറ്റ അംഗമുണ്ടായരുന്ന എൻഡിഎ സഖ്യത്തിന് സീറ്റുകളൊന്നും ലഭിച്ചില്ല[1]. തിരഞ്ഞെടുക്കപ്പെട്ടവരിൽ 53 പേർ പുതുമുഖങ്ങളാണ്[3]. സഭയുടെ പ്രോട്ടെം സ്പീക്കറായത് പി.ടി.എ. റഹീമാണ്, മറ്റ് 136 അംഗങ്ങൾ മേയ് 24ന് പ്രോട്ടെം സ്പീക്കറിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു, ആരോഗ്യകാരണങ്ങളാൽ സഭയിൽ എത്താൻ കഴിയാതിരുന്ന മന്തി വി.അബ്ദുറഹിമാൻ (താനൂർ), കെ.ബാബു (നെന്മാറ), എം. വിൻസെന്റ് (കോവളം) എന്നിവർ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. സിപിഎമ്മിലെ എ.എൻ. ഷംസീർ ആണ് പതിനഞ്ചാം നിയമസഭയുടെ നിലവിലെ സ്പീക്കർ. മേയ് 25ന് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ പി.സി. വിഷ്ണിനാഥിനെയാണ് പരാജയപ്പെടുത്തിയത്. രാജേഷിന് 96 വോട്ടുകളും വിഷ്ണുനാഥിന് 40 വോട്ടുകളുമാണ് ലഭിച്ചത്.[4]
അംഗങ്ങൾ
പ്രത്യേകതകൾ
- പതിനാഞ്ചാം നിയമസഭയിലെ കക്ഷിനില ; എൽ.ഡി.എഫ്. - 99, യു.ഡി.എഫ്. - 41, ബി.ജെ.പി. - 0
- പതിനൊന്ന് വനിതാ പ്രതിനിധികളാണ് 15-ാം നിയമസഭയിലുള്ളത്. അവരിൽ പത്ത് പേർ എൽ.ഡി.എഫിൽ നിന്നുള്ളവരും, ഒരാൾ (കെ.കെ. രമ) യുഡിഎഫ് പ്രതിനിധിയുമാണ്.
- ഏറ്റവും പ്രായം കൂടിയ സാമാജികൻ: പി.ജെ. ജോസഫ് -79 വയസ്സ് (തൊടുപുഴ മണ്ഡലം)
- ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ: കെ.എം. സച്ചിൻ ദേവ് - 27 വയസ്സ് (ബാലുശ്ശേരി മണ്ഡലം)[5]
- ഏറ്റവും കൂടിയ ഭൂരിപക്ഷം : കെ.കെ. ശൈലജ 60,963 മട്ടന്നൂർ മണ്ഡലം, 2006 ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം. ചന്ദ്രൻ 47,671 വോട്ടിന് ആലത്തൂരിൽ നിന്ന് ജയിച്ചതായിരുന്നു നിലവിലെ ഏറ്റവും വലിയ ഭൂരിപക്ഷം.
- ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം :നജീബ് കാന്തപുരം 38 പെരിന്തൽമണ്ണ മണ്ഡലം
- എൽഡിഎഫ് പിടിച്ചെടുത്ത മണ്ഡലങ്ങൾ (16) : വട്ടിയൂർക്കാവ്, അരുവിക്കര, തിരുവനന്തപുരം, കോന്നി, പൂഞ്ഞാർ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഇടുക്കി, കളമശ്ശേരി, കുന്നത്തുനാട്, വടക്കാഞ്ചേരി, തൃത്താല, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, അഴീക്കോട്
- യുഡിഎഫ് പിടിച്ചെടുത്ത മണ്ഡലങ്ങൾ (8) : മൂവാറ്റുപുഴ, വടകര, തൃപ്പൂണിത്തുറ, കൽപ്പറ്റ, ചാലക്കുടി, കൊടുവള്ളി, കുണ്ടറ, കരുനാഗപ്പള്ളി
അവലംബം
- ↑ 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index field '?' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index field '?' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index field '?' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index field '?' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index field '?' (a nil value)