പുതിയ അധ്യയന

********************

വർഷത്തിന്റെ മുന്നൊരുക്കം.

**********************

ഒരു പുതിയ അധ്യയന വർഷം കൂടി കടന്നു വരികയാണ്. സന്തോഷമുള്ള അതിലുപരി പ്രതീക്ഷാനിർഭരമായ ഒരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട്, നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വിദ്യാലയവും പരിസരവും ശുചീകരിക്കേണ്ടതാണ് എന്ന ഉത്തമ ബോധ്യത്തോടുകൂടി സ്കൂൾ ശുചീകരണ യജ്ഞം നടത്തി.

'നമ്മുടെ വിദ്യാലയം ശുചിത്വ വിദ്യാലയം ' എന്ന ലക്ഷ്യത്തിലേക്ക് 2026 മെയ് 26 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ സ്കൂൾ പിടിഎ, എസ് എം സി, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, സന്നദ്ധ സേവകർ, സ്കൂളിലെ വിവിധ ക്ലബ്ബുകൾ, മദർ പി ടി എ ,  അധ്യാപകർ, അഭ്യുദയകാംക്ഷികളായ നാട്ടുകാർ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ സ്കൂളും പരിസരവും ക്ലാസ് മുറികളും ശുചീകരിച്ചു. പങ്കാളിത്തം കൊണ്ടും ആത്മാർത്ഥത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായി മാറി ഈ പരിപാടി. തെളിഞ്ഞ മനസ്സുമായി വിദ്യാലയത്തിലേക്ക് കടന്നുവരുന്ന  നമ്മുടെ കുഞ്ഞുങ്ങളെ തെളിഞ്ഞ ചുറ്റുപാടിൽ തന്നെ സ്വീകരിക്കാൻ ഈ പരിപാടി കാരണമായി എന്ന് മാത്രമല്ല പരിസര ശുചിത്വത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും ആവശ്യകത ആദ്യ നാളുകളിൽ തന്നെ കുഞ്ഞുങ്ങളെ ഓർമിപ്പിക്കാൻ ഈ പ്രവർത്തനം ഉപകരിക്കും എന്നുള്ള കാര്യത്തിൽ നമുക്ക് ഉറപ്പുണ്ട്.

പ്രതീക്ഷയോടുകൂടി ഒരു പുതിയ അധ്യയന വർഷത്തെ കാത്തിരിക്കുന്ന നമ്മുടെ സ്കൂളിൻ്റെ തെളിഞ്ഞ ചിത്രം ഏറെ സന്തോഷമുണ്ടാക്കുന്നു.