സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അനുമോദിച്ചു.

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അനുമോദിച്ചു.  ജയാരവം 2026 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശാന്തിനി രവീന്ദ്രൻ നിർവഹിച്ചു. സ്‌കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സജ്നാ ഫിറോസ് മുഖ്യാതിഥിയായി. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ മുഹമ്മദലി നരണിപ്പുഴ, വാർഡ് മെമ്പർ ശ്രീമതി നിഷ ബാബു, എസ് എം സി ചെയർമാൻ ശ്രീ അബ്ദുല്ലത്തീഫ് , പിടിഎ വൈസ് പ്രസിഡൻറ് ശ്രീമതി ജിഷ , എം പി ടി എ പ്രസിഡൻറ് ശ്രീമതി വിഷ്ണുപ്രിയ, നന്നംമുക്ക് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ മുസ്തഫ ചാലുപറമ്പിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി സി കെ ജീന പി ടി എ എക്സീകുട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും മധുരം നൽകിയും ഓരോ കുട്ടിയും വേദിയിൽ വെച്ച് ആദരിക്കുകയും ചെയ്തു. ചടങ്ങിന് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സി വി മണികണ്ഠൻ സ്വാഗതവും എസ്. ആർ ജെ കൺവീനർ ശ്രീ പി കെ ശശികുമാർ നന്ദിയും പറഞ്ഞു