ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഈ വർഷത്തെ പരിസ്ഥിതിദിനം മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കപ്പെട്ടു. ജൂൺ 5 ഞായറാഴ്ച ആയതിനാൽ ദിനാചരണ വാട്സാപ്പ് ഗ്രൂപ്പ് വഴി വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിനത്തിൻറെ ഭാഗമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. വാട്സാപ്പ് ഗ്രൂപ്പ് നിർദ്ദശ പ്രകാരം വൃക്ഷത്തൈ നടൽ ചലഞ്ചിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. 64 വിദ്യാർത്ഥികൾ വീട്ടുവളപ്പിൽ വൃക്ഷത്തൈ നട്ട് ഫോട്ടോകളും വീഡിയോകളും ഗ്രൂപ്പിൽ പങ്കുവെയ്ക്കുകയുണ്ടായി. ഇരുപത്തി അഞ്ചോളം പേർ ചിത്രരചനയും പോസ്റ്റർ രചനയും നടത്തി. രണ്ട് വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ ഗാനാലാപനവും രണ്ട് പേർ പരിസ്ഥിതിദിന പ്രസംഗവും നടത്തി. പരിസ്ഥിതി ദിന പരിപാടികൾ ഉൾക്കൊള്ളിച്ച രണ്ട് വീഡിയോകൾ സ്കൂളിൻറെ യൂടുബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.

ജൂൺഠ 6 ന് സ്കൂളിൽ SPC കാഡറ്റുകൾ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണത്തിൻറെ ഭാഗമായി.

പരിസ്ഥിതിദിനത്തിൽ എസ് പി സി


Spc Annual state ക്യാമ്പ്

Spc Annual state ക്യാമ്പ്Aikya - 2026 തിരുവനന്തപുരം മലങ്കര ഹയർ സെക്കണ്ടറി സ്‌കൂൾ ,വെങ്ങാനൂരിൽ വെച്ച് മെയ് 20മുതൽ 25 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ SPC സീനിയർ കേഡറ്റ് ആൽവിൻ ജേക്കബ് എ .