എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഫോറസ്ട്രി ക്ലബ്ബ്/2025-26

16:36, 29 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) (added Category:22076 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫോറസ്റ്റ് ക്ലബ്ബിന്റെ ഉദ്ഘാടനം വൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ട് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. കേരള വനം - വന്യജീവി വകുപ്പിന്റെ ജൂലൈ ഒന്നാം തിയ്യതി മുതൽ ഏഴാം തിയ്യതി വരെ നടത്തുന്ന വനമഹോത്സവ വരാഘോഷത്തിന്റെ ഭാഗമായി പുരനാട്ടുകര ശാരദ ഹൈസ്കൂളിൽ ഔഷധ സസ്യ പരിചരണ ബോധവൽക്കരണ ക്ലാസ്സ്‌നടന്നു. സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്‌കാരം, സംസ്ഥാന നാഗർജ്ജുന സ്പെഷ്യൽ ജ്യൂറി പുരസ്‌കാരം ജേതാവ് ചേർപ്പ് ഊരകം സ്വദേശി അയിച്ചിയിൽ ഷീബ രാധാകൃഷ്ണൻ ഔഷധ സസ്യപരിചരണത്തിന്റെ പ്രാധാന്യത്തെ പറ്റി ക്ലാസ്സ്‌ എടുത്തു. തൃശൂർ -സാമൂഹ്യ വനവൽക്കരണ വിഭാഗവും, പുരനാട്ടുകര ശാരദ ഹൈസ്കൂളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.തൃശൂർ സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരായ ടി. വി. ലോഹ്യ, എ. സതീഷ്കുമാർ സ്കൂൾ പ്രധാന അദ്ധ്യാപിക എസ്. സിന്ധു, ഫോറസ്റ്റ് ക്ലബ്ബ് അദ്ധ്യാപിക ആർ. ബബിത എന്നിവർ പങ്കെടുത്ത് സംസാരിച്ചു.