കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2025
| Home | 2025 | 2026 |
📅 31 December 2025


ഒരുക്കം: കൃത്യത, വ്യക്തത

ട്യൂട്ടോറിയൽ കാണാൻ ക്ലിക്ക് ചെയ്യൂ
മൂന്ന് നാളുകൾ, പതിമൂന്ന് വേദികൾ


കരുത്തായി പൂർവ്വവിദ്യാർത്ഥികളും

ക്രൈസിസ് മാനേജ്മെന്റ്: വിരൽത്തുമ്പിലെ പരിഹാരങ്ങൾ : ഏതൊരു സാങ്കേതിക പ്രവർത്തനത്തിലും തടസ്സങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇവിടെ പ്രശ്നങ്ങളെക്കാൾ വേഗത്തിലായിരുന്നു പരിഹാരങ്ങൾ. പൂർവ്വവിദ്യാർത്ഥികളുംടെക്നിക്കൽ ടീമും അടങ്ങുന്ന വാട്സ്ആപ്പ് കൂട്ടായ്മ വഴി ഓരോ നിമിഷവും ആശയവിനിമയം നടന്നു. ഓഡിയോ തകരാറുകളോ, ഹാർഡ്‌വെയർ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ നിമിഷങ്ങൾക്കകം അത് പരിഹരിക്കാൻ ഈ 'ക്രൈസിസ് മാനേജ്മെന്റ്' സംവിധാനത്തിന് സാധിച്ചു.

| No. | Student Name | Class |
| 1 | Abdulla Ashab A | 10 E |
| 2 | Abdulla Lazim | 9 |
| 3 | Abdulla Nihal | 9 |
| 4 | Abdulla Shazan | 11 C |
| 5 | Abdulla Sizan | 9 C |
| 6 | Abdul Hadil | 9 J |
| 7 | Aboobacker Shaman A | 9 G |
| 8 | Afrooz Mohammed | 10 |
| 9 | Ahammed Rifshath | 8 F |
| 10 | Ahmad Sinan | 8 G |
| 11 | Ahyan Ahmed | 8 F / 10 C |
| 12 | Amna Fathima | 9 |
| 13 | Arush K | 9 H |
| 14 | Ayshath Ansheeda K.P | 8 D |
| 15 | Ayshath Shayna | 10 |
| 16 | Aysha Muhaza | 10 E |
| 17 | Azmina Nazrin | 10 F |
| 18 | Muhammed Bilal MP | 8 B |
| 19 | Fadllullah N.K | 9 |
| 20 | Fathima A | 10 E |
| 21 | Fathima Neha Nourin | 9 E |
| 22 | Fathimath Hiba | 10 E |
| 23 | Fathimath Shazin | 9 G |
| 24 | Fathimath Zulfa | 9 C |
| 25 | Fazal C.H | 8 D |
| 26 | Fazal Muhaz | 8 D |
| 27 | Fidha Amina | 10 C |
| 28 | Fidha Fathima H.A | 10 E |
| 29 | Hadhi Hameed U | 8 C |
| 30 | Hana Amina N | 8 C |
| 31 | Hasan Azmal | 9 |
| 32 | Hazza Fathima | 8 |
| 33 | Ihan Ahammed Siddique | 8 C |
| 34 | Jusaiba | 10 |
| 35 | Karthika | 8 C |
| 36 | Khadeejath Mahfooza M.K | 10 B |
| 37 | Maryam Azra A | 9 |
| 38 | Mishana Fathima | 10 B |
| 39 | Mohammed Ajmal Sinan K | 8 |
| 40 | Mohammed Afrooz | 9 D |
| 41 | Mohammed Ramil | 12 |
| 42 | Mohammed Rihan | 9 D |
| 43 | Mohammed Safwan | 8 E |
| 44 | Mohammed Sahal | 8 |
| 45 | Moideen Shamnad | 9 D |
| 46 | Muhaza Sherine | 10 |
| 47 | Muhammed Ziya Kota | 9 E |
| 48 | Nadha Fathima | 10 E |
| 49 | Nafeesa Shazmin | 8 C |
| 50 | Nafeesath Musheera | 10 E |
| 51 | Nafeesath Nuha | 10 F |
| 52 | Najah Nazneen S | 9 E |
| 53 | Nireeksha | 10 A |
| 54 | Sadia Nourin N.A | 10 F |
| 55 | Safiyath Mansoora | 9 F |
| 56 | Saif Abdulla C.S | 8 D |
| 57 | Saqib Riyas | 8 F |
| 58 | Shaik Abdulla Farood | 9 |
| 59 | Shamma Binth Shihab | 10 |
| 60 | Zaeem Iyaz | 9 |
| 61 | Zayan | 9 D |
ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ച ഈ ദൗത്യം കേവലമൊരു ഡോക്യുമെന്റേഷൻ മാത്രമല്ല, മറിച്ച് വരുംകാല കലോത്സവങ്ങൾക്ക് മാതൃകയാക്കാവുന്ന ഒരു പാഠപുസ്തകം കൂടിയാണ്. കലയെ സ്നേഹിക്കുന്ന മനസ്സും, സാങ്കേതികവിദ്യയെ മെരുക്കിയെടുക്കാനുള്ള കഴിവും ഒന്നിച്ചപ്പോൾ മൊഗ്രാൽ സ്കൂൾ മുറ്റത്ത് പിറന്നത് ചരിത്രമാണ്.
📅 27 December 2025


കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ലിറ്റിൽകൈറ്റ്സ് ഐ.ടി. ക്ലബ്ബുകളിലെ കുട്ടികൾക്കായുള്ള ഉപജില്ലാതല ദ്വിദിന ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി. ഹോസ്ദുർഗ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ബേക്കൽ ഉപജില്ലാ ക്യാമ്പിൽ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ഓൺലൈനായി ആമുഖ പ്രഭാഷണം നടത്തി.
പ്രവർത്തനങ്ങൾ:

- കോഡിംഗിലൂടെ കാലാവസ്ഥാ പഠനം.: കാലാവസ്ഥയും കാലാവസ്ഥാ നിരീക്ഷണവും എന്നതായിരുന്നു പ്രോഗ്രാമിങ് വിഭാഗത്തിലെ പ്രധാന വിഷയം. ആധുനിക കാലത്ത് ശാസ്ത്രീയമായി കാലാവസ്ഥാ നിർണയം സാധ്യമാകുന്നതെങ്ങനെയെന്നും, അതിനായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും കുട്ടികൾ പ്രായോഗികമായി പരിശീലിച്ചു.
- വെതർ സ്റ്റേഷൻ നിർമ്മാണം: സ്ക്രാച്ച് പ്രോഗ്രാമിംഗിലെ HTTP, JSON എക്സ്റ്റൻഷനുകൾ ഉപയോഗിച്ച്, കൊച്ചി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ തത്സമയ കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കുന്ന 'വെതർ ഫോർകാസ്റ്റിംഗ് സിസ്റ്റം' കുട്ടികൾ വികസിപ്പിച്ചു.
- ഹാർഡ്‌വെയർ നിർമ്മാണം: റോബോട്ടിക് കിറ്റിലെ ആർദുനോ , ഐ.ആർ സെൻസറുകൾ എന്നിവയും, പേപ്പർ കപ്പുകൾ പോലുള്ള ലളിതമായ വസ്തുക്കളും ഉപയോഗിച്ച് കാറ്റിന്റെ വേഗത അളക്കുന്ന ഡിജിറ്റൽ അനിമോമീറ്റർ , കാറ്റിന്റെ ദിശ അറിയാനുള്ള വിൻഡ് വെയ്ൻ , ചൂട് അളക്കുന്ന താപമാപിനി എന്നിവ കുട്ടികൾ സ്വന്തമായി നിർമ്മിച്ചു.
- അനിമേഷൻ വിഭാഗം: അനിമേഷൻ വിഭാഗത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടന്നത്. സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളായ ഓപ്പൺ ടൂൺസ് , ബ്ലെൻഡർ എന്നിവ ഉപയോഗിച്ച് 2D/3D അനിമേഷൻ സാങ്കേതികവിദ്യയിൽ പരിശീലനം നൽകി. സ്വന്തമായി തിരക്കഥ തയ്യാറാക്കി ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കുന്നതിലൂടെ വിഷ്വൽ സ്റ്റോറി ടെല്ലിംഗിന്റെ പുതിയ തലങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാനായി.

പങ്കാളിത്തവും പ്രഖ്യാപനങ്ങളും

ജനുവരി 3 വരെ വിവിധ കേന്ദ്രങ്ങളിലായി ക്യാമ്പുകൾ നടന്നു. കുട്ടികളിലെ സാങ്കേതിക അഭിരുചിയും എൻജിനീയറിംഗ് നൈപുണ്യവും വളർത്തുന്ന വേദിയായി ക്യാമ്പുകൾ മാറി.
📅 26 December 2025


ജില്ലാ കലോത്സവത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ (GVHSS Mogral) ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കായി പ്രത്യേക ഡോക്യുമെന്റേഷൻ പരിശീലനം സംഘടിപ്പിച്ചു.
കലോത്സവം നടക്കുന്ന മൂന്ന് ദിവസങ്ങളിലും വ്യത്യസ്ത വേദികളിലായി നടക്കുന്ന മത്സരങ്ങൾ തത്സമയം ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുക, അവ കൃത്യമായി കമ്പ്യൂട്ടറിൽ സേവ് ചെയ്യുക എന്നിവയായിരുന്നു കുട്ടികൾക്ക് നൽകിയ ദൗത്യം. ഈ പ്രവർത്തനം പിഴവുകൾ കൂടാതെ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ വെച്ച് ഏകദിന പരിശീലനം നൽകിയത്.


15-ഓളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്ത പരിശീലന പരിപാടിക്ക് കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി മാസ്റ്റർ, മാസ്റ്റർ ട്രെയിനർ മിഥുൻ എന്നിവർ നേതൃത്വം നൽകി. കലോത്സവ ഡോക്യുമെന്റേഷന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും റോജി മാസ്റ്റർ വിശദീകരിച്ചു. ക്യാമറ ട്രൈപോഡിൽ സെറ്റ് ചെയ്യേണ്ട വിധം, ക്യാമറ കണക്ഷൻ, റെക്കോർഡിംഗ് സോഫ്റ്റ്‌വെയറിന്റെ ഉപയോഗം തുടങ്ങിയ സാങ്കേതിക വശങ്ങളെക്കുറിച്ച് മിഥുൻ മാസ്റ്റർ ക്ലാസുകൾ നയിച്ചു.
പരിശീലനത്തിന് ശേഷം കുട്ടികൾക്ക് റഫറൻസിനായി പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രത്യേക വീഡിയോ ട്യൂട്ടോറിയലും വിതരണം ചെയ്തു.
ട്യൂട്ടോറിയൽ കാണാൻ ക്ലിക്ക് ചെയ്യൂ

ലോക അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി ഐ.ടി ലാബുകളിലേയ്ക്ക് റോബോട്ടിക് കിറ്റുകളുമായി അധ്യാപകർക്കു പകരം കുട്ടി ടീച്ചർമാർ എത്തിയപ്പോൾ സഹപാഠികൾക്ക് ആദ്യം കൗതുകം. പിന്നീട് ആത്മവിശ്വാസം. 10-ാം ക്ലാസിലെ മാറിയ ഐ.ടി പാഠ പുസ്തകത്തിലെ റോബോട്ടിക് പഠനവും, പരീക്ഷയും സ്കൂളുകൾക്ക് വെല്ലുവിളിയാകമ്പോഴാണ് അധ്യാപകരെ സഹായിക്കാൻ വേണ്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടിടീച്ചർമാരായത്. ലിറ്റിൽ കൈറ്റ്സിൽ നിന്നു കിട്ടിയ റോബോട്ടിക് പഠനത്തിൻ്റെ ആത്മവിശ്വസം ക്ലാസ്മുറികളിൽ അലയടിച്ചപ്പോൾ അധ്യാപകരും സഹപാഠികളും ഒരേ സ്വരത്തിൽ പറഞ്ഞു. ഇത് വേറെ ലവൽ.

ഒക്ടോബർ 5 ൻ്റെ ലോക അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായാണ് തൊട്ടടുത്ത പ്രവർത്തിദിനമായ ഒക്ടോബർ 6 ന് ജില്ലയിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളും റോബോട്ടിക് പഠനത്തിൻ്റെ അധ്യാപകരായി ലാബിലും ക്ലാസ് മുറികളിലും നിറഞ്ഞുനിന്നത്. ഒക്ടോബർ പകുതിയോടെ എത്തുന്ന ഐ.ടി അർദ്ധവാർഷിക പരീക്ഷയിൽ റോബോട്ടിക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രാക്ടിക്കൽ ചോദ്യങ്ങൾ ഉണ്ട് എന്നത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വെല്ലുവിളികളുയർത്തുമ്പോഴാണ് ഇവിരിലേയ്ക്ക് ആത്മവിശ്വാസം പകരാൻ റോബോ ക ക്ലാസ്സുകളുമായി ലിറ്റിൽ കൈറ്റസിൻ്റെ
മിടുക്കൻമാർ എത്തിയത്. ലിറ്റിൽ കൈറ്റ് പ്രവർത്തന പദ്ധതിയിൽ നിന്ന് ഇവർക്ക് കിട്ടിയ ആത്മവിശ്വാസം അവിശ്വസനീയമെന്ന് അധ്യാപകരും സഹപാഠികളും ഒന്നടക്കം സാക്ഷ്യപ്പെടുത്തുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹകരണത്തോടെ മുഴുവൻ കുട്ടികളിലേക്കും ഈ പാoഭാഗങ്ങൾ എത്തിക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് അധ്യാപകർ. ചില സ്കൂളുകളിൽ സഹപാഠികൾക്ക് പരിശീലനം നൽകിയപ്പോൾ മറ്റ് ചില സ്കൂളുകളിൽ അധ്യാപകർ തന്നെ വിദ്യാർത്ഥികളായി. റോബോട്ടിക് പാഠപുസ്തക പരിശീലനത്തിൽ കിട്ടിയ അറിവുകൾ ഒന്നുകൂടി തേച്ചുമിനുക്കിയെടുക്കാനും, ഓർമ പുതുക്കാനും അധ്യാപകർക്കും ഒരവസരമായി ഈ ദിനം മാറി. മാറിയ കാലഘട്ടത്തിൻ്റെ മാറിയ ക്ലാസ് മുറികളുടെ നേർക്കാഴ്ചകളാണ് തിങ്കളാഴ്ച സ്കൂളുകളിൽ കണ്ടത് എന്ന് പ്രധാനധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.പ്രിയർ ഗ്രൂപ്പ് പഠന രീതിയിലൂടെ ലിറ്റിൽ കൈറ്റ്സിൻ്റെ സേവനം തുടർന്ന് ഉപയോഗിക്കാനാണ് പത്താം ക്ലാസ്സിൽ ഐ.ടി പഠിപ്പിക്കുന്ന അധ്യാപകരുടെ തീരുമാനം
ബഡ്സ് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബഡ്‌സ് സ്പെഷ്യൽ സ്കൂളുകളിലും ഐ.സി. റ്റി പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ. ഭിന്ന ശേഷി കുട്ടികളെ ചേർത്തുപിടിക്കുക എന്ന കൈറ്റിൻ്റെ പ്രഖ്യാപിത നയത്തിൻ്റെ ചുവടുപിടിച്ചാണ് ജില്ലയിലെ വിവിധ വിദ്യാലയ ങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ജില്ലയിലെ ബഡ്സ് സ്കൂളുകളിൽ ഐ.സി.ടി പഠനത്തിൻ്റെ ബാലപാഠങ്ങളുമായെത്തിയത്. ഡിജിറ്റൽ മീഡിയയിൽ ചിത്രം വരയ്ക്കാനും ,ടൈപ്പ് ചെയ്യാനും, ജി കോംപ്രിസ് ഉപയോഗിച്ച് എഡ്യുക്കേഷനൽ ഗയിമുകൾ കളിക്കാനുമുള്ള പ്രവർത്തനങ്ങൾ ആവേശത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്. ലാപ്ടോപ്പും, പ്രൊജക്ടറും, കൂടെയല്പം മധുരവുമായാണ് ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ ബഡ്സ് സ്പെഷ്യൽ സ്കൂളുകൾ സന്ദർശിച്ചത് .
ജില്ലയിൽ ബഡ്സ് സ്പെഷ്യൽ സ്കൂളുകളിൽ ബെല്ലാ ഈസ്റ്റ് ലിറ്റിൾ കൈറ്റ്സ് യൂണിറ്റ് റോട്ടറി സ്പെഷ്യൽ ബഡ്സ് സ്കൂളിലും , പെർള ജി.എച്ച് എസ് യൂണിറ്റ് നവജീവന സെപ്ഷ്യൽ സ്കൂളിലും . കാറഡുക്ക ജി.എച്ച്.എസ് യുണിറ്റ് സ്നേഹ ബഡ്‌സ് സ്കൂളിലും ,എൻ എച്ച് എസ് പെർഡാല യൂണിറ്റ് നവജീവന സ്പെഷ്യൻ സ്കൂളിലും, രാജാസ് എച്ച് എസ്.എസ് യൂണിറ്റ് ചിറപ്പുറം പ്രത്യാശ ബഡ്സ് സ്കൂളിലും, രാജപുരം യുണിറ്റ് ചുള്ളിക്കര സെൻ്റ് ജോസഫ് സ്പെഷ്യൽ സ്കൂളിലും , ടി.ഐ. എച്ച് എസ് നായന്മാർമൂല യൂണിറ്റ് ഹിദായത്ത് നഗർ സ്പെഷ്യൽ സ്കൂളിലും, പെരിയ ജി.എച്ച്.എസ് യുണിറ്റ് മഹാത്മ ബഡ്സ് സ്കൂളിലും ,ജി.എച്ച് എസ് പരപ്പ യൂണിറ്റ് സാവി സ്നേഹാലയ സ്പെഷ്യൽ സ്കൂൾ ബിരിക്കുളത്തും ഐ.സി.റ്റി ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ബഡ്സ് സ്കൂളിലെ കുട്ടികളെപ്പോലെ തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കും ഇത് മറക്കാനാവാത്ത ഒരനുഭവമായി മാറി. ഐ..ടി പഠനത്തോടൊപ്പം പ്രിയ കുട്ടികളുടെ കലാപരിപാടികൾക്കും യൂണിറ്റുകൾ സാക്ഷ്യം വഹിച്ചു. ഐ..ടി രംഗത്ത് ചില കുട്ടികൾ കാണിക്കുന്ന മികവുകൾ യഥാർത്ഥത്തിൽ അത് ഭുതപ്പെടുത്തുന്നതായിരുന്നു
എന്ന് യൂണിറ്റികൾ സാക്ഷ്യപ്പെടുത്തുന്നു . ലാപ്ടോപ്പും പ്രൊജക്ടറുകളുമായി ഇനിയും വരണം എന്ന സ്നേഹോഷ്മളമായ ക്ഷണം സ്വീകരിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂളുകളുടെ പടിയിറങ്ങിയത്

ഈ അധ്യയന വർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. കാഞങ്ങാട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാർക്കള്ള ജില്ലാതല ശില്പശാലയിൽ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ വഴി ഈ വർഷം മുന്തിയ പരിഗണന നൽകുന്ന ഒരു മേഖല ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചുള്ള കൈത്താങ്ങായിരിക്കുമെന്നും കൈറ്റ് സി.ഇ.ഒ പറഞ്ഞു. ജില്ലയിൽ പ്രവർത്തിക്കുന്ന 123 യൂണിറ്റുകളിൽ നിന്നും 220 മാസ്റ്റർ/മിസ്ട്രസുമാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളും സെഷനുകളും ഉൾപ്പെട്ടതായിരുന്നു ശില്പശാല. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റിൽ കൈറ്റ്സ് പ്രവർത്തന മാതൃകകൾ ആശയ പ്രചരണ രംഗത്ത് സ്കൂൾ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചർച്ചകളും നടന്നു. വിദ്യാലയങ്ങളിലെ റോബോട്ടിക്സ് പഠനത്തിന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ചെയ്യേണ്ട പിന്തുണാപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. സെഷനുകളിലെ ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾക്ക് സമാപന സെഷനിൽ കൈറ്റ് സി.ഇ.ഒ വിശദീകരണം നൽകി.
കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ. മധുസൂദനൻ, മുൻ ജില്ല കോർഡിനേറ്റർമാരായ രാജേഷ് പി. ശങ്കരൻ കെ, വി സ്കൂൾ വിക്കി സ്റ്റേറ്റ് കോർഡിനേറ്റർ വിജയൻ വി.കെ , എം ടി മാരായ മനോജ് കെ.വി , അബ്ദുൾ ജമാൽ, പ്രവീൺ കുമാർ, അബ്ദുൾ ഖാദർ, പ്രിയ സി.എച്ച് എന്നിവർ വിവിധ സെഷനുകളിൽ അംഗങ്ങളുമായി സംവദിച്ചു. ജില്ല കോർഡിനേറ്റർ റോജി ജോസഫ് സ്വാഗതവും, എൽ.കെ കോർഡിനേറ്റർ ബാബു എൻ.കെ നന്ദിയും പറഞ്ഞു .