എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/പ്രവർത്തനങ്ങൾ

16:22, 27 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ലിറ്റിൽ കൈറ്റ്സ്

2018 – ൽ ആരംഭിച്ച ഈ ഐ. ടി കൂട്ടായ്മ, വിജയകരമായ മൂന്നാം വർഷപ്രവർത്തനങ്ങളിലാണ്. 30 കുട്ടികളുടെ ബാച്ചാണ് നമ്മുടെ സ്കൂളിന് അനുവദിച്ചിരിക്കുന്നത്. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ ക്ളാസ്സ്-8-ലെ കുട്ടികൾക്കാണ് അംഗങ്ങളാകുവാൻ അർഹത ലഭിക്കുന്നത്. സ്കൂൾതല ക്യാമ്പിൽ മികവു കാണിക്കുന്നവരെ ഉപജില്ലാതലത്തിൽ പങ്കെടുപ്പിക്കുന്നു. തുടർന്ന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കാൻ സാധ്യത ലഭിക്കുന്നു. ഓരോ തലത്തിലും ലഭിക്കുന്ന പ്രത്യേകസ്കോറുകളും സ്കൂൾതലപ്രവർത്തനങ്ങളുടെ സ്കോറുകളും പരിഗണിച്ച് ലഭിക്കുന്ന ഗ്രേസ് മാർക്ക് പ്ളസ് വൺ പ്രവേശനത്തിൽ മുൻതൂക്കം ലഭിക്കാൻ കുട്ടികളെ സഹായിക്കുന്നു.

2018 -20 ബാച്ചിലെ മുഴുവൻ കുട്ടികളും ഗ്രേസ് മാർക്കിന് അർഹത നേടുകയും ആബിദ് ചേറ്റുതറ എന്ന വിദ്യാർത്ഥി സംസ്ഥാനതലത്തിൽ മികച്ച പ്രകടനത്തോടെ മത്സരിക്കുകയുമുണ്ടായി. 2019 – 21 ബാച്ചിലെ എല്ലാ കുട്ടികളും ഗ്രേസ് മാർക്കിന് അർഹത നേടുകയുണ്ടായി. 2020 – 22 ബാച്ചിലെ കുട്ടികൾ അവരുടെ

പ്രവർത്തന ങ്ങൾ പൂർണതയിലെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2021 – 23 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പിൽ നിന്നും അർഹരായവരെ തിരഞ്ഞെടുക്കുകയുണ്ടായി.

സ്കൗട്ട്

സേവനംമുഖമുദ്രയാക്കിയിട്ടുള്ള  ജൂനിയർ റെഡ് ക്രോസ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട് . 80 വിദ്യാർഥികളാണ്  ഞങ്ങളുടെ വിദ്യാലയത്തിൽ  ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായിട്ടുള്ളത്. വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും ഈ കുട്ടികളുടെ സേവനം ലഭ്യമാണ്.പഠനത്തിൽ  പിന്നോക്കം നിൽക്കുന്ന കുട്ടികളെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും സഹായിക്കാൻ ഇവർ പ്രതിജ്ഞാബദ്ധരാണ്. സ്കൂളിലെ കുട്ടികളിൽ ആർക്കെങ്കിലും അപകടങ്ങളിൽ മുറിവുകൾ ഉണ്ടായാൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനും ജെ ആർ സി കേഡറ്റുകൾ  മുന്നോട്ടു വരാറുണ്ട് ഉണ്ട് .കർമ്മോത്സുകരായ  ജെ ആർ സി കേഡറ്റുകൾ സ്കൂളിന് അഭിമാനം തന്നെയാണ്.

റെഡ് ക്രോസ്സ്