ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ക്ലബ്ബുകൾ/സ്പേർട്ടസ് ക്ലബ്

21:35, 11 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 8547825303 (സംവാദം | സംഭാവനകൾ) ('ജി.യു.പി.എസ് വെഞ്ഞാറമൂടിന്റെ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തേണ്ട ഒരു വർഷമായിരുന്നു ഈ അദ്ധ്യയന വർഷം 'പഠനത്തോടൊപ്പം കായിക മികവിനും വലിയ പ്രാധാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി.യു.പി.എസ് വെഞ്ഞാറമൂടിന്റെ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തേണ്ട ഒരു വർഷമായിരുന്നു ഈ അദ്ധ്യയന വർഷം 'പഠനത്തോടൊപ്പം കായിക മികവിനും വലിയ പ്രാധാന്യം നൽകുന്ന നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഇന്ന് സംസ്ഥാന-ദേശീയ തലങ്ങളിൽ എത്തിയിരിക്കുകയാണ്.പ്രത്യേകിച്ചും ഈ വർഷം 'അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ' നമ്മുടെ വിദ്യാലയം കൈവരിച്ച നേട്ടം അഭിമാനകരമാണ്. വെള്ളത്തിൽ വേഗതയുടെയും കരുത്തിന്റെയും പുതിയ റെക്കോർഡുകൾ തീർത്ത നമ്മുടെ നീന്തൽ താരങ്ങൾ വിദ്യാലയത്തിന്റെ കീർത്തി ദേശീയതലം വരെ ഉയർത്തി. സ്കൂൾ തല മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത പ്രതിഭകൾ പിന്നീട് സബ് ജില്ല ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുകയും ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം നേടുകയും ചെയ്തത് അഭിനന്ദനാർഹമാണ്. 'പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി വിജയതീരത്തേക്ക് നീന്തിക്കയറിയ ഈ കുട്ടിപ്രതിഭകൾ ഓരോരുത്തരും. പഠനമുറികൾക്കുള്ളിലെ അറിവിനോടൊപ്പം തന്നെ കളിക്കളങ്ങളിലെ കരുത്തും പ്രധാനമാണെന്ന് നമ്മുടെ വിദ്യാലയം വിശ്വസിക്കുന്നു. പരിമിതികൾ പരിഹരിച്ചും നേടിയെടുത്ത വിജയങ്ങളിൽ നിന്നുളള ഊർജമുൾക്കൊണ്ടും നമ്മുടെ കായിക പ്രതിഭകൾ കുതിപ്പ് തുടരുന്നു.