ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ക്ലബ്ബുകൾ/സംസ്കൃതം ക്ലബ്
സംസ്കൃത ക്ലബ് നമ്മുടെ ഭാരതീയ സംസ്കാരത്തിന്റെ ഭാഷയായ സംസ്കൃതഭാഷ യുപി തലം മുതൽ അദ്ധ്യാപനം നടത്തിവരുന്നു. സംസ്കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത ദിനാഘോഷത്തെ അനുബന്ധിച്ച് സംസ്കൃത അസംബ്ലി നടത്തുകയുണ്ടായി.രാമായണ ക്വിസ് പോലുള്ള പദ്ധതികൾ കുട്ടികളിൽ ഇതിഹാസങ്ങളുടെ ഓർമ്മപുതുക്കലിന് ഉണർവേൽക്കുവാൻ സാധിച്ചു. കലോത്സവവേദികളിൽ നല്ലൊരു വിജയം കാഴ്ച വയ്ക്കുവാൻ സാധിക്കുകയുണ്ടായി.ജില്ലാതല മത്സരങ്ങൾക്കും മാറ്റുരയ്ക്കുവാൻ സാധിച്ചു എന്നത് വളരെ പ്രശംസനീയമാണ്.എല്ലാവർഷവും നടത്തിവരാറുള്ള സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയ്ക്ക് കുട്ടികളെ സന്നദ്ധരാക്കുവാൻ ഈ ക്ലബ്ബിന് സാധിച്ചു.