ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ക്ലബ്ബുകൾ/ ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ് ഹെൽത്ത് ക്ലബ് ഈ അധ്യയന വർഷത്തിൽ നിരവധി ആരോഗ്യപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികളിൽ ആരോഗ്യബോധം വളർത്തുക എന്നതാണ് ക്ലബിന്റെ പ്രധാന ലക്ഷ്യം.അതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സ്കൂളിൽ നടത്തിയത്. HM അധ്യക്ഷതയിൽ ഹെൽത്ത് ക്ലബ് യൂണിറ്റ് രൂപീകരിക്കുകയും സ്കൂൾ ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.തുടർപ്രവർത്തങ്ങളായി ആരോഗ്യ ബോധവത്കരണ ക്ലാസ്,പോസ്റ്റർ നിർമ്മാണ മത്സരം (ആരോഗ്യ വിഷയങ്ങൾ), ഇന്റർനാഷണൽ യോഗ ഡേയുമായി ബന്ധപ്പെട്ട് യോഗ പരിശീലന ക്ലാസ്,പ്രാഥമിക ശുശ്രൂഷ (First Aid) പരിശീലനം, ഒക്ടോബർ 15 ഹാൻഡ് വാഷിംഗ് ഡേയുമായി ബന്ധപ്പെട്ട വാമനപുരം പിഎച്ച്എസ്ഇയുടെ നേതൃത്വത്തിലുള്ള ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. കുട്ടികളുടെ വിളർച്ച തടയുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ചയും അയൺ ഗുളിക നൽകി വരുന്നു. ദേശീയ വിരവിമുക്ത ദിനമായ ജനുവരി 6ന് വിരബാധക്കെതിരായി ആൽബന്റസോൾ ഗുളിക നൽകി. വാമനപുരം പി എച്ച് സി യിലെ ഹെൽത്ത് നേഴ്സിന്റെ സഹായത്തോടെ കുട്ടികളുടെ ആരോഗ്യ പരിശോധന തുടർന്നു വരുന്നു.ഈ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ നല്ല ആരോഗ്യശീലങ്ങൾ വളർത്താൻ സഹായിച്ചു.