എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്/2025-26

11:29, 11 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29040HM (സംവാദം | സംഭാവനകൾ) ('== സയൻസ് ക്ലബ്ബ് 2025 -26 പ്രവർത്തനങ്ങൾ == ശാസ്ത്രം സത്യത്തെ തേടുന്നു, അത് പ്രായോഗിക ബുദ്ധി ഉപയോഗിച്ച് ലോകത്തെ മെച്ചപ്പെടുത്തുന്നു. 2025-26 അധ്യയന വർഷത്തിൽ ഫാത്തിമ മാത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ് 2025 -26 പ്രവർത്തനങ്ങൾ

ശാസ്ത്രം സത്യത്തെ തേടുന്നു, അത് പ്രായോഗിക ബുദ്ധി ഉപയോഗിച്ച് ലോകത്തെ മെച്ചപ്പെടുത്തുന്നു. 2025-26 അധ്യയന വർഷത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ കൂമ്പൻപാറയിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. ശാസ്ത്രത്തെ പാഠപുസ്തകങ്ങളിൽ നിന്ന് പുറത്തെടുത്ത് ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കാൻ ഉതകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഈ വർഷം ആസൂത്രണം ചെയ്തത്.

പരിമിതികൾ ഏറെയുണ്ടെങ്കിലും കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും സയൻസ് ക്ലബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. സയൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ ദിനാചരണത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം മത്സരങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു. സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരെ സബ്ജില്ലാ ,ജില്ലാതല മത്സരത്തിന് പങ്കെടുപ്പിക്കുന്നതിന് വേണ്ടി ഒരുക്കുകയും ചെയ്യുന്നു. സബ്ജില്ലാതല മുതൽ സംസ്ഥാനതലം വരെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചുള്ള പ്രവർത്തനങ്ങളിലൂടെ സയൻസ് ക്ലബ് സജീവമായി വളർന്നുകൊണ്ടിരിക്കുന്നു .ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. 1. ദിനാചരണങ്ങൾ സംഘടിപ്പിക്കൽ 2. സ്കൂൾ തലശാസ്ത്രമേള സംഘടിപ്പിക്കൽ 3. സെമിനാർ സംഘടിപ്പിക്കൽ 4. ഫ്ലാഷ് മോബ് അവതരണം 5. ലഘുപരീക്ഷണങ്ങൾ സംഘടിപ്പിക്കൽ 6. ശിൽപ്പശാലകൾ 7 .സയൻസ് ക്വിസ് സംഘടിപ്പിക്കൽ ശാസ്ത്ര ക്ലബ്ബിലെ ഓരോ അംഗങ്ങളും നാളത്തെ ശാസ്ത്ര പ്രതിഭകളാണ്. ഇത്തരത്തിൽ നിരവധിയായ പ്രവർത്തനങ്ങളിലൂടെ നാളെയുടെ പ്രതിഭകളെ വാർത്തെടുക്കുന്നു. ഓരോ പ്രവർത്തനങ്ങളും ഇതിനുള്ള മുന്നോടിയാണ്.