സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26

11:03, 27 ഫെബ്രുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rosy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

''''പ്രവേശനോത്സവം

പുത്തൻ പ്രതീക്ഷകളോടെ, വർണ്ണാഭമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന നവാഗതരെ അധ്യാപകർ നിറഞ്ഞ മനസ്സോടെ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ഈ അധ്യയന വർഷം സ്കൂളിന്റെ സാരഥ്യം  ഏറ്റെടുത്ത ഹെഡ്മിസ്ട്രസ് സിസ്റ്റർ സിബി ജോസ് ഏവരെയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് സിസ്റ്റർ ഗെട്രൂഡ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ  പ്രസിഡന്റ് ശ്രീ. മോൻസി ടി ജെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് കൗൺസിലർ അഡ്വക്കേറ്റ് റീഗോ രാജു ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ കലവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നുള്ള സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകളും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ സന്ദേശവും തത്സമയം എല്ലാവരും വീക്ഷിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് നവാഗതരെ സന്തോഷഭരിതരാക്കി. മധുരം നുണഞ്ഞ് സമ്മാനങ്ങൾ ഏറ്റുവാങ്ങി  കുരുന്നുകൾ ക്ലാസുകളിലേക്ക് പ്രവേശിച്ചു.

പഠന നേട്ടം

ഒരു വിദ്യാലയത്തിന്റെ ഒരു വർഷത്തെ കഠിനപ്രയത്നത്തിന്റെ ഉജ്ജ്വല പ്രകാശനമാണ് എസ് എസ് എൽ സി റിസൾട്ട്. 2024- 2025 അധ്യയനവർഷത്തിലും മിന്നുന്ന പ്രകടനമാണ് നമ്മുടെ വിദ്യാലയം കാഴ്ചവച്ചത്.2025 മാർച്ചിൽ 400 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതുകയും 82 പേർ ഫുൾ എ പ്ലസും 29 പേർ 9എ പ്ലസും നേടിക്കൊണ്ട് 100% വിജയം കൈവരിക്കുകയും ചെയ്തു. ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ സ്കൂൾ എന്ന പൊൻതൂവൽ കൂടി നമ്മുടെ സ്കൂൾ നേടുകയുണ്ടായി.ഈ മികച്ച നേട്ടത്തിന് പിന്നിൽ അക്ഷീണം പ്രയത്നിച്ച മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറിന്റെ പിന്തുണയെയും മാർഗ്ഗനിർദേശങ്ങളെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. മുൻവർഷത്തേക്കാൾ തിളക്കമാർന്ന വിജയം കൈവരിക്കാൻ, ഈ വർഷം പുതുതായി സ്കൂളിന്റെ ചുമതല ഏറ്റെടുത്ത ഹെഡ്മിസ്ട്രസ് സിബി ജോസിന്റെ നേതൃത്വത്തിൽ അധ്യാപകരുടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമം തുടർന്നുവരുന്നു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ജൂൺ 17 ന് നടത്തിയ മെറിറ്റ് ഡേയിൽ വിശിഷ്ടാതിഥി co founder and CEO of Tecgentia  ശ്രീ ജോയ് സെബാസ്റ്റ്യൻ  പുരസ്കാരങ്ങൾ സമ്മാനിച്ചു.